1 GBP = 89.80 INR                       

BREAKING NEWS

അര്‍ദ്ധനാരീ സങ്കല്‍പങ്ങളെ ഭരതനാട്യത്തിലൂടെ ലോകത്തിന് സമ്മാനിച്ച പ്രതിഭയ്ക്ക് രാജ്യത്തിന്റെ ആദരം; പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യട്രാന്‍ സ്ജെന്‍ഡര്‍ നര്‍ത്തകിയെന്ന ബഹുമതി ഭരതനാട്യ കലാകാരി 'നര്‍ത്തകി നടരാജി'ന്; ലോകമറിയണം ഈ കലാകാരിയുടെയുള്ളിലെ അവഗണനയുടെ ജ്വലിക്കുന്ന കനല്‍

Britishmalayali
kz´wteJI³

ചെന്നൈ: രാജ്യം പത്മാ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അവഗണയില്‍ നിന്നും ആദരവിന്റെ ശംഖോലി മുഴക്കിയ ഒരു പേരുണ്ടായിരുന്നു ആ പട്ടികയില്‍. നൃത്തത്തെ തന്റെ ജീവശ്വാസത്തേക്കാള്‍ വില കല്‍പിച്ച പ്രതിഭയായ നര്‍ത്തകി നടരാജിന് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുമ്പോള്‍ പിറക്കുന്നത് തങ്ക തിളക്കമുള്ള നാഴികകല്ലാണ്. പത്മ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി നടരാജിന് കാലം കാത്തുവച്ച ആദരം രാജ്യം നല്‍കിയതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.

തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് ഈ പ്രതിഭയ്ക്ക് വളരെ ചെറുപ്പത്തല്‍ തന്നെ സ്വന്തം വീടു വിട്ട് ഇറങ്ങേണ്ടി വന്നു നര്‍ത്തകിക്ക്. കുരുന്നു പ്രായത്തില്‍ അനുഭവിക്കേണ്ടി വന്ന അവഗണനകള്‍ ഈ 'പെണ്‍കരുത്തിന്റെ' ഉള്ളില്‍ നീറിയ ചെങ്കനലുകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയായി നര്‍ത്തകിയെന്ന കലാകാരിയെ കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്‍പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്. പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പ പിള്ളയായിരുന്നു നര്‍ത്തകിയുടെ ഗുരു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്പര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്.

അമ്പത്തിനാലു വയസ്സുള്ള നര്‍ത്തകി, വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. തമിഴ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അപൂര്‍വങ്ങളായി നൃത്തകൃതികളില്‍ പരിശീലനം നേടാന്‍ നര്‍ത്തകിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക പ്രധാന വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി അമേരിക്ക, യുകെ, യൂറോപ്പ്, തുടങ്ങിയ രാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.


ആദ്യം ലഭിച്ച കലൈമാമണി അംഗീകാരത്തിനൊപ്പം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീയും ഇനി നര്‍ത്തകിക്ക് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ക്കാം. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ കൂടിയാണ് നര്‍ത്തകി നടരാജ്. കഠിന പ്രയത്നത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഓരോ വേദികള്‍ കീഴടക്കുമ്പോഴും നര്‍ത്തകി നടരാജ് ചേര്‍ത്ത് പിടിക്കുന്നത് കൂട്ടുകാരി ശക്തിയെയാണ്.

പൊതുവെ സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാന്‍സ്ജെന്‍ഡര്‍ ജനതയെ ഉയര്‍ത്തുന്നതിനായി നര്‍ത്തകി ശുപാര്‍ശ ചെയ്ത തിരുനങ്കൈ എന്ന പദം തമിഴ് നാട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category