1 GBP = 92.30 INR                       

BREAKING NEWS

പ്രതീക്ഷകളില്ലാതെ നശിച്ചു കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിനാണ് ടോമിന്‍ ജെ. തച്ചങ്കരി പുതുജീവന്‍ നല്‍കിയത്; കെഎസ്ആര്‍ടിസി മുന്‍ എംഡിയുടെ നേതൃത്വ പാഠവവും ശൈലിയും മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ

Britishmalayali
റോയ് സ്റ്റീഫന്‍

ലോകം വളരെ ശ്രദ്ധേയമായ വളര്‍ച്ച പ്രാപിക്കുന്നതും വീണ്ടും വളര്‍ന്നുകൊണ്ടിരിക്കുന്നതും ഭൂരിഭാഗം രാജ്യങ്ങളിലെ പൗരന്മാരും സമാധാനമായി ജീവിക്കുന്നതും എല്ലാ മേഖലകളിലും ശക്തമായ നേതൃത്വമുള്ളതുകൊണ്ടു മാത്രമാണ്. പല രാജ്യങ്ങളിലും ഈ ലോകം തന്നെ നശിപ്പിക്കുവാന്‍ പോന്ന ആണവായുധങ്ങളുണ്ടെങ്കിലും വിവിധ ഭീകര സംഘടനകള്‍ രാജ്യങ്ങളേയും സമൂഹങ്ങളേയും തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാവാത്തതും  പരാജയപ്പെട്ടു പോകുന്നതിന്റെ പ്രധാന കാരണം ഇപ്പോഴും രാജ്യങ്ങളിലും സമൂഹങ്ങളിലും ധാരാളം നന്മനിറഞ്ഞതും കര്‍മ്മനിരതരും വികസനാധിഷ്ഠിതമായ നേതൃത്വം നിരന്തരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്. എങ്കിലും സ്വാര്‍ത്ഥമതികളും വികസന വിരോധികളും അവസരവാദികളും നിരന്തരം സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും സ്ഥിരത നശിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ആനവണ്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളത്തിന്റെ ട്രാന്‍സ്പോര്‍ട്ട് ബസ് കാത്തു നില്‍ക്കുന്നവരാണ് 90 ശതമാനം കേരള ജനതയും. ഈ ആനവണ്ടിയുടെ സേവനങ്ങള്‍ അതോടൊപ്പം ഇതിനെ സ്നേഹിക്കുകയും ചെയ്യുന്ന ധാരാളം മലയാളികള്‍ അവരുടെ അനുഭവങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയായിലൂടെ പങ്കു വയ്ക്കാറുള്ളതാണ്. സുരക്ഷിതമായും സുഗമമായും കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഏക പൊതുഗതാഗത സൗകര്യമാണിത്. മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ആനവണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയെന്നത് യാത്രക്കാരുടെ മാത്രമല്ല ഈ പ്രസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തികളുടെയും കൂടി ആവശ്യമാണ്.

ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോടുള്ള കടപ്പാടും കൂടിയാണ് കാര്യക്ഷമതയുള്ള പൊതുഗതാഗത സൗകര്യം. ഇതു കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിപ്പിക്കുകയെന്നുള്ളത് പൊതുജനങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നുകൂടിയാണ്. ഈ പ്രസ്ഥാനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരിയുടെ കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ ഈ സംരംഭത്തെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും വിജയത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടു വീണ്ടും ഈ പ്രസ്ഥാനത്തിനേ അനിശ്ചിതാവസ്ഥയിലേയ്ക്ക് നയിച്ചിരിക്കുകയാണ്.

