1 GBP = 88.30 INR                       

BREAKING NEWS

നാലാം ക്ലാസില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടിക്ക് യുകെ പ്യൂവര്‍ ഇന്റര്‍നാഷണല്‍-2019 ലിറ്റില്‍ മിസ് കിരീടം; ആറു വ്യത്യസ്ത റൗണ്ടുകളിലും തിളങ്ങി സിയന്‍ മനോജ് മോഡലിങ്ങിലെ നക്ഷത്രതാരമാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ലണ്ടന്‍: വ്യത്യസ്തമായ കഴിവുകള്‍ കൊണ്ട് ശ്രദ്ധേയരായ നിരവധി മലയാളി കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇവരുടെ നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോള്‍ അത്ഭുതത്തോടെ ബ്രിട്ടന്‍ ഉറ്റുനോക്കുന്നതിന് സാക്ഷികളായവരാണ് നാം. ഇപ്പോഴിതാ, അത്തരത്തില്‍ സായിപ്പന്മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് സിയാന്‍ മനോജ് ജേക്കബ്ബ് എന്ന കൊച്ചു മലയാളി പെണ്‍കുട്ടി കൊയ്ത നേട്ടം. ചെറു പ്രായത്തിനിടയില്‍ നേടിയെടുത്ത അവാര്‍ഡുകള്‍ക്കൊപ്പം യുകെ പ്യൂവര്‍ ഇന്റര്‍നാഷണല്‍-2019 ലിറ്റില്‍ മിസ് കിരീടമാണ് സിയാന്‍ ഇപ്പോള്‍ നേടിയത്.

ആറു വ്യത്യസ്ത റൗണ്ടുകളിലായാണ് പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 ലിറ്റില്‍ മിസ് മത്സരം നടന്നത്. ഫാഷന്‍ റൗണ്ട്, മോഡലിംഗ് റണ്‍വേ റൗണ്ട്, ഫോര്‍മല്‍ റൗണ്ട്, ഇന്റര്‍വ്യൂ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. ഇതിലെല്ലാം മുന്നില്‍ കുതിച്ച് ഒന്നാമതെത്തിയ സിയാന്‍ ബേസ്ഡ് ഓഫ് ബേസ്ഡ് ഉം സൂപ്പര്‍ ഓപ്ഷണല്‍ വിന്നര്‍ സൈഡ് അവാര്‍ഡിനും അര്‍ഹയായി. ഒപ്പം ക്യാഷ് പ്രൈസും ലഭിച്ചു. അടുത്തമാസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന സിയാന്‍, മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ യുകെയെ പ്രതിനിധീകരിക്കും.

യുകെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡിക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ റണ്ണറപ്പായാണ് സിയന്‍ മനോജ് ജേക്കബ് ജൈത്ര യാത്ര തുടങ്ങിയത്. ആദ്യ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരി കൊണ്ടാണ് സിയന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ആദ്യമായി യുകെയില്‍ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി മാറിയത്.

സിയാന്‍ മനോജ് ജേക്കബ്, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. നൃത്തവും, ഡിസൈനിങ്ങും, മോഡലിങ്ങും ഈ കൊച്ചുമിടുക്കിയുടെ ഹരമാണ്. ബാലെ, മോഡേണ്‍, ടാപ്പ്, ഇന്ത്യന്‍, ക്ലാസ്സിക്കല്‍ എന്നീ ഡാന്‍സുകള്‍ അഭ്യസിക്കുന്നതിനൊപ്പം ഈ കൊച്ചു മിടുക്കി കര്‍ണ്ണാടക സംഗീതവും പഠിക്കുന്നുണ്ട്. ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവന്റുകളാണ് കുറിക്കപ്പെട്ടത്.

കനേഷ്യസ് അത്തിപ്പൊഴിയുടെ ഓണനിലാവ് എന്ന വീഡിയോ ആല്‍ബത്തിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ചതും ഈ കൊച്ചു സുന്ദരിയായിരുന്നു. ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളായ സിയന്‍ യുകെയില്‍ ഗ്ലോസ്റ്ററില്‍ സൈന്റ് പീറ്റേഴ്സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇത്രയും ചെറുപ്രായത്തില്‍ മകള്‍ ചെയ്യുന്ന ഈ ചാരിറ്റിയില്‍ അഭിമാനിക്കുന്ന സിയന്റെ അച്ഛനും അമ്മയും മകളുടെ കഴിവുകള്‍ അറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവര്‍ കൂടിയാണ്. ജേക്കബ് ആണ് സഹോദരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category