1 GBP = 89.40 INR                       

BREAKING NEWS

ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മത്സരിക്കാം; രജിസ്‌ട്രേഷന്‍ തുടരുന്നു; തീപാറുന്ന പോരാട്ടം ഫെബ്രുവരി 16ന് നോട്ടിംഗാമില്‍

Britishmalayali
kz´wteJI³

നോട്ടിംഗാം: ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ നോട്ടിംഗാമില്‍ വച്ച് നടക്കും. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. യുകെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.     

കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്‌നേഹപരമായ പല നന്മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തു കൊണ്ട് ഇരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റി നടന്ന് കൊണ്ട് ഇരിക്കുകയാണ്.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം 251 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട്, 75 പൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ ട്രോഫികളും സമ്മാനിക്കുന്നതാണ്. പ്രോല്‍സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. വിജയികള്‍ക്കൊപ്പം കാണികള്‍ക്കും പങ്കെടുക്കുന്ന കളിക്കാര്‍ക്കും നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. യുകെയിലുള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗാമിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും ബന്ധപ്പെടുക
Justin- 07985656204, Babu  - 07730883823
മത്സരവേദി
David Ross Sports Village, Beeston Ln, Nottingham, NG7 2RD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category