1 GBP = 87.80 INR                       

BREAKING NEWS

വാട്സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത് 'സ്വസ്ഥമായിരിക്കാമെന്ന്' കരുതേണ്ട! കളഞ്ഞ സന്ദേശങ്ങള്‍ ആന്‍ഡ്രോയിഡിലും ഐ ഫോണിലും ശരവേഗത്തില്‍ തിരിച്ചെടുക്കാം; വാട്സാപ്പ് 'ആപ്പാ'വാതിരിക്കാന്‍ അറിഞ്ഞോളൂ

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: വാട്സാപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം അങ്ങനങ്ങ് സ്വസ്ഥമായിരിക്കാമെന്ന് കരുതണ്ട. ഡിലീറ്റ് ഫീച്ചര്‍ ഉണ്ടെങ്കിലും കളഞ്ഞ സന്ദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചെടുക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് വാട്സാപ്പ് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡിലും ഐ ഫോണിലും സാധ്യമാണ്. 2017ല്‍ വാട്സാപ്പില്‍ ഡിലീറ്റ് ഫീച്ചര്‍ വന്നതോടെ സന്ദേശമയച്ച് ഏഴു മിനിട്ടിനുള്ളില്‍ ഇത് ഡിലീറ്റ് ചെയ്ത് കളയാനുള്ള അവസരമുണ്ട്.

ഫീച്ചര്‍ വന്നതോടെ ആശ്വാസത്തിലായ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാമെന്ന വാര്‍ത്ത തലവേദന സൃഷ്ടിക്കുന്നത്. വാട്സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീണ്ടും ആപ്പ് സ്റ്റോറില്‍ കയറി ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ പഴയ ചാറ്റുകളില്‍ നിന്നും സന്ദേശങ്ങള്‍ ബാക്കപ്പ് ചെയ്തെടുക്കാം. ഇതോടെ മുന്‍പ് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഫോണില്‍ ലഭ്യമാകും. എല്ലാ ദിവസവും വെളുപ്പിന് രണ്ടു മണിക്ക് വാട്സാപ്പിലെ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ആകുന്നതാണ് ഇതിന് പിന്നില്‍.

അതിനാല്‍ തന്നെ ആപ്പിലേക്ക് വരുന്നതും പോകുന്നതുമായുള്ള സന്ദേശങ്ങള്‍ക്ക് കൃത്യമായ ഒരു രേഖ ആപ്പില്‍ തന്നെ ഉണ്ടാകുകയാണ്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ വാട്സാപ്പ് പുതുതായി കൊണ്ടു വന്നെങ്കിലും സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. ചാറ്റില്‍ നിന്നും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞാലും നോട്ടിഫിക്കേഷന്‍ ലോഗില്‍ ഇത് കാണാന്‍ സാധിക്കും.

നോട്ടിഫിക്കേഷന്‍ റജിസ്ട്രേഷന്‍ ഓപ്ഷന്‍ ആക്ടീവ് ആക്കിയിട്ടുള്ളവര്‍ക്ക് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പിന്റെ സഹായത്തോടെ പഴയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാം. ഇതില്‍ വൈകാതെ തന്നെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി കമ്പനി പുത്തന്‍ സാങ്കേതിക വിദ്യ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category