ഉത്തമ നേതൃത്വത്തിന്റെ എല്ലാ സവിശേഷതകളും പൂര്‍ണ്ണമായി വിവരിക്കുവാന്‍ ലോകത്തിലുള്ള സാമൂഹ്യ ശാസ്തജ്ഞന്മാര്‍ക്ക് ഇതുവരെയും സാദ്ധ്യമായില്ലെങ്കിലും ഫലപ്രദമായ നേതൃത്വത്തിനു വേണ്ടിയുള്ള ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുവാന്‍ പ്രമുഖ മനശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചിട്ടുണ്ട്. നേതൃത്വത്തിനേക്കുറിച്ചു വര്‍ഷങ്ങളോളം ഗവേഷണം നടത്തിയിട്ടുള്ള ഒരു പ്രമുഖ അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ പറയുന്നത് 'നേതൃത്വത്തിന്റെ വളര്‍ച്ചയെപ്പറ്റിയുള്ള വിശ്വാസയോഗ്യമായ അറിവ് വളരെക്കുറച്ചു മാത്രമാണ്. എങ്കില്‍ കൂടിയും വ്യക്തികള്‍ക്ക് മനസിലാകുന്നതിനപ്പുറം നേതൃത്വം ഒരു പ്രത്യേക സംവിധാനത്തിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്നു'. അതോടൊപ്പം തന്നെ നേതൃത്വ ഗുണങ്ങളുള്ള വ്യക്തികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത്യന്തം വിജയകരമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ടോമിന്‍ ജെ. തച്ചങ്കരിയുടെ കാര്യത്തില്‍ ഈ സിദ്ധാന്തം വളരെ വാസ്തവമാണെന്നു തന്നെ വേണം കരുതുവാന്‍ ദ്ദേഹത്തിന്റെ നേതൃത്വ മികവ് പോലീസ് സേനയിലുള്‍പ്പെടെ വിവിധ സാഹചര്യങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം കിട്ടിയ അനുയോജ്യമായ അവസരമാണ് ആനവണ്ടിയുടെ പുനരുദ്ധാരണം ഇത്രയും ചുരുങ്ങിയ കാലയളവില്‍ അതായത് പത്തു മാസം കൊണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിയെഴുതുവാന്‍ തക്ക നേട്ടമുണ്ടാക്കി. ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ കെഎസ്ആര്‍ടിസിയുടെ മാത്രം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ഒരുങ്ങിയിരുന്നു. ഇതൊരു വലിയ നേട്ടം തന്നെയാണ് അതല്ലെങ്കില്‍ എല്ലാ മാസവും സര്‍ക്കാരില്‍ നിന്ന് 20 മുതല്‍ 50 കോടി വരെ സഹായം വാങ്ങിയാണ് ശമ്പളം നല്‍കിയിരുന്നത്. ഈ അടുത്ത നാളുകളില്‍ ശബരിമല സീസണില്‍ നിലയ്ക്കല്‍-പമ്പ സര്‍വീസ് വഴി 45.2 കോടി രൂപ കെഎസ്ആര്‍ടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോര്‍പറേഷനില്‍ നടപ്പാക്കിയ മറ്റു ഭരണപരിഷ്‌കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തപ്പോള്‍ അസാധ്യമെന്നു പല പ്രമുഖര്‍ വിശേഷിപ്പിച്ചതിനേ സാധ്യമാക്കി അദ്ദേഹത്തിന്റെ നേതൃത്വപാടവം തെളിയിച്ചു.

ലോകം വളരുന്നതിനോടൊപ്പം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ധാരാളം അവസരങ്ങളും ലഭിച്ചുകൊണ്ടിരിക്കും. മുന്നോട്ടു മാത്രം കുതിക്കുന്ന ലോകത്തിനൊപ്പം വളരണമെങ്കില്‍ പ്രവര്‍ത്തി മണ്ഡലങ്ങളിലും ജീവിത രീതികളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കണം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസമെന്നാല്‍ വളരെ എളുപ്പത്തില്‍ എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു. ഏതെങ്കിലും ഒരു ഭാഷ സുഗമമായി കൈകാര്യം ചെയ്യുവാന്‍ പഠിപ്പിക്കുക. കണക്കിലും മറ്റു ശാസ്ത്ര സാമൂഹിക  വിഷയങ്ങളിലും അടിസ്ഥാനപരമായ വിവരങ്ങള്‍ പഠിപ്പിക്കുക. എഴുതാനും വായിക്കാനും പഠിച്ചാലുടന്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്നു അവകാശവും ഉന്നയിക്കും. പക്ഷെ കാലം വളര്‍ന്നപ്പോഴും മാറിയപ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിലും ധാരാളം മാറ്റങ്ങള്‍ സംഭവിച്ചു. ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത് എഴുത്തും വായനക്കുമുപരി ഓരോന്നിനെയും വിപുലമായി വിശകലനം ചെയ്തു വളരെ ആഴത്തില്‍ പഠിക്കുന്നു.

