1 GBP = 87.80 INR                       

BREAKING NEWS

റോയ് സ്റ്റീഫന്‍ എംബിഇയും ജോയ് തോമസും മുഖ്യാതിഥികള്‍; ഇന്ത്യന്‍ ദേശീയതയെ അടുത്തറിയുന്ന ചര്‍ച്ചയും കവന്‍ട്രി കേരള സ്‌കൂള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍

Britishmalayali
kz´wteJI³

കവന്‍ട്രി: ബ്രിട്ടന്റെ മണ്ണില്‍ ജീവിക്കുമ്പോള്‍ ഒരിക്കല്‍ കോളനി ആയിരുന്ന ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന ആവേശത്തോടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ആവേശമാണ് കവന്‍ട്രി കേരള സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കിടുന്നത്. ഈ ആവേശത്തിന് സകല പിന്തുണയുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മാതാപിതാക്കളും ഒപ്പം ചേരുമ്പോള്‍ രണ്ടു പതിറ്റാണ്ടായി കവന്‍ട്രിയില്‍ കഴിയുന്ന മലയാളി സമൂഹത്തിനു ആദ്യമായി ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഉള്ള അവസരവും കൈവരികയാണ്.


ഇന്ത്യന്‍ സൈന്യത്തില്‍ നിസ്തുല സേവനം ചെയ്യുകയും ബ്രിട്ടനില്‍ എത്തിയിട്ടും മലയാളി സമൂഹത്തിന്റെ ആദരവ് നേടുവാന്‍ ഭാഗ്യം ലഭിച്ച രണ്ടു മുന്‍ ഇന്ത്യന്‍ സൈനികരും ഈ ആഘോഷത്തില്‍ പങ്കാളികള്‍ ആകുന്നു എന്നതും പ്രത്യേകതയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ റോയ് സ്റ്റീഫന്‍ എംബിഇ, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ റാങ്ക് ഹോള്‍ഡറായിരുന്ന ഫ്ളയിങ് ഓഫിസര്‍ ജോയ് തോമസ് എന്നിവരാണ് കേരള സ്‌കൂളിന്റെ ക്ഷണം സ്വീകരിച്ചു എത്തുന്നത്.

ഇന്ത്യന്‍ ദേശീയത അടുത്തറിയുന്ന വീഡിയോ പ്രദര്‍ശനം തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ചര്‍ച്ച ദേശഭക്തി ഗാനങ്ങള്‍, ചോദ്യോത്തര പരിപാടി, ദേശ സ്നേഹ പ്രതിജ്ഞ, എന്നിവയൊക്കെയായി സജീവമായ പരിപാടികളാണ് ഇതിനകം അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കേരള സ്‌കൂളിനെ സമീപിക്കാവുന്നതണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഒട്ടുമിക്ക മലയാളികളും ഇരട്ട പൗരത്വം കൈവശം വയ്ക്കുന്നവരോ ഇപ്പോഴും ഇന്ത്യന്‍ പൗരത്വം മാത്രം കയ്യില്‍ ഉള്ളവരോ ആയതിനാല്‍ വളരുന്ന ഇന്ത്യയെയും ഭാവി ലോകത്തിന്റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ഇന്ത്യയെയും അടുത്തറിയുക എന്നത് ബ്രിട്ടനില്‍ ജനിച്ചു വളരുന്ന കുട്ടികളെ സംബന്ധിച്ച് നിര്‍ണായകം ആണെന്ന കാഴ്ചപ്പാടോടെയാണ് കവന്‍ട്രി കേരള സ്‌കൂള്‍ ഈ ആഘോഷത്തിന് തയ്യാറെടുക്കുന്നത്.

ബ്രിട്ടീഷ് മണ്ണില്‍ വളരുമ്പോഴും ഇന്ത്യയുടെ വേരുകള്‍ കണ്ടെത്തുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കവന്‍ട്രി കേരള സ്‌കൂള്‍ ഇന്ത്യ എഴുപതാം റിപ്പബ്ലിക് ആഘോഷിക്കുന്ന ശനിയാഴ്ച ബ്രിട്ടീഷ് മണ്ണിലും ആഘോഷം ഒരുക്കുകയാണ്. ഇതിനായി വിപുലമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നു ടീം കേരള സ്‌കൂളിന് നേതൃത്വം നല്‍കുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അധ്യാപകരും അറിയിച്ചു.
കേരള സ്‌കൂളിന്റെ മുഴുവന്‍ പരിപാടികളിലും കുട്ടികള്‍ നിറഞ്ഞു നില്‍ക്കുന്ന വിധം രൂപ കല്‍പ്പന ചെയ്യുന്നതിനാല്‍ റിപ്പബ്ലിക് ദിനാഘോഷം അവരില്‍ ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ അവസരം ഒരുക്കുമെന്നാണ് കേരള സ്‌കൂളിന്റെ വിലയിരുത്തല്‍. ഇത്തരം ഒരു ചടങ്ങു കവന്‍ട്രിയില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കവന്‍ട്രിയിലെ മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക ഇടപെടലായി മാറിയിരിക്കുന്ന കവന്‍ട്രി കേരള സ്‌കൂളിന്റെ പുതുവര്‍ഷത്തിലെ ആദ്യ പൊതു ചടങ്ങു കൂടിയായി മാറുകയാണ് റിപ്പബ്ലിക് ദിനാഘോഷമെന്നു സ്‌കൂള്‍ ചെയര്മാന്‍ ബീറ്റജ് അഗസ്റ്റിന്‍, പ്രധാന അധ്യാപകന്‍ ലാലു സ്‌കറിയ എന്നിവര്‍ അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം
Risen Christ Church Hall, Wyken Croft, Coventry, CV2 3AE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category