1 GBP = 93.50 INR                       

BREAKING NEWS

പാര്‍ട്ടി ഓഫീസില്‍ പോലും കയറി പരിശോധന നടത്താന്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം പൊലീസിന് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് മൈലേജ് എടുക്കാനുള്ള അവസരം എന്തുകൊണ്ടായിരിക്കാം പിണറായി വിജയന്‍ വെറുതെ കളഞ്ഞത്? ഒരു നിയമ ലംഘനവും നടത്താത്ത ഓഫീസറെ വിരട്ടാന്‍ നോക്കിയാല്‍ സ്വയം വിരളുകയെ ഉള്ളൂ എന്നറിയാനുള്ള വകതിരിവ് പോലും മുഖ്യമന്ത്രിക്കില്ലേ..; കളിക്കാന്‍ നില്‍ക്കേണ്ട മുഖ്യമന്ത്രി.. ആളൊരു പെണ്‍ സിംഹമാണ്..- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

പിഎസു കിട്ടി രണ്ടുവര്‍ഷംപോലും തികയാത്ത ഒരു കൊച്ചു പെണ്ണിനോട് സര്‍ക്കാര്‍ ഏറ്റുമുട്ടുകയാണ്. ഒരു ക്രിമിനല്‍ കേസ് പ്രതി ഒരിടത്ത് ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയപ്പോള്‍ അവിടെ ചെന്ന് നിയമപരമായ പരിശോധന നടത്തി എന്നതാണ് അവര്‍ ചെയ്ത തെറ്റ്! ഇത്രയും വലിയൊരു സുവര്‍ണാവസരം എന്തുകൊണ്ടാണ് തന്ത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പാഴാക്കിയത് എന്നാണ്് മനസ്സിലാകാത്തത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു കേസിലെ പ്രതിയെ കിട്ടിയാല്‍ പാര്‍ട്ടിക്ക് അത് ക്ഷീണം തന്നെയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നടപടിയെടുത്ത ഓഫീസറോട് പരിഭവം പറയുന്നത് യുക്തിസഹവുമാണ്. എന്നാല്‍ അങ്ങനെയൊരു പ്രതിയെ അവിടെ നിന്ന് കിട്ടാത്ത സാഹചര്യത്തില്‍ അത് മുതലെടുക്കാനുള്ള അവസരം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും സിപിഎം പാഴാക്കിയത്.

ചൈത്ര തെരേസ ജോണ്‍ എന്ന ചോരത്തിളപ്പ് മാറാത്ത യുവ ഐപിഎസുകാരി ആവേശം അതിരുകടന്നപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്തിയത് ഈ സര്‍ക്കാര്‍ പൊലീസിന് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കി മാറ്റാന്‍ കഴിയുമായിരുന്നു. ചൈത്രയെ വിളിച്ച് ഒരു റിവാര്‍ഡ് കൂടെ നല്‍കി അത് മാധ്യമങ്ങളെ വിളിച്ച പറഞ്ഞിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നു എന്ന വാദത്തിനും അത് ബലം നല്‍കിയേനെ. എതിരാളികള്‍ക്ക് ഇടയിലൂടെ ഊരിപ്പിടിച്ച വാളുമായി നടക്കുന്നു എന്ന് വാഴ്ത്തുന്ന സൈബര്‍ സഖാക്കള്‍ക്ക എങ്കില്‍ അതൊരു അമൃതായി മാറുമായിരുന്നു. എന്തുകൊണ്ടാണ് ഈ സര്‍ക്കാരും ഈ പാര്‍ട്ടിയുടെ നേതാക്കളും ഈ അവസരം പാഴാക്കിയത്?

ഇങ്ങനെയൊരു വിവാദം പുറത്തുവന്നിട്ട് രണ്ടുദിവസമായി. ഈ സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണമെന്ന കാപട്യത്തിന് എതിരെയുള്ള വെല്ലുവിളിയായി ഉയര്‍ന്നു. എന്നിട്ടും തെറ്റുതിരുത്താന്‍ ഒരു ശ്രമവും ഇല്ല. ഇന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി ആവശ്യപ്പെടുന്നത് ആ ഐപിഎസുകാരിക്ക് എതിരെ നടപടിയാണ്. നിയമസഭാ സമ്മേളനത്തിന് തൊട്ടുതലേന്ന് അവര്‍ റെയ്ഡ് നടത്തിയത് പത്രത്തില്‍ വാര്‍ത്ത വരുന്നതിന് വേണ്ടിയാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ആനാവൂര്‍ ആവശ്യപ്പെടുന്നത്. നാഗപ്പന്‍ ജില്ലാ സെക്രട്ടറിയാണ്. ആകെ അറിയാവുന്ന തൊഴില്‍ പാര്‍ട്ടി പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപോയ ഒരു ആപത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറാതിരിക്കുമ്പോള്‍ അതിന് കാരണക്കാരിയായ ഉദ്യോഗസ്ഥക്ക് എതിരെ നടപടി ആവശ്യപ്പെടുന്നത് യുക്തിസഹമാണ്.

എന്നാല്‍ അങ്ങനെയാണോ കോടിയേരിയുടേയും പിണറായിയുടേയും കാര്യം. കോടിയേരി മുമ്പ് ആഭ്യന്തര മന്ത്രി ആയിരുന്നു. പിണറായിയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രി. ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് ക്രിമിനല്‍ കേസിലെ പ്രതിയെ പിടിക്കാന്‍ എന്തു വിവരം ലഭിച്ചാലും അത് ഉപയോഗിക്കാനും പരിശോധിക്കാനും അവകാശവും അധികാരവും ഉണ്ടെന്ന് ഇരുവര്‍ക്കും അറിയാം. സിപിഎമ്മിന്റ ജില്ലാ കമ്മിറ്റി ഓഫീസിലല്ല, എകെജി സെന്ററിലോ ഇന്ദിരാഭവനിലോ കയറിയും പരിശോധന നടത്താന്‍ ഈ നാട്ടിലെ നിയമം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. - ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category