1 GBP = 90.10 INR                       

BREAKING NEWS

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടു ജോലിക്ക് എത്തിയത് ഗര്‍ഭിണിയാണെന്ന് ആരെയും അറിയിക്കാതെ; ജോലിചെയ്യുന്ന വീട്ടില്‍ ആരുമറിയാതെ ജന്മം നല്‍കിയ കുഞ്ഞിനെ ശുചിമുറിയില്‍വച്ച് തല തറയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി; ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെറ്റമ്മയ്ക്ക് എതിരെ അബുദാബി കോടതിയില്‍ കേസ്

Britishmalayali
kz´wteJI³

അബുദാബി: ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ച് വീട്ടുജോലിക്ക് എത്തുകയും പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ആരുമറിയാതെ മറവുചെയ്യുകയും ചെയ്ത് യുവതി. നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അബുദാബി കോടതിയില്‍ കേസ് എത്തിയപ്പോള്‍ വെളിവാകുന്നത് ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകത്തിന്റെ കഥ.

ഭര്‍ത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിയ എത്യോപ്യന്‍ യുവതിക്ക് എതിരെയാണ് കേസ്. വീട്ടില്‍ ജോലിക്ക് നിയമിക്കുമ്പോള്‍ യുവതി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ജോലി ചെയ്യുന്ന വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി പൂര്‍ണ ഗര്‍ഭിണി ആയിട്ടുപോലും ജോലിചെയ്തിരുന്ന വീട്ടിലുള്ളവര്‍ ആരും ഇക്കാര്യം അറിഞ്ഞില്ല. പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയില്‍ സ്വന്തം കുഞ്ഞിനെ പെറ്റമ്മ തന്നെ തല തറയില്‍ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചു. പിന്നീട് ശുചീകരണ ജീവനക്കാര്‍ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പൊലീസിനോടും പ്രോസിക്യൂട്ടേഴ്സിനോടും യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭര്‍ത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു. ആറുമാസം ഗര്‍ഭണിയായപ്പോള്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.

തിരികെ വീട്ടിലേക്ക് വരണമെന്നും ഒറ്റയ്ക്ക് യുഎഇയില്‍ കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍, ഭര്‍ത്താവ് ഇതിന് തയാറായില്ലെന്നും ഗര്‍ഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴികള്‍.

കുഞ്ഞ് അയാളുടേത് അല്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യം തന്നെ വല്ലാത അലട്ടിയിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ ഇല്ലാതാക്കിയാലോ എന്നുവരെ ആലോചിച്ചുവെന്നും യുവതി പറഞ്ഞു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രസവവേദന വന്നത്. തന്റെ മുറിയില്‍ ഉണ്ടായിരുന്ന ശുചിമുറിയില്‍ കയറി കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ താന്‍ അബോധാവസ്ഥയിലായി.

ഏതാണ്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആണ് എണീറ്റത്. ഉടനെ ഒരു തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞ് മാല്യന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തുകൊണ്ടുപോയി കളഞ്ഞുവെന്നാണ് യുവതി മൊഴി നല്‍കിയത്. യുഎഇ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുഞ്ഞിന്റെ കൊലപാതകം. കേസ് ഫെബ്രുവരിയില്‍ ഇനി വീണ്ടും പരിഗണിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category