ആദ്യകാലങ്ങളില്‍ അര്‍ത്ഥം മനസിലാക്കാതെ മനഃപാഠമാക്കിയിരുന്നു. ഇന്നതല്ല എല്ലാക്കാര്യങ്ങളും വളരെ ഗൗരവമായിത്തന്നെ മനസിലാക്കി പഠിക്കുകയും ഓരോ വസ്തുതകളുടെ മൂലകാരണങ്ങള്‍ ഉള്‍കൊണ്ടുതന്നെ പൂര്‍ണമായി ഗ്രഹിക്കുവാനും മറ്റുള്ളവരുടെ മുന്‍പില്‍ കാര്യ കാരണങ്ങള്‍ നിരത്തി സംവദിക്കുവാനും പഠിപ്പിക്കുന്നു. ഇത്രയും വളര്‍ന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുതു തലമുറയിലെ കുട്ടികള്‍ക്ക് പഠനത്തിലെയും ജീവിതത്തിലെയും വിവിധ സങ്കീര്‍ണമായ വസ്തുതകളെയും സുഗമമായി മനസിലാക്കുവാനും സമര്‍ത്ഥിക്കുവാനും സാധിക്കുന്നതുപോലെ തന്നെ ആധുനിക ലോകത്തിന്റെ എല്ലാ വളര്‍ച്ചകളും അതിലൂടെ ലഭിക്കുന്ന പുതിയ അറിവുകളും ഉപകരണങ്ങളും സമൂഹവും സംഘടനകളും ഉള്‍ക്കൊള്ളുകയും പ്രവര്‍ത്തനത്തിലും ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ യാന്ത്രികമായിത്തന്നെ അതിന്റെ ഫലങ്ങളും കാലാകാലങ്ങളില്‍ ലഭിക്കുവാന്‍ തുടങ്ങും.

ഇതെല്ലാം സമൂഹങ്ങളിലും സംഘടനകളിലും പ്രാവര്‍ത്തികമാക്കുവാന്‍ ദിശാബോധവും ആത്മധെര്യവുമുള്ള വ്യക്തികളും നേതൃത്വവും അനിവാര്യമാണ്. ഉത്തരവാദിത്വ ബോധവും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വം വ്യക്തികളുടെ ദൈനംദിന ആവശ്യകതളേക്കാളുപരി സമൂഹത്തിന്റെയും സംഘടനയുടെയും ദീര്‍ഘകാല ഉന്നമനവും വളര്‍ച്ചയും സുസ്ഥിരതയുമായിരിക്കും ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ ആനവണ്ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോര്‍പറേഷന്റെ അധികച്ചിലവുകള്‍ ആദ്യമേ തന്നെ കുറച്ചു കട്ടപ്പുറത്തിരുന്ന എല്ലാ ബസുകളും നിരത്തിലിറക്കി ഒരു ഷെഡ്യൂള്‍ പോലും മുടക്കാതെ ദിവസേനയുള്ള വരുമാനം വര്‍ദ്ധിപ്പിച്ചു. ഈ അടുത്തനാളുകളില്‍ ഇന്ധനക്ഷമത കുറഞ്ഞ ബസുകള്‍ മാറ്റി ഇലക്ട്രിക്് ബസുകള്‍ നിരത്തിലിറക്കിയത് കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല കൈയടിച്ചത് ലോകമെമ്പാടുമുള്ള മലയാളികളും ജനങ്ങളും കൈയടിച്ചു.

ശാസ്ത്ര പുരോഗതി പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചു. എന്നാല്‍ ജോലി ചെയ്യാതെ മാസശമ്പളം മുടങ്ങാതെ വാങ്ങിക്കോണ്ടിരുന്ന യൂണിയന്‍ തൊഴിലാളികളോട് തിരിച്ചു ജോലിയില്‍ പ്രവേശിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രം തച്ചങ്കരി പാവപ്പെട്ട തൊഴിലാളികളുടെ ശത്രുവായി മാറി. സര്‍ക്കാരുദ്യോഗം ലഭിച്ചാലുടന്‍ വെള്ളാനകളായി മാറുന്ന തൊഴിലാളികളെ സ്വന്തം ജോലി ചെയ്യുവാന്‍ പ്രേരിപ്പിച്ചപ്പോള്‍ മുടങ്ങാതെ ശമ്പളം ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ച കാര്യം ഈ തൊഴിലാളികള്‍ തന്നെ സൗകര്യപൂര്‍വം മറന്നു. അധികം താമസിയാതെ അവസരം കാത്തിരുന്ന രാഷ്ട്രീയക്കോമാളികളെ കൂട്ടുപിടിച്ചു ഇരിക്കുന്ന തണ്ടു മുറിക്കുന്നതുപോലെ വളരുവാനും വഴികാട്ടുവാനും അവസരമൊരുക്കിയ വ്യക്തിയെത്തന്നെ പുറത്താക്കി.

