1 GBP = 93.50 INR                       

BREAKING NEWS

ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം അഭിപ്രായ സ്വാതന്ത്ര്യമാണ്; അതിന് തുരങ്കം വയ്ക്കാന്‍ ഒരു ഇരട്ട ചങ്കനേയും അനുവദിച്ച് കൂടാ; അടിയന്തരാവസ്ഥാകാലത്തെ ഓര്‍മിപ്പിക്കും വിധം പൊലീസ് രാജ് നടപ്പിലാക്കാന്‍ ആരാണ് പിണറായി വിജയന് മാണ്ടേറ്റ് നല്‍കിയത്? സെന്‍കുമാറിനെ വേട്ടയാടാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത കെടുത്തരുത്

Britishmalayali
kz´wteJI³

മ്മുടെ ഇന്ത്യ ഒരിക്കലും ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാലഘട്ടമുണ്ടെങ്കില്‍ അത് അടിയന്തരാവസ്ഥയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു കളഞ്ഞ കാലമായിരുന്നു അത്. എന്ത് പറയണം എന്ത് സംസാരിക്കണം എങ്ങനെ സംഘടിക്കണം എങ്ങനെ ഇടപെടണം തുടങ്ങിയ ഒരു വ്യക്തിയുടെ ലിബേര്‍ട്ടിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഭരണകൂടം തീരുമാനിക്കുന്ന ഓട്ടോക്രസിയുടെ നാളുകളായിരുന്നു അത്. ചൈനയിലും പാക്കിസ്ഥാനിലുമൊക്കെ നമ്മള്‍ നിരന്തരമായി കണ്ടുവരുന്ന അതിഭീതിതമായ അനുഭവം. ഇന്ത്യന്‍ ജനത അതിന് മറുപടി കൊടുത്തു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടി ഈ നാട്ടില്‍ ഇല്ലാതിരുന്നിട്ട് കൂടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ അവകാശത്തിന് മേല്‍ കത്തിവച്ച ഇന്ദിരാ ഗാന്ധിയെ ശിക്ഷിച്ച് മൂലയ്ക്കിരുത്താന്‍ ഇന്ത്യന്‍ ജനതയ്ക്ക് സാധിച്ചു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഇവിടെയാര്‍ക്കും വിയോജിക്കാന്‍ അവകാശമില്ല. ആരെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ആ അഭിപ്രായം സര്‍ക്കാരിന്റെ സല്‍പേരിനെ ബാധിക്കുമെങ്കില്‍ ആദ്യം ചെയ്യുന്നത് സൈബര്‍ ഗുണ്ടകളെ ഇറക്കി വിട്ട് ആക്രമിക്കുകയാണ്. നമ്മള്‍ പറയുന്നത് സത്യമാണ് എന്ന് ്എല്ലാവര്‍ക്കും അറിയാമെങ്കിലും വലിയ ആരവത്തോട് കൂടി സൈബര്‍ ഭടന്മാര്‍ ഒഴുകിയെത്തി ആ സത്യത്തെ നുണയാക്കി മാറ്റും. അവര്‍ക്ക് ഓശാന പാടാന്‍ മുഖം മൂടി ധാരികളായ ചില നിഷ്പക്ഷരും ഓടിയെത്തും. നമ്മള്‍ പറഞ്ഞ സത്യം സത്യമാണോ എന്ന് നമുക്ക് പോലും സംശയമുണ്ടാക്കുന്ന തരത്തില്‍ അവര്‍ ആധിപത്യം പുലര്‍ത്തും. ഇത് തന്നെയായിരുന്നു ഹിറ്റ്ലര്‍ ഗീല്‍ബേര്‍ഷ്യന്റെ സഹായത്തോടെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ച വേഷം. സൈബര്‍ ആക്രമണം കൊണ്ട് പേടിച്ച് പിന്മാറിയില്ലെങ്കില്‍ പിന്നെ പൊലീസിനാണ് പങ്ക്.

അഭിപ്രായം പറഞ്ഞവരെ തിരഞ്ഞ് പിടിച്ച് അവര്‍ കേസെടുക്കും. എന്ത് നിയമത്തിന്റെ പേരിലാണ് കേസെടുക്കുന്നത് എന്ന് ചോദിക്കാനുള്ള അവകാശമോ അറിവോ പലര്‍ക്കുമില്ല. മുഖ്യമന്ത്രിയ്ക്കെതിരെ പോസ്റ്റിട്ടു. എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല എന്ന് പറഞ്ഞു, മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ അഭിപ്രായം പറഞ്ഞു തുടങ്ങിയവയൊക്കെ ക്രിമിനല്‍ കേസെടുക്കാന്‍ പറ്റിയ കുറ്റങ്ങളായി ഈ പൊലീസ് കരുതുന്നു. റോഡ് വികസനത്തിന്റെ പേരില്‍, വീണാ ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ചതിന്റെ പേരില്‍, ഇലന്തൂരുകാരന്‍ ഒരു സൂരജിനെ അകത്താക്കിയിരുന്നു. അന്ന് അയാള്‍ക്ക് പെട്ടന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതുകൊണ്ട് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജാമ്യമില്ലാതെ വീണ്ടും അകത്താക്കി.

ഇങ്ങനെ എണ്ണി എണ്ണി പറഞ്ഞാല്‍ തീരാത്തത്ര കേസുകള്‍ ദിവസവും നിരപാധികളുടെ പേരില്‍ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെയും അഭിപ്രായം പറഞ്ഞതിന്റെയും പേരില്‍ എടുക്കുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കരുത് എന്ന് ഈ രാജ്യത്ത് നിയമമില്ല. ഇന്ത്യന്‍ പ്രസിഡന്റിനെതിരെയും ഗവര്‍ണര്‍മാര്‍ക്കെതിരെയും ജഡ്ജിമാര്‍ക്കെതിരെയും അഭിപ്രായം പറയുമ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും കരുതല്‍ വേണ്ടത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും തെറ്റായ കാര്യം പറഞ്ഞ് വിമര്‍ശിച്ചാല്‍ പോലും കേസെടുക്കാന്‍ ഈ രാജ്യത്ത് നിയമമില്ല. ഈ രാജ്യത്ത് പൊലീസിന്റെ ജോലി എന്ന് പറയുന്നത് രാജ്യത്തെ വ്യക്തിയുടെ സ്വത്തും ജീവനും സംരക്ഷിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category