1 GBP = 90.20 INR                       

BREAKING NEWS

സംഘാടകമികവ് കൊണ്ടും പ്രാതി നിധ്യം കൊണ്ടും ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അവിസ്മരണീയമായി; കേംബ്രിഡ്ജ് സ്മാഷേര്‍സ് മത്സര വിജയികള്‍ ഇവര്‍

Britishmalayali
kz´wteJI³

സംഘാടക മികവ് കൊണ്ടും ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും കേംബ്രിഡ്ജ് സ്മാഷേസിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ പരിസമാപ്തി. കേംബ്രിഡ്ജ് റീജിയണല്‍ കോളേജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച മത്സരങ്ങളില്‍ അഡ്വാന്‍സ്, ഇന്റര്‍മീഡിയറ്റ്, അണ്ടര്‍ 15 എന്നീ കാറ്റഗറികളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രഗത്ഭരായ ബാഡ്മിന്റണ്‍ താരങ്ങള്‍ ആവേശകരമായ മത്സരങ്ങളാണ് കാഴ്ച വച്ചത്.

വൈകുന്നേരം നടത്തിയ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് വാര്‍ഡും ഈസ്റ്റ് ആഗ്ലിയ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ഫിലിപ്പ്  പന്തപ്ലാക്കല്‍ നല്‍കി. മത്സരങ്ങള്‍ക്ക് കേംബ്രിഡ്ജ് സ്മാഷേഴ്സിന്റെ സംഘാടകരായ ബിജു ആന്റണി, സന്തോഷ് മാത്തന്‍, ബിജു കെവിന്‍, ബിജു പ്രശാന്ത്, ഫ്രാന്‍സിസ് ജോസ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മത്സര വിജയികള്‍
അഡ്വാന്‍സ്ഡ് കാറ്റഗറി: ഒന്നാം സമ്മാനം: കെവിന്‍ & ജിബിന്‍ - ലണ്ടന്‍, രണ്ടാം സമ്മാനം: ലെനിന്‍ & സുരേഷ് - ലണ്ടന്‍, മൂന്നാം സമ്മാനം: ബിജു ആന്റണി & അമല്‍ - കേംബ്രിഡ്ജ്
ഇന്റര്‍ മീഡിയറ്റ് കാറ്റഗറി
1. കെവിന്‍ & പ്രവീണ്‍ - കേംബ്രിഡ്ജ്, 2. പാപ്പന്‍ & ജെയ്സ് - സാലിസ്ബറി, ആഷ്ലി & ബാബു - ബര്‍മിങ്ഹാം
അണ്ടര്‍ 15 കാറ്റഗറി
ബെന്‍സു - നോര്‍ത്താംപ്ടണ്‍, ഗോപു & ജെനസ് - കേംബ്രിഡ്ജ്, റിവിന്‍ - കെന്‍ലി - കേംബ്രിഡ്ജ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category