1 GBP = 92.70 INR                       

BREAKING NEWS

രണ്ടാമൂഴം സിനിമയാകുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം; മൂന്ന് കൊല്ലത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങാമെന്ന വാക്ക് ലംഘിക്കപ്പെട്ടു; ശ്രീകുമാര്‍ മേനോന്‍ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥ; പറയുന്നതെല്ലാം മാറ്റി പറയുന്നു; എനിക്ക് തിരിക്കഥ തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ എംടി; ഫെഫ്കയുടെ മനസ്സും തിരക്കഥാകൃത്തിനൊപ്പം; ശ്രീകുമാറിന്റെ സിംഗപൂര്‍ മലയാളിയെ ഇറക്കിയുള്ള 'ഒടി വിദ്യ' ഫലിക്കില്ല; രണ്ടാമൂഴത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

കോഴിക്കോട്: എംടിയുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ശ്രീകുമാര്‍ മേനോനുമായി സഹകരിക്കാനാകില്ലെന്നാണ് എംടിയുടെ നിലപാട്. ഈ വിഷയത്തില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണ എംടി കത്തുമെഴുതി. മലയാള സിനിമയിലെ തന്റെ സംഭാവനകള്‍ വിവരിച്ചാണ് സിനിമാക്കാര്‍ ഈ വിഷയത്തില്‍ തനിക്കൊപ്പം നില്‍ക്കണമെന്ന് എംടി ആവശ്യപ്പെടുന്നത്. എന്തു വന്നാലും രണ്ടാംമൂഴം ശ്രീകുമാര്‍ നായര്‍ ചെയ്യേണ്ടതില്ലെന്നതാണ് എംടിയുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഫെഫ്കയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ചര്‍ച്ച നടത്തും. കോടതിയിലുള്ള വിഷയമാതിനാല്‍ പരസ്യ നിലപാട് ഫെഫ്ക എടുക്കില്ലെങ്കിലും എംടിക്ക് മാനസിക പിന്തുണ നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം എന്നാണ് സൂചന. കോഴിക്കോട്ടെ കോടതിയിലെ സിവില്‍ കേസിലെ വിധിയാകും ഇനി നിര്‍ണ്ണായകം.

മൂന്ന് വര്‍ഷത്തിന് അകം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന വ്യവസ്ഥയിലാണ് തിരക്കഥ ശ്രീകുമാര്‍ മേനോന് നല്‍കിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് രണ്ടാമൂഴം സിനിമയാകുകയെന്നത്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതൊന്നും വിശ്വസിക്കാനാകാത്ത അവസ്ഥയാണുള്ളത്. പലപ്പോഴും പറയുന്നത് മാറ്റി പറയുന്നു. അതുകൊണ്ട് തന്നെ ശ്രീകുമാര്‍ മേനോനുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് എംടിയുടെ വിശദീകരണം. ഇത് പൂര്‍ണ്ണമായും ഫെഫ്കയും ഉള്‍ക്കൊള്ളുന്നു. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരന്‍ ഇത്തരമൊരു കത്ത് സംഘടനയ്ക്ക് എഴുതിയ സാഹചര്യത്തെ ഗുരുതമായാണ് ഫെഫ്കയും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാര്‍ മേനോനുമായി ഫെഫ്ക ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. രണ്ട് ദിവസത്തിനുള്ള ഇത് നടക്കുമെന്നാണ് സൂചന. സിനിമയുടെ നിര്‍മ്മാതാവ് മാറിയത് പോലും എംടി അറിഞ്ഞിട്ടില്ല.

കോടതിയുടെ നൂലാമാലകളില്‍ കുടുങ്ങിയ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് എംടി തിരികെ നല്‍കിയാല്‍ ഡോ. എസ് കെ നാരായണന് അതിന്റെ നിര്‍മ്മാതാവുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതും എംടിയെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകളെ തുടര്‍ന്ന് എംടിയുടെ കുടുംബാഗങ്ങള്‍ സിനിമാ മേഖലയിലെ പലരുമായും വിഷയം ചര്‍ച്ച ചെയ്തു. കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ആരും കേസ് തീരും മുമ്പ് രണ്ടാമൂഴത്തിനായി പണം മുടക്കരുതെന്നുമാണ് എംടിയുടെ നിലപാട്. രണ്ടാമൂഴം സിനിമയാകുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി എംടിയുടെ അഭിഭാഷകനും രംഗത്ത് വന്നു. എല്ലാ തര്‍ക്കങ്ങളും ഒഴിഞ്ഞ് എം ടി. തിരക്കഥയില്‍ മഹാഭാരതം സിനിമ എന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എം ടി.യുടെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയതും എംടിയുടെ അറിവോടെയാണ്.

ചിത്രം വൈകുന്നതിനെത്തുടര്‍ന്ന് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ചിത്രം അനിശ്ചിതത്വത്തില്‍ ആയത്. തുടര്‍ന്ന് നിര്‍മ്മാതാവായ ബി.ആര്‍. ഷെട്ടിയും ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന്, രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിര്‍മ്മാതാവുമായി ചേര്‍ന്ന് എം ടിയുടെ തിരക്കഥയില്‍ രണ്ടാമൂഴം തുടങ്ങാന്‍ കരാറില്‍ ഒപ്പുവച്ചെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. മഹാഭാരതത്തെ ഭീമന്റെ കാഴ്ചയില്‍ അവതരിപ്പിക്കുന്ന എംടിയുടെ നോവലാണ് രണ്ടാമൂഴം. നിര്‍മ്മാതാവ് എസ്.കെ. നാരായണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്റെ സാന്നിധ്യത്തില്‍ ധാരണയിലെത്തിയെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവകാശവാദമുന്നയിച്ചിരുന്നു.

