1 GBP = 93.80 INR                       

BREAKING NEWS

അറബ് മണ്ണില്‍ ആത്മീയതയുടെ പുണ്യസ്പര്‍ശമേകാന്‍ വിശ്വസികളുടെ ഇടയന്‍; യുഎഇയില്‍ മൂന്ന് ദിവസത്തെ പര്യടനത്തിനായി ഫ്രാന്‍സസ് മാര്‍പാപ്പ ഇന്നെത്തും; പോപ്പിന് സ്വാഗതമരുളി നിരത്തുകളില്‍ നിറയെ യുഎഇ പതാകയും പേപ്പല്‍ പതാകയും; മാര്‍പാപ്പയ്ക്ക് താമസമൊരുക്കുന്നത് അല്‍ മുഷ്റിഫ് കൊട്ടാരത്തില്‍

Britishmalayali
kz´wteJI³

ദുബായ്: അറബ് മണ്ണില്‍ ആത്മീയതയുടെ പുണ്യസ്പര്‍ശമേകി വിശ്വാസികളുടെ വലിയ ഇടയന്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് യുഎഇയിലെത്തും. പോപ്പിന് സ്വാഗതമരുളി യുഎഇയിലെ നിരത്തുകളില്‍ മുഴുവനും ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞ് കഴിഞ്ഞു. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാത്രി പത്തിന് വിമാനമിറങ്ങുന്ന മാര്‍പാപ്പയ്ക്ക് വലിയ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണ് മാര്‍പാപ്പയ്ക്ക് താമസമൊരുക്കിയിരിക്കുന്നത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു ഫാര്ന്‍സിസ് മാര്‍പാപ്പ എത്തുന്നത്. ഇന്ന് രാവിലെ എമിറേറ്റ്സ് പാലസിലാണ് സംഗമം ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത പ്രതിനിധികളും മേലധ്യക്ഷന്മാരുമടക്കം എഴുന്നൂറിലധികം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഫൗണ്ടഴ്സ് മെമോറിയയില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ട് പോപ്പ് സന്ദേശം നല്‍കും.

നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. റോമിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും.

അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category