1 GBP = 92.30 INR                       

BREAKING NEWS

ഓരോ സംഘടനയുടെയും വിജയം നേതൃത്വത്തിന്റെ കൈകളിലാണ്. സംഘടനകളെ വിജയത്തിലേക്ക് നയിക്കുവാന്‍ ഓരോ നേതാവിനും ഉത്തരവാദിത്ത്വമുണ്ട്; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

മൂഹങ്ങളുടെയും സംഘടനകളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുവാനും വിജയത്തിലേക്ക് നയിക്കുവാനും വിശാലമായ പ്രവൃത്തിപരിചയവും ആത്മ ധൈര്യവുമുള്ള നേതൃത്വം അനിവാര്യ ഘടകമാണ്. സമൂഹത്തിലേയും സംഘടനയിലെയും അംഗങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സര്‍വോപരി സമൂഹത്തിന്റെയും സംഘടനകളുടെയും തനിമയും ഒരുമയും നിലനിര്‍ത്തുന്നതിന് ഫലപ്രദമായ നേതൃത്വം നിര്‍ണായകമായ പങ്കു വഹിക്കുന്നുണ്ട്.

നേതാവ് അല്ലെങ്കില്‍ നേതൃത്വം എന്നെല്ലാം വിശേഷിപ്പിക്കുമ്പോള്‍ സാധാരണക്കാരുടെ പൊതുവെയുള്ള ധാരണ ഈ വിശേഷണങ്ങളെല്ലാം തന്നെ രാഷ്ട്രീയക്കാരെ ഉദ്ദേശിച്ചു മാത്രമാണെന്നാണ് ഒരു പരിധിവരെ. ഈ ധാരണ ശരിയുമാണ്. ഈ അടുത്ത നാളുകളില്‍ വരെ രാഷ്ട്രീയമെന്നാല്‍ രാഷ്ട്ര നിര്‍മാണമെന്നു തന്നെയായിരുന്നു. ഈ ഒരു രാഷ്ട്രമില്ലെങ്കില്‍ അതാതു രാഷ്ട്രത്തിലേയും ജനതകളില്ലാതാവും. അങ്ങനെ വരുമ്പോള്‍ രാഷ്ട്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നവരാണ് നേതാക്കന്മാര്‍. എന്നാല്‍ ഇന്ന് ഭാരതത്തിലെ ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും കേള്‍ക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഭാരതീയരേ മാത്രമല്ല ലോകജനതയെ ജനാധിപത്യത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായി തകര്‍ക്കുന്നതാണ്. അധികാരത്തിനുവേണ്ടി മനുഷ്യത്വം ലെവലേശമില്ലാത്ത രാഷ്ട്രീയക്കാര്‍ എതിരാളികളെ മാത്രമല്ലാ കൂടെയുള്ളവരെയും എന്നന്നേയ്ക്കുമായി നശിപ്പിക്കുവാന്‍ തയ്യാറാവുന്നു. സ്ഥിതിവിശേഷം ഓരോ മനുഷ്യര്‍ക്കും അധികാരത്തിനുവേണ്ടി എത്രത്തോളം തരം താഴാമെന്നു പ്രാവര്‍ത്തികമായി കാണിക്കുന്ന. അതിലുപരി സാധാരണക്കാരുടെ അത്താണി ആകേണ്ടതും അഗതികള്‍ക്ക് നീതിയും ന്യായവും സാധ്യമാക്കേണ്ട വ്യവസ്ഥിതികളേ എല്ലാ അര്‍ഥത്തിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സംഘടനകളെ സ്വാര്‍ത്ഥ ലഭത്തിനുവേണ്ടി മാത്രം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം രാഷ്ട്രീയമെന്നാല്‍ അഴിമതി പ്രവര്‍ത്തിക്കുവാന്‍ മാത്രമുള്ളതാണെന്ന് തെളിയിച്ചു കാണിക്കുന്ന സ്ഥിതി വിശേഷം.

