1 GBP = 88.70 INR                       

BREAKING NEWS

ഇറ്റലിയില്‍ നിന്നും കോട്ടയത്തേക്ക് കാരുണ്യത്തിന്റെ ആത്മീയ സ്പര്‍ശം; രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി രോഗത്തിന്റെ നിസ്സഹായാവസ്ഥയില്‍ കഴിഞ്ഞിരുന്നപ്പോള്‍ ബിനോയ്ക്ക് മുന്‍പില്‍ ദൈവപുത്രനായി അവതരിച്ചത് ഫാ. സനില്‍ അച്ചാണ്ടിയില്‍; വേദനയുടെ കയത്തില്‍ കഴിഞ്ഞ കുടുംബമിപ്പോള്‍ സന്തോഷത്തിന്റെ തീരത്ത്; തലശേരി രൂപതയില്‍ ആദ്യമായി വൈദികന്‍ വൃക്ക ദാനം നടത്തിയപ്പോള്‍

Britishmalayali
kz´wteJI³

വെള്ളരിക്കുണ്ട് (കാസര്‍കോട്): രോഗികള്‍ക്കും അശരണര്‍ക്കും താങ്ങായി സ്വന്ത ജീവിതം മാതൃകയാക്കിയ ദൈവപുത്രന്റെ കഥ നാം വര്‍ഷങ്ങളായി കേള്‍ക്കുന്നു. എന്നാല്‍ ഭൂമിയില്‍ കര്‍ത്താവിന്റെ പാത പിന്തുടരുന്ന വൈദികര്‍ കാരുണ്യത്തിന്റെ പര്യായമാകുന്ന കാര്യവും നാം അറിയണം. രോഗത്താല്‍ വലഞ്ഞ ഗൃഹനാഥന് തന്റെ വൃക്ക ദാനം ചെയ്ത തലശേരി അതിരൂപതയിലെ ഫാ. സനില്‍ അച്ചാണ്ടിയിലാണ് ഇപ്പോള്‍ നമുക്കേവര്‍ക്കും മാതൃകയാവുന്നത്.

അവയവ ദാനത്തിന്റെ മഹത്വമെന്തെന്നും ഇത് അത്രയ്ക്ക് ഭയക്കേണ്ട ഒന്നല്ലെന്നും തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ രണ്ടു വൃക്കകളും തകരാറിലായി എന്ത് ചെയ്യുമെന്ന് അറിയാതെ വേദനയില്‍ കഴിയുമ്പോഴാണ് കോട്ടയം തലയോലപ്പറമ്പിലെ ആറാക്കല്‍ ഔസേപ്പ് ലൂക്ക എന്ന ബിനോയ് (39) ക്ക് മുന്‍പില്‍ ഫാ. സനില്‍ അച്ചാണ്ടിയില്‍ ദൈവ പുത്രനായി അവതരിച്ചത്. തന്റെ വലതു വൃക്ക ബിനോയ്ക്ക് നല്‍കിയ ശേഷം ആ കണ്ണുകളില്‍ കണ്ട് സന്തോഷം തന്നെയാണ് സനിലച്ചന് ദൈവത്തിന് മുന്‍പില്‍ സമര്‍പ്പിക്കാവുന്ന ഏറ്റവും വലിയ ആരാധന എന്നത്.

ഇറ്റലിയിലെ സിസിലിലുള്ള പാത്തി സിറോ മലബാര്‍ ഇടവകയിലാണ് ഫാ. സനില്‍ അച്ചാണ്ടിയില്‍ സേവനം ചെയ്യുന്നത്. വൃക്കകള്‍ തകരാറിലായി ജീവിതത്തിനും മരണത്തിനും ഇടയില്‍ മല്ലടിച്ച് കഴിയുന്ന ബിനോയിയെ കുറിച്ച് ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ സനിലച്ചന്‍ അറിഞ്ഞിരുന്നു. വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചെന്ന് രൂപതാ മേലധ്യക്ഷന്മാരേയും അറിയിച്ചപ്പോള്‍ ശരിക്കും ആലോചിച്ച ശേഷം മതിയെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി സനിലച്ചന്‍ മടങ്ങി.

തലശേരി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികന്‍ വൃക്ക ദാനത്തില്‍ പങ്കാളിയാകുന്നത്. പത്തു വയസ്സില്‍ താഴെയുള്ള രണ്ടു പെണ്‍കുട്ടികളാണ് എന്റെ ചേട്ടന്. രണ്ടു വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതിനിടെ ഒരു വൃക്ക എടുത്തുമാറ്റുകയും ചെയ്തു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ചേട്ടന്‍. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സനിലച്ചന്‍ ദൈവമായി ഞങ്ങള്‍ക്കു മുന്നിലെത്തിയത്'' -ബിനോയിയുടെ സഹോദരന്‍ തോമസ് പറയുന്നു.

തലശ്ശേരി അതിരൂപതയിലെ ചട്ടമല, പരിയാരം ഇടവകകളില്‍ സേവനം ചെയ്ത ഫാ. സനില്‍(35) പടുപ്പിലെ ജോര്‍ജിന്റെയും തങ്കമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ്. സഹോദരങ്ങള്‍: നിനില്‍, ഡോ. ജിറ്റ്‌സി. പരിയാരം ഇടവകയുടെ കീഴില്‍, വൃക്കരോഗികളെ പരിചരിക്കുന്ന മദര്‍ തെരേസ മിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞതാണ് ഈ യുവവൈദികനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്. സഹോദരങ്ങളുടെ ജീവിതപങ്കാളികളായ ഡോ. അമൃത, ജോമേഷ് എന്നിവരും പരിയാരം മെഡിക്കല്‍ കോളേജിലെ നഴ്സ് റോബിന്‍ ബേബി, കുരുവിള അഗസ്റ്റ്യന്‍, ഇഷിദോര്‍ വടക്കന്‍ തുടങ്ങിയവരും വൃക്കദാനത്തിന് അച്ചന് ധൈര്യം പകര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category