സമൂഹങ്ങളെയും സംഘടനകളെയും വിജയത്തിലേക്ക് നയിക്കുവാന്‍ പ്രവൃത്തിപരിചയവും ആത്മധൈര്യവുമുള്ള നേതൃത്വത്തിന് പ്രാഥമികമായും ദീര്‍ഘവീക്ഷണമാണ് ഉണ്ടാവേണ്ടത്. പിന്നീട് ഈ ദീര്‍ഘവീക്ഷണം സഫലീകരിക്കേണ്ടതിനുള്ള വിശാലമായ ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യുവാനുള്ള ആര്‍ജ്ജവവും അതോടൊപ്പം സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുത്തന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുവാനും പ്രാവര്‍ത്തികമാക്കുവാനുള്ള ആത്മധൈര്യവും. ഈ വിവരണങ്ങളെല്ലാം തന്നെ കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിയുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു എന്നുവേണം വിശ്വസിക്കുവാന്‍.

കേരളത്തിലുള്ള ഭൂരിഭാഗം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളും മാറിമാറി വരുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തങ്ങളുടെ അണികളുടെ ആര്‍ത്തി തീര്‍ക്കുവാനുള്ള ഉപകരണങ്ങളായി മാറ്റുകയാണ് പതിവ്. അണികളെയും ആശ്രിതരെയും പ്രതിബന്ധങ്ങളില്ലാതെ കുത്തി നിറയ്ക്കാനും അതോടൊപ്പം ഭരണത്തിലിരിക്കുന്ന കാലം മുഴുവനും പറ്റാവുന്നത്ര അഴിമതിയിലൂടെ കീശ നിറയ്ക്കുവാനുള്ള അവസരങ്ങള്‍. എന്നാല്‍ കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്റെ പുനരുദ്ധാരണം കുറച്ചു നാളത്തേക്കെങ്കിലും പ്രതീക്ഷ നല്‍കിയിരുന്നു.

വളരെ കുറച്ചു നാളുകളിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയേറിയ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷകളിലില്ലാതെ നശിച്ചുപോയ്ക്കൊണ്ടിരുന്ന ഒരു പൊതു മേഖലാ സ്ഥാപനത്തിനെയാണ് പുതു ജീവന്‍ നല്‍കുകയും സാധാരണക്കാരായ മലയാളികള്‍ക്ക് പ്രതീക്ഷയും നല്‍കിയത്. ഓരോ വ്യക്തികളെയും ഏല്‍പ്പിക്കുന്ന ജോലികള്‍ വളരെ കൃത്യനിഷ്ഠയോടും ആത്മാര്‍ത്ഥതയോടും പൂര്‍ത്തിയാക്കുവാന്‍ സാഹചര്യമുണ്ടായാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുവാന്‍ സാധിക്കും എന്നുകൂടി മനസിലാക്കുവാനും സാധിച്ചു.

ശ്രീമാന്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വ പാഠവവും ശൈലിയും മറ്റുള്ളവര്‍ക്ക് മാതൃകയാവട്ടെ. യാദൃശ്ചികമായിട്ടാണെങ്കിലും കിട്ടിയ അവസരം അദ്ദേഹം വളരെ ഭംഗിയായിത്തന്നെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് പിന്തുടരാവുന്ന മാര്‍ഗവുമായി. ഈ കോര്‍പറേഷന്റെ പുതിയ നേതൃത്വത്തിന് അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പദ്ധതികളും പൂര്‍ത്തീകരിച്ചാല്‍ കെഎസ്ആര്‍ടിസി എന്ന പൊതുമേഖലാ സ്ഥാപനം ഇനിയൊരിക്കലും മലയാളികള്‍ക്ക് ഒരു ബാധ്യതയാവില്ലാ എന്നുതന്നെ പ്രതീക്ഷിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category