എന്നാല്‍ ഭാരതത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു കാലയളവില്‍ മാതൃകാപരമായിരുന്നെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇന്നതിന്റെ മേന്മയും നന്മയും പൂര്‍ണമായി തന്നെ നഷ്ടമായി എന്നു വേണം  എങ്കിലും മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക് നേതൃത്വം അനിവാര്യമാണ്. ക്രിയാത്മകവും ഫലപ്രദവുമായ നേതൃത്വത്തിന്റെ അഭാവത്തില്‍ സമൂഹങ്ങളും രാജ്യങ്ങളും വരെ നശിച്ചു പോയ ചരിത്രങ്ങളുണ്ട്. എന്നാല്‍ ഇന്നത്തെ ലോകരാഷ്ട്രങ്ങളുടെ ചിത്രം വേറിട്ടതാണ്. ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഭൂരിഭാഗം വരുന്ന രാഷ്ട്രങ്ങളും ജനതകളും വളര്‍ന്നു അതിരുകളില്ലാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു. ഇന്ന് ഓരോ രാഷ്ട്രത്തിലേയും പൗരന്മാര്‍ ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളില്‍ സ്വന്തന്ത്രമായി ജീവിക്കുകയും ലോകമാകുന്ന വലിയ തറവാട്ടിലേ അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ മാത്രം സ്വന്തമായ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യമായി ലഭിച്ച പൈതൃകങ്ങളും സംരക്ഷിക്കുവാനായി സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ രൂപീകരിച്ചു സമൂഹങ്ങളെ ഒന്നിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. ഇവിടുങ്ങളിലെല്ലാം ക്രിയാത്മകവും ഫലപ്രദവുമായ നേതൃത്വത്തിന്റെ ആവശ്യകതയുണ്ട്.

രണ്ടോ മൂന്നോ നാലോ അംഗങ്ങള്‍ അടങ്ങുന്ന കുടുംബങ്ങളേയും ചെറിയ സമൂഹങ്ങളേയും സംഘടനകളേയും വ്യവസായങ്ങളേയും പ്രസ്ഥാനങ്ങളെയും നേരായ മാര്‍ഗത്തിലൂടെ വിജയത്തിലേക്ക് നയിക്കുന്ന ഓരോ വ്യക്തികളും നേതാക്കന്മാരാണ്. അങ്ങനെ വരുമ്പോള്‍ ലോക ജനസംഖ്യയിലെ 60-70 ശതമാനം വ്യക്തികളും നേതാക്കന്മാരാണ്. വേറിട്ട സവിശേഷതകളുണ്ടെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ വിജയകരമായി ജീവിക്കുന്ന ഓരോ വ്യക്തികളും നേതാക്കന്മാര്‍ തന്നെയാണ്. തങ്ങളുടേതായ ആവശ്യങ്ങള്‍ മനസിലാക്കി അതോടൊപ്പം തന്നെ സമൂഹത്തിലെ മറ്റു വ്യക്തികളേയും മാനിച്ചു അവരുടെ പ്രാഥമികവും മൗലീകവുമായ അവകാശങ്ങളെ ഹനിക്കാതെ ജീവിത വിജയം നേടുന്ന എല്ലാ വ്യക്തികളും തങ്ങളുടേതായ നിലയില്‍ നേതാക്കന്മാര്‍ തന്നെയാണ്. കാരണം മറ്റുള്ളവരെ മനസിലാക്കുന്നവരാണ്. യഥാര്‍ഥ നേതാക്കന്മാര്‍ മറ്റുള്ളവരുടെ സുഗമമായ ജീവിതത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ തിരിച്ചറിയുകയും അംഗങ്ങളും പൊതുജനങ്ങളും ആവശ്യപ്പെടാതെ തന്നെ പ്രവര്‍ത്തികമാക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കന്മാര്‍.

ദീര്‍ഘവീക്ഷണം - നേതൃത്വത്തിന്റെ അനിവാര്യഘടകം
ലക്ഷ്യങ്ങളും ദീര്‍ഘവീക്ഷണവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ സംഘടനയിലെ ലക്ഷ്യങ്ങള്‍ വളരെ കൃത്യമായി വിവരിക്കുകയും നിര്‍വ്വചിക്കാവുന്നതുമാണ്. എല്ലാ ലക്ഷ്യങ്ങളിലും എത്തിച്ചേരാവുന്നതുമാണ്. അല്ലെങ്കില്‍ നേടിയെടുക്കാവുന്നതാണ്. എന്നാല്‍ ദീര്‍ഘവീക്ഷണം ഓരോരുത്തരുടെയും ജീവിതം എങ്ങനെ കാണാനും, ആസ്വദിക്കാനും, ഭാവിയില്‍ എങ്ങനെ ആയിരിക്കാനും എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന വിശാലവും ആകൃതിയിലുമുള്ള ആശയമാണ്. ആഗ്രഹിച്ച ഫലം ലഭിക്കുന്നതിന് നമ്മള്‍ എന്തു ചെയ്യണമെന്ന് ലക്ഷ്യങ്ങള്‍ നമ്മള്‍ക്ക് വഴികാട്ടിത്തരും. എന്നാല്‍ കണ്ണുകള്‍ അടച്ച്, ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അത് ഒരു വീക്ഷണമാണ്. ലക്ഷ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അത് വിശാലമാണ്. ഇതുപോലെ വിശാലമായ ദീര്‍ഘവീക്ഷണത്തിനുള്ളില്‍ ധാരാളം ലക്ഷ്യങ്ങള്‍ ചേര്‍ത്ത് വയ്ക്കുവാന്‍ സാധിക്കും. ദീര്‍ഘവീക്ഷണമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ധാരാളം പദ്ധതികള്‍ വിഭാവനം ചെയ്യുവാനും പ്രാവര്‍ത്തികമാക്കുവാനും സാധിക്കും.

