1 GBP = 88.70 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം; അനീഷ് കുര്യന്‍, അരുണ്‍ചന്ദ്, ബിന്ദു എന്നിവര്‍ നയിക്കും; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 9 ലക്ഷം രൂപ

Britishmalayali
ഷാജിമോന്‍ കെഡി

പ്രവര്‍ത്തന മികവ് കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും ശ്രദ്ധേയമായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂളില്‍ വച്ച് നടന്നു. പ്രസിഡന്റ് വിത്സണ്‍ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി കലേഷ് ഭാസ്‌ക്കരന്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ ഡേ പരേഡിലെ സാന്നിദ്ധ്യത്തിലൂടെ മലയാള ഭാഷയെയും ഭാഷാ പിതാവിനെയും ലോക ജനതയ്ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് ഇതര കമ്മ്യൂണിസ്റ്റുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി യോഗം വിലയിരുത്തി.

മാഞ്ചസ്റ്റര്‍ ഫെസ്റ്റിവലിലെ എംഎംഎയുടെ പ്രാതിനിധ്യം എടുത്തു പറയേണ്ട ഒന്നായിരുന്നു. കേരള പ്രകൃതിക്ഷോഭ ദുരന്ത നിവാരണത്തിലേക്ക് എംഎംഎയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒമ്പത് ലക്ഷം രൂപ കേരള മുഖ്യ മന്ത്രിക്ക് കൈമാറി. ലോക വനിതാ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് പ്രസ്സ് ഫോര്‍ പോഗ്രസ്സ് എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചതും നേട്ടമായി യോഗം വിലയിരുത്തി.

ഇത് കൂടാതെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം എന്നിവ കഴിഞ്ഞ കമ്മറ്റിയുടെ പ്രവര്‍ത്തന മികവായി യോഗം വിലയിരുത്തി. ട്രഷറര്‍ ജോര്‍ജ് വടക്കുംഞ്ചേരി കണക്കുകള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സംഘടനയെ നയിക്കുന്നതിന് വേണ്ടി പ്രസിഡന്റ് ആയി അനീഷ് കുര്യനെയും സെക്രട്ടറിയായി അരുണ്‍ ചന്ദ് ഗോപാലകൃഷ്ണനെയും ട്രഷറര്‍ ആയി ബിന്ദു പികെയെയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി റീനാ വിത്സനെയും ജോയിന്റ് സെക്രട്ടറിയായി ജയാ സുധീരനെയും ട്രസ്റ്റി ആയി ദിനേശന്‍ കൃഷ്ണമ്മ, ജനീഷ് നായര്‍, നിഷ ജിനോയി, രാധേഷ്‌ നായര്‍, റോബര്‍ട്ട് ബെഞ്ചമിന്‍, ജോസഫ് ചാക്കോ, രഞ്ജിത്ത് രാജഗോപാല്‍, കെഡി ഷാജിമോന്‍, കലേഷ് ഭാസ്‌ക്കരന്‍ എന്നിവരെയും യോഗം ചുമതലപ്പെടുത്തി. യുക്മ പ്രതിനിധികളായി സാജു കാവുങ്ക, ജയന്‍ എടപ്പാള്‍, കെ ഡി ഷാജിമോന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും. വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രസിഡന്റ് അനീഷ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category