1 GBP = 92.30 INR                       

BREAKING NEWS

പ്രകടന പത്രികയേക്കാള്‍ ഭാവനാ സുന്ദരമായി എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്? മാണി തുടങ്ങിവെച്ച നോവല്‍ എഴുത്ത് എന്തിനാണ് ഐസക് തുടരുന്നത്? രോഗികള്‍ കിടന്നുറങ്ങുന്ന നാട്ടില്‍ ഹെലികോപ്റ്ററില്‍ ആളെ എത്തിക്കും എന്നൊക്കെ പറയാന്‍ ലജ്ജ തോന്നുന്നില്ലേ? 6000 കോടിയുള്ള കിഫ്ബി കൊണ്ട് ഐസക്കേ എങ്ങനെയാണ് താങ്കള്‍ 60,000കോടി ചെലവാക്കുന്നത് എന്നെങ്കിലും പറയൂ..

Britishmalayali
kz´wteJI³

തിരുവനന്തപുരം; മറ്റൊരു ബഡ്ജറ്റുകൂടി കേരള നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. ധനകാര്യ വിദഗ്ധന്‍ കൂടിയായ നമ്മുടെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബഡ്ജറ്റാണ് ഇത്. ബഡ്ജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിനെങ്കിലും ഇതു മുഴുവന്‍ മനസിലായിക്കാണും എന്ന് കരുതാം. ഇത് ടെലിവിഷനിലൂടെ കേള്‍ക്കുകയും മാധ്യമങ്ങളിലൂടെ വായിക്കുകയും ചെയ്ത മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മലയാളികള്‍ക്കും ഇതിലെ 98ശതമാനം കാര്യവും മനസിലായിട്ടില്ല.

എന്തിനേറെ പറയുന്നു ബഡ്ജറ്റ് അവതരണം കേട്ടുകൊണ്ട് താടിക്ക് കൈയും കൊടുത്തിരുന്ന മന്ത്രിമാരും എംഎല്‍എമാരുപോലും എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് നിശ്ചയമില്ലാത്തവരാണ്. വിമര്‍ശിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ച് പ്രതിപക്ഷ നേതാക്കന്മാരുടെ ചെവിയില്‍ അവരുടെ ശിങ്കിടികള്‍ ഓതി കൊടുത്തത് നോക്കി പത്ര കുറിപ്പ് ഇറക്കാന്‍ പ്രതിപക്ഷവും അനുകൂലിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് തോമസ് ഐസക്കിനെ പോലുള്ള ധനകാര്യ വിദഗ്ധന്മാരില്‍ നിന്ന് നോട്ട് ലഭിച്ച ഭരണപക്ഷവും നോക്കിയിരിക്കുന്ന തമാശയായി മാറുകയാണ് ബഡ്ജറ്റ്.

പ്രത്യേകിച്ച് ഇന്ത്യയ്ക്ക് ഒരു നികുതി എന്ന സമ്പദ്രായം നടപ്പിലായതോടുകൂടി നമ്മുടെ ബഡ്ജറ്റ് അവതരണം പോലും ഒരു താമാശ മാത്രമായി മാറി. ബഡ്ജറ്റ് എന്നാല്‍ വരുമാനം ഉണ്ടാക്കുന്നത് എവിടെ നിന്നൊക്ക എന്ന് വ്യക്തമായി പറയുകയും അങ്ങനെ ലഭിക്കുന്ന വരുമാനം എവിടെയോക്കെ ചെലവാക്കുന്നു എന്ന് വ്യക്തമായി പറയുകയും ചെയ്യുന്ന വളരെ സിമ്പിളായിട്ടുള്ള സാമ്പത്തിക ശാസ്ത്രമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന ബഡ്ജറ്റുകള്‍ ഒക്കെ എവിടെ നിന്ന് വരുമാനം ഉണ്ടാവും എന്ന് വ്യക്തമാക്കാതെ ഒരിക്കലും നടക്കാത്ത ചില ഭാവനാ പൂര്‍ണമായ പദ്ധതികള്‍ അടക്കം ചിലതൊക്ക വിളച്ച് പറയുന്നതാവുന്നു.


ബഡ്ജറ്റ് ഒരു താമാശയായി മാറുന്നു എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണം തോമസ് ഐസക്ക് ഇന്ന് പ്രഖ്യാപിച്ച ബഡ്ജറ്റില്‍ കേരളത്തിലേക്ക് വരുന്ന വിദേശ ഭീമന്മാരെക്കുറിച്ച് വരെ പരാമര്‍ശം ഉണ്ട് എന്നതാണ്. ഏണസ്റ്റ് ആന്‍ഡ് യംഗ് മുതലായ കമ്പനികള്‍ വരുന്നു എന്ന് ബഡ്ജറ്റില്‍ പറയേണ്ട കാര്യം എന്താണെന്ന് അറിയില്ല. അത്തരത്തില്‍ ലളിതമായ ഒരു രസമായി ബഡ്ജറ്റ് മാറികൊണ്ടിരിക്കുന്നു. അതിനും അപ്പുറം ഒരിക്കലും നടക്കാത്ത ചില പദ്ധതികള്‍ എന്തിന് വേണ്ടി പ്രഖ്യാപിക്കുന്നു എന്ന് പോലും അറിയാതെയുള്ള പ്രഖ്യാപനങ്ങള്‍.കൂടുതല്‍ കേള്‍ക്കാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category