1 GBP = 89.90 INR                       

BREAKING NEWS

'ആളൊഴിഞ്ഞ ഭാഗത്ത് വച്ച് എന്റെ വസ്ത്രങ്ങള്‍ നീക്കി ഒപ്പമുണ്ടായിരുന്നവരുടെ മുന്നിലിട്ട് പീഡിപ്പിച്ചു' ; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 27കാരനായ പാക്ക് പൗരന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് കോടതിയില്‍ 13 കാരന്റെ കണ്ണീരോടെയുള്ള മൊഴി; ഒപ്പമുണ്ടായിരുന്നവരും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി; പ്രതിക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ച് ദുബായ് കോടതി

Britishmalayali
kz´wteJI³

ദുബായ് : 13കാരനായ ബാലനെ 27 വയസുള്ള പാക്ക് പൗരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷാ വിധിച്ച് ദുബായ് പ്രാഥമിക കോടതി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലനെ പീഡിപ്പിച്ച യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും ഇതിനു ശേഷം നാടു കടത്താനുമാണ് കോടതി വിധിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ക്രൂര കൃത്യം അരങ്ങേറിയത്. പാക്കിസ്ഥാന്‍ സ്വദേശിയായ ബാലന്‍ പ്രതിയും മറ്റ് രണ്ടു പേരുമായി കാറില്‍ സഞ്ചരിക്കവേയാണ് പീഡനത്തിരയായത്.

അല്‍ മുറാഖാബാദ് ഭാഗത്തെ പള്ളിയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം പുറത്ത് നില്‍ക്കുമ്പോള്‍ പ്രതി കാറുമായെത്തി തന്നെ കൂട്ടിക്കൊണ്ട് പോവകയായിരുന്നെന്നും പിന്നീട് പിസ വാങ്ങി തന്നുവെന്നും കുട്ടി പറയുന്നു. ഇതിനു ശേഷം അല്‍ അവീര്‍ ഭാഗത്തേക്ക് തന്നെ കൂട്ടിക്കൊണ്ട് പോവുകയും മര്‍ദിച്ചവശനാക്കി വസ്ത്രങ്ങള്‍ നീക്കിയ ശേഷം രണ്ടു പേരുടെ മുന്നില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ബാലന്‍ കോടതിയില്‍ മൊഴി നല്‍കിയത്്. ശേഷം ബാലനെ വീടിനു സമീപം ഇറക്കി വിടുകയും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, ബാലന്‍ മാതാവിനോട് കാര്യം പറയുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരുടെ വിചാരണയും കോടതിയില്‍ നടന്നു. പാക്ക് പൗരനെതിരെ മാനഭംഗ കുറ്റമാണ് ചുമത്തിയത്. 32 വയസ്സുള്ള രണ്ടാം പ്രതി കുട്ടിയെ ചൂഷണം ചെയ്തുവെന്നും ചുംബിച്ചുവെന്നുമാണ് കുറ്റം. ഇയാള്‍ക്ക് മൂന്നു മാസം ജയില്‍ ശിക്ഷ വിധിച്ചു. ഇതിനുശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികള്‍ എല്ലാവരും കോടതിയില്‍ കുറ്റം നിഷേധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category