യുഎഇ ആസ്ഥാനമായ ഷെട്ടി ഗ്രൂപ്പിന്റെ അധിപനായ ബി.ആര്‍.ഷെട്ടി പിന്‍വാങ്ങിയ 1000 കോടി രൂപയുടെ രണ്ടാമൂഴം സിനിമാ പ്രോജക്ട് ഏറ്റെടുത്ത് അത് 200 കോടി കൂടി വര്‍ധിപ്പിച്ചു കൊണ്ടാണ് എസ്.കെ.നാരായണന്‍ കേരളത്തിലേക്ക് രംഗപ്രവേശം ചെയ്തത്. തെലുങ്ക് ഇതിഹാസ സിനിമ ബാഹുബലിക്ക് തത്തുല്യമോ അതിനപ്പുറമോ നിന്ന് മഹാഭാരതം തന്നെ പുനസൃഷ്ടിക്കാന്‍ കൂടി വേണ്ടിയാണ് നാരായണന്‍ എത്തുന്നതെന്നാണ് അവകാശവാദം. ഒടിയന്‍ സിനിമയില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ശ്രികുമാര്‍ മേനോനെ മോഹന്‍ലാല്‍ പോലും സംശയത്തോടെയാണ് കാണുന്നത്. സിനിമാനിര്‍മ്മാണ ഉടമ്പടിയില്‍ ജോമോന്റെ സവിധത്തില്‍ സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എസ്.കെ.നാരായണനും ഒപ്പ് വയ്ക്കുന്ന ചിത്രം ജോമോന്‍ തന്റെ ഫെയ്സ് ബുക്ക് പേജ് വഴി പരസ്യപ്പെടുത്തിയപ്പോഴാണ് പുതിയ നീക്കങ്ങള്‍ പുറം ലോകത്ത് എഥ്തുന്നത്.

എംടിയുടെ മാത്രമല്ല മലയാളികളുടെ കൂടി സ്വപ്ന സിനിമയാണ് രണ്ടാമൂഴം. റിസോര്‍ട്ടുകള്‍ തുടങ്ങി വന്‍കിട സംരംഭങ്ങളിലാണ് നാരായണന്റെ ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്. യുപി നോയിഡയില്‍ കൊട്ടാര തുല്യമായ ഒരു ബംഗ്‌ളാവ് നാരായണനുണ്ട്. മറുനാടന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കേരളത്തിലെ കണ്ണായ സ്ഥലത്തെ ഭൂമികളും റിസോര്‍ട്ടുകളും വന്‍കിട സ്ഥാപനങ്ങളും നാരായണന്റെ കമ്പനിയായ എസ്എം ബിസി ഗ്രൂപ്പിന്റെ പിടിയില്‍ അമരുകയാണ്. വര്‍ക്കലയിലെ ഒരു റിസോര്‍ട്ട് താമസിയാതെ ഈ ഗ്രൂപ്പിന്റെ കയ്യില്‍ എത്തും. ഈ ഗ്രൂ്പ്പിന് സിനിമയുമായി യാതൊരു ബന്ധവുമില്ല. '30 വര്‍ഷമായി സിനിമ കണ്ടിട്ട്. എനിക്ക് സിനിമാ മോഹങ്ങള്‍ ഇല്ല. പക്ഷെ സിനിമകള്‍ ഇഷ്ടവുമാണ്. പക്ഷെ മഹാഭാരതം അത് പൂര്‍ത്തീകരിക്കാന്‍ അതിന്റെ പിന്നില്‍ വലിയ ഉദ്യമം വേണം. ഇത് മലയാളികള്‍ക്കാണ് എങ്കില്‍ കൂടി ലോകമെങ്ങുമുളവര്‍ക്ക് കൂടിയാണ്. അതിനാല്‍ ഈ സിനിമാ നിര്‍മ്മാണത്തില്‍ ഞാന്‍ ഒപ്പു വയ്ക്കുകയാണ്.''-ഇങ്ങനെയാണ് ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ ഒപ്പിടലിനെ നാരായണന്‍ വിശേഷിപ്പിച്ചത്.

പുഷ് എന്ന പരസ്യ കമ്പനി നടത്തിയിരുന്ന ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ഈ സിനിമ തിയേറ്ററില്‍ പണം കളക്റ്റ് ചെയ്തുവെങ്കിലും പ്രതീക്ഷിച്ച സിനിമാ അനുഭവം കാഴ്ചക്കാര്‍ക്ക് നല്‍കിയില്ല. ഇത് സംവിധായകന്റെ വീഴ്ചയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമെത്തി. അതുകൊണ്ട് ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം പോലൊരു സിനിമ ചെയ്തു വിജയിപ്പിക്കാനാകുമോ എന്ന സംശയവും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category