ജനാധിപത്യ വ്യവസ്ഥിതികളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ വളരെ കുറച്ചു സമയങ്ങളായിരിക്കും പല വ്യക്തികള്‍ക്കും ലഭിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ഏറ്റവും മേന്മയേറിയ പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കണമെങ്കില്‍ വരും കാലങ്ങളില്‍ സംഘടനയും സമൂഹങ്ങളും നിലനില്‍ക്കണമെങ്കില്‍ സംഘടനയുടെ ശാശ്വതമായ നിലനില്‍പ്പിനുതകുന്ന തന്ത്രപരമായ പദ്ധതികള്‍ വിഭാവനം ചെയ്തു പ്രാവര്‍ത്തികമാക്കണം. അതിനുള്ള ദീര്‍ഘവീക്ഷണം നേതാവാകുവാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തികള്‍ക്കും ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.

ഈ പ്രപഞ്ചം നിലനില്‍ക്കുവോളം ഭൂമിയില്‍ മനുഷ്യവാസമുണ്ടായിരിയ്ക്കും എന്നുവേണം അനുമാനിക്കുവാന്‍. സാമൂഹിക ജീവികളായ മനുഷ്യര്‍ക്ക് സമൂഹങ്ങളില്ലാതെ ജീവിക്കുവാനും അസാധ്യവുമായിരിക്കും. സമൂഹങ്ങളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ ഈ പ്രപഞ്ചം നിലനില്‍ക്കുവോളം ഒരുമിപ്പിച്ചു നിര്‍ത്തുവാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരണം ചെയ്യുകയെന്നതിനെയാണ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ചുരുങ്ങിയ കാലയളവില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. ഓരോ വ്യക്തികളും സംഘടനയോട് എല്ലാക്കാലവും ചേര്‍ന്നിരിക്കാനും സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ ഓരോ വര്‍ഷവും വിപുലീകരിക്കുന്നതുമായിരിക്കണം. അതോടൊപ്പം തന്നെ സംഘടനയുടെയും അംഗങ്ങളുടെയും ഭാവിയിലുണ്ടായേക്കാവുന്ന ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കുന്നവരായിരിക്കണം.

മനുഷ്യന്റെ മസ്തിഷ്‌കം കൗമാരപ്രായത്തിന് ശേഷം വളര്‍ച്ച മുരടിച്ചുപോകുമെന്നുള്ള മുന്‍ സിദ്ധാന്തങ്ങള്‍ പാടെ തിരുത്തിയെഴുതുന്നതാണ് പുതിയ കണ്ടുപിടുത്തങ്ങള്‍. ആരോഗ്യമുള്ള മുതിര്‍ന്ന പുരുഷന്മാരിലും സ്ത്രീകളിലും ചെറുപ്പക്കാരെപ്പോലെ തന്നെ മസ്തിഷ്‌ക്ക വളര്‍ച്ചയും പതിവുപോലെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ ആരോഗ്യ മേഖലയില്‍ ധാരാളം ഉപയോഗമുള്ളതുപോലെ തന്നെ സാമൂഹിക സാംസ്‌കാരിക രംഗത്തും വളരെയേറേ മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതകളുണ്ട്. അതില്‍ മുഖ്യമായുള്ളത് വിരമിക്കല്‍ പ്രായം വീണ്ടും ഉയര്‍ത്തുവാനുള്ള സാധ്യതകളാണ്. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള വ്യക്തികളുടെ അറിവും പ്രവര്‍ത്തിപരിചയങ്ങളും കൂടുതല്‍ ഉപയോഗിക്കുവാനുള്ള സാധ്യതകളേറും.

