1 GBP = 87.80 INR                       

BREAKING NEWS

ചെമ്പഴന്തിയുടെ 'ഒരു കൈത്താങ്ങ്' ഇന്ന്; നൃത്ത സംഗീത സന്ധ്യയും രുചിക്കൂട്ടിന്റെ കേരള ഭക്ഷണമേളയും; വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Britishmalayali
സുധാകരന്‍ പാലാ

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍: പ്രളയ ദുരിത കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയില്‍ ദുരന്തം പേറുന്ന മൂന്നു കുടുംബങ്ങളെ ഏറ്റെടുക്കുവാനുള്ള നിശ്ചയദാര്‍ഢ്യവുമായി യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി മുന്നോട്ടുവന്നിരിക്കുന്നത് 'ഒരു കൈത്താങ്ങ്' എന്നു പേരിട്ട് നടത്തുന്ന കേരള സാംസ്‌കാരികോത്സവുമായാണ്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് വെസ്റ്റേണ്‍ ഫുട്ബോള്‍ ക്ലബ് ഹാളില്‍ സാംസ്‌കാരികോത്സവത്തിന് തിരി തെളിയും. ഒപ്പം രുചികൂട്ടിന്റെ ചൂടേറിയ കേരള ഭക്ഷണ മേളയും.


വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ മേയര്‍ മൈക്കിള്‍ ലയല്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരികോത്സവത്തില്‍ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ വിശിഷ്ടാതിഥികളായെത്തും. യുകെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രാജേഷ് നടേപ്പള്ളി, സെക്രട്ടറി സൗമ്യ ഉല്ലാസ് ബിഎപിഐഒ പ്രസിഡന്റ് പരാഗ്സിംഗാള്‍, മലയാളം സാംസ്‌കാരിക സമിതി പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് മാത്യു, ഗായകന്‍ രാജഗോപാല്‍ കോങ്ങാട്, ടോണ്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജെതീഷ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിക്കും. ചെമ്പഴന്തി കണ്‍വീനര്‍ അഖിലേഷ് മാധവന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സുസ്മിത് സതീശന്‍ കൃതജ്ഞതയും പറയും.

അന്‍പതില്‍പ്പരം കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുന്ന വേദിയില്‍ അറുപതില്‍പ്പരം കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒട്ടേറെ കലാപ്രതിഭകള്‍ ഇതിനോടകം വെസ്റ്റേണില്‍ എത്തിക്കഴിഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ അഖിലേഷ് അറിയിച്ചു. ചൂടേറിയ കേരള ഭക്ഷണ ഷാളുകള്‍ നേരത്തെ തന്നെ അതിഥികളെ വരവേല്‍ക്കാനായി തുറന്നു കഴിഞ്ഞു പ്രവശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അഖിലേഷ് മാധവന്‍ - 07551657164, ലൈജു രാഘവന്‍ - 07723730828, ബീനാ ബിജു - 07988678167
സ്ഥലത്തിന്റെ വിലാസം
Weston Football Club, Winterstoke Road, Weston Super Mare, BS24 9AA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category