1 GBP = 88.30 INR                       

BREAKING NEWS

മലങ്കര കാത്തലിക് കൗണ്‍സിലിന് പുതിയ നേതൃത്വം; ജിജി ജേക്കബ് വൈസ് പ്രസിഡന്റ്; ജോണ്‍സണ്‍ ജോസഫ് സെക്രട്ടറി; സബ്കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു

Britishmalayali
ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ മലങ്കര കാത്തലിക് കൗണ്‍സിലിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കവന്‍ട്രിയില്‍ ചേര്‍ന്ന മിഷന്‍ പ്രതിനിധികള്‍, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിനിധികള്‍, മദേഴ്സ് ഫോറം പ്രതിനിധികള്‍ എന്നിവരുടെ പൊതു മീറ്റിങ്ങില്‍ നിന്നാണ് പ്രതിനിധികളെ തെരഞ്ഞെടുത്തത്. കര്‍ദ്ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവാ തലവനും പിതാവുമായ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ ശുശ്രൂഷകള്‍ക്ക് അപ്പസ്തോലിക് വിസിറ്റേറ്റര്‍ യൂഹനോന്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലിത്താ നേതൃത്വം നല്‍കും.

ഫാ: തോമസ് മടുക്കംമൂട്ടില്‍ സഭയുടെ കോഓര്‍ഡിനേറ്ററായും ഫാ: രഞ്ചിത്ത് മഠത്തിറമ്പില്‍, ഫാ: ജോണ്‍സണ്‍ മനയില്‍, ഫാ: ജോണ്‍ അലക്സ് പുത്തന്‍വീട്ടില്‍ ചാപ്ലയിന്‍മാരായും ശുശ്രൂഷ ചെയ്യും. മലങ്കര കാത്തലിക് കൗണ്‍സില്‍ യുകെയുടെ പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ജിജി ജേക്കബ് (കവന്‍ട്രി) - വൈസ് പ്രസിഡന്റ്, ജോണ്‍സണ്‍ ജോസഫ് (നോട്ടിങ്ങാം) - സെക്രട്ടറി, സോണി ഗീവര്‍ഗ്ഗീസ് (സതാംപ്ടണ്‍) ട്രഷറര്‍, ബിര്‍ഷി എബ്രഹാം (വെസ്റ്റ് ലണ്ടന്‍) - ജോയിന്റ് സെക്രട്ടറി, ക്രൈസ്റ്റണ്‍ ഫ്രാന്‍സിസ് (ഷെഫീല്‍ഡ്) - ലീഗല്‍ അഡൈ്വസര്‍, വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category