അമിതമായ കമ്പ്യൂട്ടര്‍വല്‍ക്കരണം മൂലവും മറ്റു സാങ്കേതിക വിദ്യകളുടെ സ്വാധീനം മൂലവും നിലവിലുള്ള ജനതയ്ക്കെല്ലാം തന്നെ തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുമ്പോഴും വിരമിക്കല്‍ പ്രായം വീണ്ടും ഉയര്‍ത്തിയാലുള്ള ഭവിഷ്യത്തുകള്‍ ഭയാനകമായിരിക്കുമെന്നുതന്നെയാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. അതോടൊപ്പം തന്നെ മറ്റു പല സങ്കീര്‍ണ്ണത നിറഞ്ഞ വിഷയങ്ങളായ ജനപ്പെരുപ്പവും ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും എല്ലാം തന്നെ ലോക നേതൃത്വത്തിന്റെ മുന്‍പില്‍ വലിയ ചോദ്യ ചിഹ്നമായിത്തന്നെ നിലകൊള്ളുന്നു.

പക്ഷേ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക് ഒരു പരിധിവരെ അതാതു സര്‍ക്കാരുകള്‍ക്ക് തുണയാകുവാന്‍ സാധിക്കും. ലോകജനതയെ ബാധിക്കുന്ന അല്ലെങ്കില്‍ ഭാവിയില്‍ ലോകത്തിന്റെതന്നെ നിലനില്‍പിന് പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുവാനും ശാശ്വതമായ പരിഹാരം കാണുവാന്‍ ജനങ്ങള്‍ക്കു വേണ്ട സഹായം ചെയ്യുവാനും സാധിക്കും. ഓരോ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്കും ദീര്‍ഘവീക്ഷണമുള്ള നേതൃത്വമുണ്ടാവുകയാണെങ്കില്‍ മനുഷ്യന്റെ മസ്തിഷ്‌കം മുരടിക്കാതിരിക്കുന്നതുകൊണ്ടാണ് ഇന്നത്തെ ലോകവും അതിലെ വ്യക്തികളും എല്ലായ്പ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നത്. പല വ്യക്തികളും ഇന്ന് ആവര്‍ത്തനം ഇഷ്ടപ്പെടുന്നില്ല. ഒരേ പ്രവര്‍ത്തനം തന്നെ വീണ്ടും ആവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നില്ല. ഈ പ്രവണത നേരത്തെ മനസിലാക്കിയാവണം ഈ പ്രപഞ്ചം തന്നെ നിരന്തരം മാറിക്കൊണ്ടിരിക്കുന്നത്. കാലങ്ങള്‍ക്ക് അനുസൃതമായി വ്യക്തികളും മാറികൊണ്ടിരിക്കുമ്പോഴും ജീവിതത്തിന്റെ പരാമാര്‍ത്ഥത അതായത് കാലാകാലങ്ങളിലുള്ള ജനനവും മരണവും അചഞ്ചലമായി നിലകൊള്ളുന്നു. അതോടൊപ്പം തന്നെ പ്രകൃതിയിലെ നിരന്തരമായ പരിണാമ പ്രക്രിയയിലൂടെ ഓരോ ജീവികളെയും രൂപാന്തരപ്പെടുത്തി കൂടുതല്‍ തിളക്കവും മേന്മയേറിയതുമായ സൃഷ്ടികളാക്കി മാറ്റുന്നതുപോലെ കാലങ്ങള്‍ക്കൊപ്പവും പരിസ്ഥിതികള്‍ക്കൊപ്പവും നേതൃത്വവും രൂപാന്തരപ്പെട്ടു കൂടുതല്‍ മേന്മയേറിയതുമാകണം.

ഓരോ സംഘടനയുടെയും വിജയം അംഗങ്ങളെക്കാളുപരി നേതൃത്വത്തിന്റെ കൈകളില്‍ മാത്രമാണ്. സംഘടനകളെ വിജയത്തിലേക്ക് നയിക്കുവാന്‍ ഓരോ നേതാവിനും ഉത്തരവാദിത്ത്വമുണ്ട്. സമൂഹത്തിന്റെയും സംഘടനയുടെയും വളര്‍ച്ചയ്ക്ക് ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനേ വളര്‍ത്തിയെടുക്കണം.

എല്ലാ മാന്യ വായനക്കാര്‍ക്കും റിപ്പബ്ലിക് ദിനത്തിന്റെ മംഗളാശംസകള്‍ നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category