1 GBP = 97.50 INR                       

BREAKING NEWS

ബിബിസിയിലെ ക്രൈം പരമ്പരയ്ക്കു ശേഷം ഈ മലയാളി പെണ്‍കുട്ടി വീണ്ടും എത്തുന്നു; 'സ്‌ട്രൈക്ക് ബാക്ക്' ടിവി സീരിസില്‍ പ്രധാന കഥപാത്രമായി വരദ എത്തുമ്പോള്‍ അഭിമാനം മലയാളികള്‍ക്കു തന്നെ

Britishmalayali
kz´wteJI³

ക്ഷക്കണക്കിനു ബിബിസി പ്രേക്ഷകര്‍ ശ്വാസമടക്കി പിടിച്ച് ആകാംക്ഷയോടെ വീക്ഷിക്കുന്ന ക്രൈം പരമ്പരയാണ് ഹാര്‍ഡ് സണ്‍. ഇതിലെ സെര്‍ജന്റ് മിഷല്‍ അലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ മലയാളി പെണ്‍കുട്ടിയാണ് വരദ സേതു എന്ന ന്യൂകാസിലുകാരി. ഇപ്പോഴിതാ, ഈ മിടുക്കിയെ തേടിയെത്തിയ മറ്റൊരു നേട്ടം കൈപ്പിടിയിലാക്കിയിരിക്കുകയാണ് വരദ. ബ്രിട്ടീഷ് അമേരിക്കന്‍ ടിവി സീരിസായ സ്‌ട്രൈക്ക് ബാക്കില്‍ അഭിനയിച്ചിരിക്കുകയാണ് വരദ ഇപ്പോള്‍. മാത്രമല്ല, യൂട്യൂബില്‍ റിലീസ് ചെയ്ത സീരിസിന്റെ ട്രെയിലര്‍ രണ്ടു ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.

സ്‌ട്രൈക്ക് ബാക്ക് ഒരു ബ്രിട്ടീഷ് അമേരിക്കന്‍ ആക്ഷന്‍-അഡ്വഞ്ചര്‍ - സ്‌പൈ ഡ്രാമാ ടിവി സീരിസാണ്. ലാന്‍സ് കോര്‍പ്പറല്‍ മനീഷ് ഛേത്രി എന്ന കഥാപാത്രമായാണ് വരദ ഈ സീരിസില്‍ എത്തുന്നത്. മുന്‍ സ്‌പെഷ്യല്‍ എയര്‍ സര്‍വ്വീസില്‍ പട്ടാളക്കാരനായ ക്രിസ് റിയാന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ ദൗത്യങ്ങളും കൈകാര്യം ചെയ്യുന്ന സെക്ഷന്‍ 20 എന്ന ബ്രിട്ടീഷ് ഡിഫന്‍സ് ഇന്റലിജന്‍സ് സര്‍വ്വീസിന്റെ സീക്രട്ട് ബ്രാഞ്ചിന്റെ ഓപ്പറേഷനുകളാണ് ഈ സീരിസിന് പ്രമേയമാകുന്നത്. യുഎസില്‍ റിലീസ് ചെയ്തിരിക്കുന്ന സീരിസ് ഈവര്‍ഷം തന്നെ യുകെയിലും എത്തും. സീരിസിലേക്ക് തന്നെ ക്ഷണിച്ചപ്പോള്‍ വളരെ ചെറിയ റോള്‍ ആയിരിക്കുമെന്നാണ് വരദ പ്രതീക്ഷിച്ചത്. എന്നാല്‍, ശക്തമായ ഒരു കഥാപാത്രത്തെയാണ് തനിക്ക് അവതരിപ്പിക്കാന്‍ ലഭിച്ചതെന്ന് വരദ പറയുന്നു. മാത്രമല്ല, അടുത്ത സീസണിലേക്ക് സൈന്‍ അപ്പ് ചെയ്യുകയും ചെയ്തു.

പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്ത ഹാര്‍ഡ് സണ്‍ എന്ന ബിബിസി സീരിയലാണ് വരദയെ ബ്രിട്ടീഷുകാര്‍ക്ക് പരിചിതയാക്കിയത്. കുറ്റാന്വേഷണ കഥ എന്ന നിലയില്‍ പ്രേക്ഷകരും കൈനീട്ടി തന്നെയാണ് ഹാര്‍ഡ് സണ്‍നെ സ്വീകരിച്ചത്. കമ്പ്യൂട്ടര്‍ ഹാക്കറായ യുവാവിന്റെ മരണം അന്വേഷിക്കുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഹാര്‍ഡ് സണ്‍ പറയുന്നത്. ഇതില്‍ മിഷാല്‍ അലി എന്ന യുവതിയെയാണ് വരദ അവതരിപ്പിക്കുന്നത്. ഏഷ്യന്‍ വംശജ എന്നതിനാല്‍ കൂടിയാകും വരദക്കു മുന്‍പ് ലഭിച്ച പല വേഷങ്ങളില്‍ ഏഷ്യന്‍ മുസ്ലിം യുവതിയുടെ വേഷമാണ് ലഭിച്ചിട്ടുള്ളത്.

മുന്‍പ് പുറത്തു വന്ന ഹോളിവുഡ് സിനിമയായ 'നൗ യു സീ മി ടൂ'' വിലും വരദ ശ്രദ്ധേയമായ റോള്‍ കൈകാര്യം ചെയ്തിരുന്നു. മിഡ്‌സമ്മര്‍ നൈറ്റ് ഡ്രീം, ഡോക്ടര്‍ ഫോസ്റ്റര്‍ എന്നിവയും വരദയുടെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരകളാണ്. അഭിനയ വഴിയില്‍ വരദ വെറുതെ കറങ്ങി തിരിഞ്ഞു എത്തിയതല്ല. പഠിക്കാനും ഒട്ടും മോശമായിരുന്നില്ല. ജിസിഎസ്ഇ റിസള്‍ട്ടിലും എ ലെവല്‍ റിസല്‍ട്ടിലും യുകെ മലയാളികള്‍ക്കിടയില്‍ മികച്ച റിസള്‍ട്ടുമായി വരദ എത്തിയത് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വൈറ്റിനറി മെഡിസിന്‍ പഠിക്കാന്‍ ചേര്‍ന്ന വരദ അധികം കഴിയും മുന്‍പേ തന്റെ റോള്‍ ക്യാമറക്കു മുന്‍പില്‍ ആണെന്ന് തിരിച്ചറിഞ്ഞു പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുക ആയിരുന്നു.

ഇതൊരു തെറ്റായ തീരുമാനം അല്ലെന്നു യുകെ മലയാളി സമൂഹത്തിനു മുന്‍പില്‍ ഇപ്പോള്‍ തെളിയിക്കുകയാണ് വരദ. ന്യൂ കാസിലിലെ ഡോക്ടര്‍ ദമ്പതികളായ സേതുവിന്റെയും അനിതാ സേതുവിന്റെയും മകളാണ് വരദ. തിരക്കുള്ള ഡോക്ടര്‍ ആയി സേവനം ചെയ്യുമ്പോഴും ഡോ. സേതുവിന്റെ പാതി മനം കലാലോകത്താണ്. യുകെയിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളായ ഡോ. സേതു ഏതു മലയാളിക്കൂട്ടത്തിലും വലിപ്പ ചെറുപ്പം നോക്കാതെ പാടാന്‍ എത്തും എന്നതും അദ്ദേഹത്തെ ശ്രദ്ധിക്കപ്പെടാന്‍ കാരണമാക്കിയിട്ടുണ്ട്. കുടുംബപരമായി ലഭിച്ച കലാവാസന വരദയില്‍ ഒത്തിണങ്ങിയതില്‍ ഡോക്ടര്‍ ദമ്പതികളും ഏറെ സന്തുഷ്ടരാണ്. അഭയ ആണ് വരദയുടെ ഇരട്ട സഹോദരി. നാട്ടില്‍ തൃപ്പൂണിത്തുറയാണ് സ്വദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category