1 GBP = 92.50 INR                       

BREAKING NEWS

ആദായ നികുതി പരിധി ഉയര്‍ത്തി വോട്ടുറപ്പാക്കുമ്പോള്‍ സര്‍വ്വരേയും നികുതി പരിധിയിലാക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട്; ഇനി നമുക്ക് ഒരടിയെങ്കിലും മുമ്പോട്ട് പോകണമെങ്കില്‍ എല്ലാ ഇടപാടുകളും സര്‍ക്കാര്‍ അറിഞ്ഞേ മതിയാവൂ; ഇന്ധനവിലയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും തുടരുന്ന കൊള്ളയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു-കേന്ദ്ര ബജറ്റിനെ വിലയിരുത്തുമ്പോള്‍

Britishmalayali
kz´wteJI³

ടത്തരക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ളാദകരമായ ദിവസമാണ് ഇന്ന്. തിരഞ്ഞെടുപ്പ് ലാക്ക് ആക്കിയാക്കിയാണെങ്കിലും ആധായ നികുതി പരിധി 5ലക്ഷമായി ഉയര്‍ത്തി എന്നത് അത്ര നിസാര കാര്യമല്ല. 55000രൂപ വരെ പ്രതിമാസം വരുമാനം ഉള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ നികുതി അടയ്ക്കേണ്ട എന്നത് ചെറിയ കാര്യമല്ല. അതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നാണ് വര്‍ഷം 240000 രൂപവരെ വാടകയിനത്തില്‍ വരുമാനം കിട്ടുന്നവരുടെ ടിഡിഎസ് വേണ്ടെന്നു വച്ചത്.

അതായത് അവര്‍ നികുതി അടയ്ക്കേണ്ട എന്നോ അവരുെട വരുമാനത്തില്‍ നിന്ന് വാടകയിനത്തില്‍ കിട്ടുന്ന വരുമാനം കുറയ്ക്കുമെന്നോ അല്ല. എന്നാല്‍ ടിഡിഎസ് വേണ്ടെന്ന് വയ്ക്കുമ്പോള്‍ അനാവശ്യമായ ഒരു നൂലാമാല ഒഴിഞ്ഞു പോകുകയാണ്. ഇരുപതും മുപ്പതും വര്‍ഷം ജോലിചെയ്ത് മാന്യമായി ശമ്പളം വാങ്ങി ഒരു സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകുന്ന ഒരാള്‍ക്ക് 30ലക്ഷം രൂപവരെ ഗ്രാറ്റുവിറ്റിയായി ലഭിക്കുമെന്നത് അത്ര നിസാര കാര്യമാണോ. അത് 10ലക്ഷം രൂപയായി നേരത്തെ നിചപ്പെടുത്തിയിരുന്നത് 30ലക്ഷം ആക്കുമ്പോള്‍ പെട്ടെന്ന് ഒരു വ്യക്തിയുടെ കൈയില്‍ ഇരുപത് ലക്ഷം രൂപവരെ വരുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ വിലയില്ലാതെ അലയുന്ന കര്‍ഷകര്‍ക്ക് 6000രൂപ വീതം ലഭിക്കുന്നതും 60 കഴിഞ്ഞ സാധാരണക്കാര്‍ക്ക് 3000രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതുമൊക്കെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ പദ്ധതികള്‍ തന്നെയാണ്. ഇതിന്റെ പേരില്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഇത് നടപ്പിലാക്കാന്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ എന്നത് വേറെ കാര്യം. എന്നാല്‍ കഷ്ടത അനുഭവിക്കുകയും യാതന അനുഭവിക്കുകയും ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളവും ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളവും ഇത് കൈയടിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നേട്ടം തന്നെയാണ്.

എന്റെ പ്രധാനപ്പെട്ട ചോദ്യം 120 കോടി ജനങ്ങള്‍ താമസിക്കുന്ന ഈ രാജ്യത്ത് നികുതി അടയ്ക്കുന്ന ആളുകളുടെ ഒന്നോ രണ്ടോ കോടിയായി പരിമിതിപ്പെടുത്തുമ്പോള്‍ നമ്മള്‍ എങ്ങനെ രാഷ്ട്രം മുമ്പോട്ട് കൊണ്ടുപോകും എന്നതാണ്. 2017 പുറത്തുവന്ന കണക്ക് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം പേരാണ് ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നത് എതാണ്ട് മൂന്നര നാലു കോടി ആളുകള്‍. ഇതില്‍ രണ്ടു കോടിയില്‍ താഴെ ആളുകള്‍ മാത്രമാണ് ആധായ നികുതി അടയ്ക്കുന്നത്. അതില്‍ രണ്ടര ലക്ഷത്തിനും മൂന്നരലക്ഷത്തിനും ഇടയില്‍ വരുമാനമുള്ള ആധായ നികുതി അടയ്ക്കുന്നവരാണ് എതാണ്ട് ഒന്നര കോടി ആളുകള്‍. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category