1 GBP = 90.50 INR                       

BREAKING NEWS

അരുണിന്റെ ജീവന്‍ നിലച്ചത് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍; ജനുവരി മൂന്നിന് ഹള്ളിലെ പ്രദീപ് നായരുടെ മരണ വാര്‍ത്ത സമ്മാനിച്ച വിധി ഫെബ്രുവരി മൂന്നിനും കണക്കു തെറ്റിച്ചില്ല; മരണങ്ങളുടെ വേദനയില്‍ യുകെ മലയാളികള്‍; സംസ്‌കാരം യുകെയിലാ ക്കാന്‍ ആലോചന; അരുണിന്റെ ബന്ധുക്കള്‍ യുകെയിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വേദനയില്ലാത്ത ലോകം തേടി യാത്രയായിരിക്കുകയാണ് സന്ദര്‍ലാന്റില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി അരുണ്‍. വിദ്യാര്‍ത്ഥി വിസയില്‍ ആണ് അരുണ്‍ യുകെയില്‍ എത്തിയത്. തുടര്‍ന്ന് മികച്ച ജോലി കണ്ടെത്തുകയും മലയാളികള്‍ക്കിടയില്‍ സജീവമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്ന വ്യക്തിയായിരുന്നു അരുണ്‍ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ട് വ്യക്തമാക്കുന്നു.

യുകെയിലെ പല ഭാഗങ്ങളിലായി ജീവിക്കേണ്ടി വന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരൊക്കെ അരുണിന്റെ നിര്യാണ വിവരമറിഞ്ഞു വേദന പങ്കിടുകയാണ്. ആദ്യ സമയങ്ങളില്‍ ലണ്ടനില്‍ കഴിഞ്ഞിരുന്ന അരുണ്‍ പിന്നീട് ജോലിയുടെ സൗകര്യം നിമിത്തം മാഞ്ചസ്റ്ററിന് അടുത്തു ബോള്‍ട്ടണിലും പിന്നീട് അവിടെ നിന്നും സന്ദര്‍ലാന്റിലേക്കും എത്തുക ആയിരുന്നു. 

കഴിഞ്ഞ രണ്ടു മാസമായി വീട്ടില്‍ തന്നെ ആയിരുന്നു അരുണിന്റെ ജീവിതം. മുന്‍പ് സാഫോര്‍ഡ് ആശുപത്രിയില്‍ അടക്കം ക്രൈനോട്ടമി അടക്കമുള്ള വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും അരുണിനെ ബാധിച്ച ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരാവുക ആയിരുന്നു.

അരുണിനെ പരിചരിക്കാനായി ഫാര്‍മസിസ്റ്റായ ഭാര്യ റെനിയും ജോലിക്കു പോയിരുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്നലെ രാവിലെ പത്തുമണിയോടെ അരുണിന്റെ ജീവിതത്തിനു വിധി ഫുള്‍ സ്റ്റോപ്പ് നല്‍കുമ്പോഴും യുകെ മലയാളികളെ തേടി മരണങ്ങളില്‍ ആവര്‍ത്തിക്കുന്ന ആകസ്മികതയ്ക്കു വിരാമമുണ്ടായില്ല. കഴിഞ്ഞ മാസം മൂന്നിനാണ് ഹള്ളില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിവരം യുകെ മലയാളികളെ തേടിയെത്തിയത്. കൃത്യം ഒരു മാസത്തെ ഇടവേളയില്‍ അടുത്ത മരണം അരുണിലൂടെ കേള്‍ക്കാന്‍ ഉള്ള നിര്‍ഭാഗ്യമെന്നു മലയാളികളെ കാത്തിരുന്നത്. രണ്ടാഴ്ച മുന്‍പാണ് ഹള്ളില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌ക്കാരം നടത്തിയത്.

ഈ മരണം സൃഷ്ടിച്ച ആഘാതം പൂര്‍ണമായും വിട്ടുമാറും മുമ്പേയാണ് അധികം ദൂരെയല്ലാത്ത സന്ദര്‍ലാന്റില്‍ നിന്നും മറ്റൊരു യുവാവിന്റെ കൂടി വിയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ അരുണ്‍ പിന്നീടാണ് റെനിയെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ഇവര്‍ക്ക് ഉറ്റബന്ധുക്കളായി പലരും യുകെയില്‍ ഉണ്ടെന്നാണ് വിവരം. കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്നും ബന്ധുക്കള്‍ യുകെയിലേക്കു മരണവിവരം അറിഞ്ഞു യാത്ര തിരിക്കാനുള്ള ഒരുക്കം നടത്തുകയാണ് എന്നറിയുന്നു.

അരുണിന്റെ മാതാപിതാക്കളെ യുകെയില്‍ എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം വിസ അനുവദിച്ചു കിട്ടിയാല്‍ അരുണിന്റെ അന്ത്യവിശ്രമം യുകെയുടെ മണ്ണില്‍ തന്നെ ആകാനുള്ള സാധ്യതയാണ് ഇപ്പോള്‍ താല്‍ക്കാലികമായി പ്രാദേശിക മലയാളി സമൂഹം തീരുമാനിച്ചിരിക്കുന്നത്. ബന്ധുക്കള്‍ അടക്കം ഉള്ളവരുടെ ആഗ്രഹം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

അരുണിനെ അടുത്തറിയുന്ന ഒട്ടേറെ സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞു സംസ്‌ക്കാരം സംബന്ധിച്ച തീരുമാനത്തിനായി ഇന്നലെ ബന്ധപ്പെട്ടിരുന്നു. വീട്ടില്‍ വച്ച് നടന്ന മരണത്തെ തുടര്‍ന്ന് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയും ഇന്നലെ ഉച്ചകഴിഞ്ഞു ഫ്യൂണറല്‍ ഡയറക്ടര്‍ എത്തി മൃതദേഹം ഏറ്റെടുക്കുകയും ചെയ്തിരുന്നു. മരണ വിവരം അറിഞ്ഞു മാഞ്ചസ്റ്റര്‍, ബോള്‍ട്ടന്‍ എന്നിവിടങ്ങളിലെ പരിചയക്കാര്‍ ഇന്നലെ രാത്രിയും കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സന്ദര്‍ലാന്റിലെ മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ലാന്റിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ക്രമീകരണങ്ങള്‍ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category