1 GBP = 87.90 INR                       

BREAKING NEWS

വിശ്വാസ ലക്ഷങ്ങളുടെ ഇടയശ്രേഷ്ഠന്‍ അറബ് മണ്ണിലെത്തുമ്പോള്‍ പ്രാര്‍ത്ഥനാ ഗീതത്തിന് മലയാളി സ്വരമാധുരിയും; ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്ന ചടങ്ങില്‍ 13 രാജ്യങ്ങളിലെ ഗായകര്‍ക്കൊപ്പം പാടുന്നത് ചങ്ങനാശേരി സ്വദേശിനിയായ പത്താം ക്ലാസുകാരിയടക്കം മൂന്ന് മലയാളികള്‍; ആത്മീയ പ്രഭയില്‍ യുഎഇ

Britishmalayali
kz´wteJI³

അബുദാബി: ലക്ഷക്കണക്കിന് വിശ്വാസികളുടെ ഇടയ ശ്രേഷ്ഠന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അറബ് മണ്ണിലെത്തുമ്പോള്‍ ഗായകസംഘത്തില്‍ മൂന്ന് മലയാളികളും ഗാനമാലപിക്കും. ഈ മാസം അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് പരിപാടി അരങ്ങേറുന്നത്. വിവിധ രാജ്യക്കാരായ 120 പേരെ 283 പേരില്‍ നടത്തി. ശബ്ദ പരിശോധനയില്‍ നിന്നുമാണ് തിരഞ്ഞെടുത്തത്. യുഎഇയില്‍ നടക്കുന്ന വലിയ ക്രിസ്ത്യന്‍ ഗാനസന്ധ്യയാകും ഇത്.

ചങ്ങനാശേരി സ്വദേശിയും ദുബായ് സെന്റ് മേരീസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എലിസബത്ത്, അടൂര്‍ തുവയൂര്‍ സ്വദേശിയും ബിന്‍ മന്‍സൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഐടി മേധാവിയുമായ ലിസ്റ്റണ്‍ ജോയ്സ്, തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയും ദുബായ് എമിറേറ്റ്സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിലെ ഓഡിറ്റ് എക്സിക്യൂട്ടീവ് കെവിന്‍ റാഫേല്‍ എന്നിവര്‍ക്കാണ് മാര്‍പ്പാപ്പയുടെ മുമ്പില്‍ പ്രാര്‍ത്ഥനാ ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ചത്.

ഇന്ത്യ, ഫിലിപ്പീന്‍സ്, ലബനന്‍, സിറിയ, ജോര്‍ദാന്‍, അര്‍മേനിയ, ഫ്രാന്‍സ്, ഇറ്റലി, നൈജീരിയ, യുഎസ്, ഇന്തൊനീഷ്യ, ഹോളണ്ട്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഗായക സംഘത്തിലുള്ളത്. മാര്‍പ്പാപ്പ മുഖ്യകാര്‍മ്മികനാകുന്ന കുര്‍ബാനയില്‍ ഇംഗ്ലീഷ്, അറബിക്, ലാറ്റിന്‍ ഭാഷകളിലുള്ള പാട്ടുകളാണ് പ്രധാനമായും ആലപിക്കുക. മലയാളമടക്കം വിവിധ ഭാഷകളില്‍ പ്രാര്‍ത്ഥനകളുമുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category