kz´wteJI³
ചന്ദ്രനില്ച്ചെന്നാലും അവിടൊരു മലയാളിയെക്കാണാം എന്നാണ് ചൊല്ല്. യഥാര്‍ഥത്തില്‍ ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണിത്. അത്രയേറെയാണ് ലോകത്ത് ഇന്ത്യന്‍ പ്രവാസികള്‍. ഇത്രയേറെ പ്രവാസികള്‍ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ല. ഇപ്പോള്‍, പല പ്രമുഖ കോര്‍പറേറ്റ് ഭീമന്മാരെയും നയിക്കുന്നത് പ്രവാസി ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. അവരുടെ പാത പിന്തുടരുകയാണ് അടുത്ത തലമുറയും. പുതിയ കണ്ടെത്തലുകളുടെയും ഗവേഷണങ്ങളുടെയും പേരില്‍ കൗമാരപ്രായത്തില്‍ത്തന്നെ ലോകമറിയുന്ന പ്രതിഭകളായി മാറുകയാണ് അവര്‍. ഇത്തരം പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയാണ് എസ്.ബി.ഐ. യോനോ പുരസ്കാരം.
20 വയസ്സില്‍ത്താഴെ പ്രായമുള്ള പ്രതിഭകളെയാണ് എസ്.ബി.ഐ. ആദരിക്കുന്നത്. യോനോ എസ്.ബി.ഐ. 20 അണ്ടര്‍ 20 അവാര്‍ഡിനായി ആറുപേരാണ് ഇപ്പോള്‍ ചുരുക്കപ്പട്ടികയിലെത്തിയിട്ടുള്ളത്. എസ്.ബി.ഐ.യുടെ പുതുതലമുറ ഡിജിറ്റല്‍ ബാങ്കാണ് യോനോ. അത് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വേളയിലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ചെമ്മീനുകളുടെ തൊണ്ടില്‍നിന്നും പട്ടുനൂല്പ്പുഴുക്കളില്നിന്നുള്ള പ്രോട്ടീനില്‍നിന്നും പുനരുപയോഗിക്കാവുന്ന ബയോ പ്ലാസ്റ്റിക് നിര്‍മിച്ചതിലൂടെയാണ് സിഡ്നിയില്‍നിന്നുള്ള 17-കാരി എയ്ഞ്ചലീന അറോറ പട്ടികയിലെത്തിയത്. മാസമെത്തുന്നതിന് മുന്നെ ജനിക്കുകയും ശരീരത്തിന്റെ വലതുവശം തളര്‍ന്നുപോവുകയും ചെയ്ത 19-കാരിയായ മുസ്കന്‍ ദേവ്ത ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡിലാണ് താമസം. എഴുത്തുകാരിയും റേഡിയോ ജോക്കിയും പ്രാസംഗികയുമൊക്കെയായി തിളങ്ങുന്ന മുസ്കന്‍ ദേവ്തയും പട്ടികയിലുണ്ട്.
വീടുകളില്‍നിന്ന്് ഒഴിവാക്കുന്ന അഴുക്കുജലത്തിന്റെ പരിപാലനത്തിനുനല്കിയ സംഭാവനകളുടെയും അതിനായി പ്രവര്‍ത്തിക്കുന്ന േ്രഗ വാട്ടര്‍ പ്രോജക്ടിലെ പ്രവര്‍ത്തനത്തിന്റെയും മികവിലാണ് 14-കാരിയായ ശ്രേയ രാമചന്ദ്രന് എന്ന കാലിഫോര്‍ണിയക്കാരി ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. ലോണ്ട്റി ടു ലോണ്‍ എന്ന പദ്ധതിയാണ് ശ്രേയയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്.
കാന്‍സര്‍, ഹൃദ്രോഗ ചികിത്സകള്‍ക്ക് സഹായകമായ ചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് മരുന്നുദ്പാദകരെ സഹായിക്കുന്ന സോഫ്റ്റ്്വെയര്‍ നിര്‍മിച്ചാണ് മസാച്ചുസറ്റ്സില്‍നിന്നുള്ള അമോല്‍ പഞ്ചാബി പട്ടികയിലെത്തിയത്. ഡോക്ടര്‍മാര്‍ക്ക് മരുന്നുകളും വാക്സിനുകളുമൊക്കെ അനായാസം രോഗികള്‍ക്കടുത്തേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ചക്രം പിടിപ്പിച്ച റെഫ്രിജറേറ്റര്‍, വാക്സ്വാഗണ് കണ്ടുപിടിച്ചതിലൂടെയാണ് 18-കാരനാട അനുരുദ്ധ് ഗണേശന് ചുരുക്കപ്പട്ടികയിലെത്തിയത്.
ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട എന്ന ജനിതക വൈകല്യവുമായാണ് സ്പര്‍ശ് ഷാ ജനിച്ചത്. ജനിക്കുമ്പോള്‍ 400-ഓളം ഒടിവുകള്‍ അവന്റെ ശരീരത്തിലുണ്ടായിരുന്നു. ഇന്ന് 15 വയസ്സിലെത്തിയപ്പോഴേക്കും അമേരിക്കയിലെ അറിയപ്പെടുന്ന ഗായകരിലൊരാളാണ് സ്പര്‍ശ്. പാട്ടെഴുത്ത്, സംഗീതം, പ്രഭാഷണം എന്നിങ്ങനെ സ്പര്‍ശ് കൈവെക്കാത്ത മേഖലകളില്ല. 2018-ലെ ഗോവഫെസ്റ്റില് പ്രഭാഷകനായി പങ്കെടുത്തിരുന്ന സ്പര്ശും എസ്.ബി.ഐ. യോനോ പട്ടികയിലുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam