1 GBP = 102.50 INR                       

BREAKING NEWS

നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടും; ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനും; സിനിമയിലെ മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ശരിവയ്ക്കുന്നത് വിനയന്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചതിന് അവര്‍ക്ക് ഖേദം പോരായിരുന്നു മാപ്പു തന്നെ വേണമായിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തല്‍; ഇടവേളയ്ക്ക് ശേഷം സിനിമയിലെ മാഫിയകളെ തുറന്ന് കാട്ടി പൃഥ്വിരാജ്; വാക്കുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ മോഹന്‍ലാലും; അമ്മയില്‍ വീണ്ടും അസ്വാരസ്യങ്ങളോ?

Britishmalayali
kz´wteJI³

കോഴിക്കോട്: നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് നടന്‍ പൃഥ്വിരാജ്. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഈ പ്രസ്താവനയിലൂടെ അമ്മയെ പൃഥ്വിരാജ് അപമാനിച്ചുവെന്ന നിലപാട് ഉയരുന്നുണ്ട്. എന്നാല്‍ അമ്മയ്ക്കെതിരെ പൃഥ്വി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ നിലപാട്.

വിനയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്റെ പ്രസംഗം ഓര്‍മ്മപ്പെടുത്തും വിധമാണ് മാധ്യമത്തിലെ മകന്റെ അഭിമുഖം. മലയാള സിനിമയിലെ കൊള്ളരുതായ്മയ്‌ക്കെതിരെ മല്ലിക ആഞ്ഞടിച്ചിരുന്നു. ഞാന്‍ തിരിച്ചങ്ങ് ഓസ്‌ട്രേലിയയിലേക്ക് പൊയ്‌ക്കോട്ടെയെന്ന് എന്റെ മകന്‍ ചോദിച്ചപ്പോള്‍ ഒറ്റക്കാര്യമേ ഞാന്‍ ചോദിച്ചുള്ളു, നീ ഓറിയന്റേഷന്‍ കോഴ്‌സുവരെ മുടക്കി ഇവിടെ വന്ന് സിനിമയില്‍ അഭിനയിച്ചത് ഇവിടെ തുടര്‍ന്ന് നില്‍ക്കണമെന്ന ആഗ്രഹത്താലാണോ അതോ ചുമ്മാ ഒന്ന് നോക്കിയിട്ട് തിരിച്ച് പോകാനാണോ. ഞാന്‍ വന്നത് നില്‍ക്കാന്‍ തന്നെയാണെന്ന് അവന്‍ പറഞ്ഞു. 

എന്നാല്‍ ഇവിടെ നിന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അത് അവന് ഒരുപാട് മാനസീക ധൈര്യവും ആത്മവിശ്വസവും ഒക്കെ പകര്‍ന്നിരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെയിരിക്കെയാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയന്‍ സാര്‍ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്. ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരു വിഭാഗത്തിന്റെ ബഹിഷ്‌കരണ ആഹ്വാനത്തില്‍ മനസ്സുമടുത്ത് വിദേശവാസത്തിനൊരുങ്ങിയ മകന്‍ പൃഥ്വിരാജിനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയതില്‍ തന്റെ ഇടപെടല്‍ മാതാവ് മല്ലിക സുകുമാരന്‍ വിവരിച്ചത് ഇങ്ങനെയാണ്. ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കും വിധമാണ് പൃഥ്വിരാജിന്റെ പുതിയ അഭിമുഖവും.

സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും വിധമാണ് പൃഥ്വിരാജിന്റെ അഭിമുഖം. നിലപാടുള്ള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകും. ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു. ബാക്കിയുള്ളവര്‍ നമ്മളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. സിനിമയില്‍ വന്നകാലം മുതല്‍ ഞാന്‍ ഞാനല്ലാത്ത ഒരാളായി ആള്‍ക്കാരോട് പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയില്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെതല്ലാത്തൊരു സ്വഭാവത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പക്ഷേ എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്. ഞാന്‍ തെരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും ഒബ്സര്‍വേഷന്‍സും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള വിവേചന ബുദ്ധിയുള്ള വ്യക്തിയാണ് ഞാന്‍. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍, ഇവന്‍ രക്ഷപ്പെടില്ല, ഇവന്‍ നന്നാവില്ല എന്ന് ആള്‍ക്കാര്‍ പറയും. അല്ലെങ്കില്‍ ഞാനുമായിട്ട് അവര്‍ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആള്‍ക്കാര്‍ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാള്‍ സംസാരിക്കുന്നത് ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.

വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ വേളയിലാണ് കുടുംബാംഗങ്ങളില്‍ മാത്രമൊതുങ്ങിയിരുന്ന സംഭവങ്ങള്‍ മല്ലിക സിനിമലോകവുമായി പങ്കുവച്ചത്. ഈ ചടങ്ങില്‍ മമ്മൂട്ടിയും പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. ഈ ചടങ്ങിലാണ് മലയാള സിനിമയിലെ ഒതുക്കല്‍ രാഷ്ട്രീയം മല്ലിക വിശദീകരിച്ചത്. സുകുമാരനില്‍ തുടങ്ങിയ വനവാസ ജീവിതം അല്‍പസ്വല്‍പം പൃഥ്വിരാജിലേക്ക് പകരാന്‍ ശ്രമമുണ്ടായി. വിനയന്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പ് പറണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം, ഖേദം എന്നത് പോരാന്നായി. അങ്ങനെയിരിക്കെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുദ്വീപിലുടെ പൃഥ്വി വീണ്ടും സിനിമയിലെത്തി.

സംവിധായകന്‍ വിനയന്‍ സഹായിച്ചില്ലെങ്കില്‍ ഇന്ദ്രജിത്ത് ഇന്ന് തന്റെ സഹോദരന്‍ അമേരിക്കയില്‍ നടത്തിവരുന്ന സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരനും പൃഥ്വി ഓസ്‌ട്രേലിയയില്‍ സെറ്റിലാവുകയും ചെയ്യുമായിരുന്നെന്നു-മല്ലിക വ്യക്തമാക്കിയിരുന്നു. ഈശ്വരന്‍ മനുഷ്യരെ രക്ഷിക്കാനേ അവസരം തന്നിട്ടുള്ളു. ശിക്ഷിക്കാന്‍ അവസരം തന്നിട്ടില്ല. അങ്ങിനെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരു രൂപത്തില്‍ എവിടുന്നെങ്കിലുമൊക്കെ ആ ശിക്ഷ നമ്മള്‍ സ്വയം ഏറ്റുവാങ്ങേണ്ടിവരും. ഒരു കാര്യത്തിലും ചുമ്മാ പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. ആളാവാനുള്ള പ്രതികരണങ്ങള്‍ കൊണ്ട് കാര്യമില്ല. കാര്യ-കാരണങ്ങള്‍ മനസ്സിലാക്കി, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൃഥ്വിയുടെ തുറന്നു പറച്ചില്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ കാരണമായത് പൃഥ്വിയുടെ ഇടപെടലായിരുന്നു. ഇതിന് ശേഷം സിനിമാ ലോകത്തെ പലവിധ എതിര്‍പ്പുകള്‍ പൃഥ്വിയ്ക്കെതിരെ ഉയര്‍ന്നു. അമ്മയുടെ തലപ്പത്ത് പൃഥ്വിയെത്തണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. അതിന് ശേഷം അമ്മയുമായി പൃഥ്വി സഹകരിച്ചതുമില്ല. പിന്നെയാണ് ലൂസിഫറുമായി സംവിധായകനായി മാറിയതും. അപ്പോഴും പൃഥ്വി നായകനായ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമകള്‍ ചിലര്‍ കൂവി തോല്‍പ്പിക്കുന്നതായും പൃഥ്വി രാജ് അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു.

ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു ഈ പരാതി. ഇതിലൊന്നും ഒരു നടപടിയും ആരും എടുത്തില്ല. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി കരുതലോടെ പ്രതികരിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തന്റെ മനസ്സെന്നും വിശദീകരിച്ചു. ഇതിന് ശേഷം നീണ്ട മൗനത്തിലായിരുന്നു പൃഥ്വി. വീണ്ടും പൃഥ്വി നിലപാട് വിശദീകരിക്കുമ്പോള്‍ അമ്മയില്‍ അത് എന്ത് ചലനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category