1 GBP = 92.50 INR                       

BREAKING NEWS

ആവേശം ചോരാതെ ആദ്യവസാനം മത്സരാര്‍ത്ഥികള്‍ പോരാടി; ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് -2019 മത്സരങ്ങള്‍ കാണികളെ ആവേശത്തിലാഴ്ത്തി

Britishmalayali
ജോഷി സിറിയക്

ടിസിഎല്‍ - ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് -പ്രീമിയര്‍ ഡിവിഷനിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് എതിരാളികളായ ടെര്‍മിനേറ്റര്‍സിനെ തറപറ്റിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വ്യക്തമായ ലീഡ് കരസ്ഥമാക്കിയിരുന്നു. ആവേശം തോരാത്ത മത്സരത്തില്‍ തിരിച്ചു വരാനുള്ള പല ശ്രമങ്ങളും ടെര്‍മിനേറ്റര്‍സ് നടത്തിയെങ്കിലും ജെയ്‌സണ്‍ ആലപ്പാട്ടിന്റെ സീനിയര്‍ വിളിയില്‍ ആ പ്രതീക്ഷകള്‍ അസ്തമിച്ചു. ഒരു സീനിയര്‍ അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച ജെയ്‌സണ്‍ ആലപ്പാട്ടിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ജയത്തോടെ ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഉള്ള സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് ടിസിഎല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു.

ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് ഒന്നാം പാദ മത്സരത്തില്‍ കണ്ണൂര്‍ ടൈഗേഴ്സിന് ഉജ്ജ്വല വിജയം. ലീഗിലെ കരുത്തന്മാരായ ഹണിബീസ് തുകയെ ഒന്‍പതിന് എതിരെ പതിനഞ്ചു പോയിന്റിനാണ് കണ്ണൂര്‍ ടൈഗേഴ്സ് വിജയിച്ചത്. കളിയിലെ ആദ്യ ലേലം നഷ്ടമായ കണ്ണൂര്‍ ടൈഗേഴ്സ് അതിവേഗം കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഹണിബീ ക്യാപ്റ്റന്‍ സുജിത് മുരളിയുടെ ഒരു സീനിയര്‍ വിളിയിലൂടെ തിരിച്ചുവരവിന് ശ്രമിച്ച ഹണിബീസിനു കണ്ണൂര്‍ ടൈഗേര്‍സിറ്റി ക്യാപ്റ്റന്‍ സാജു മാത്യുവിന്റെയും കൂട്ടാളി സെബാസ്റ്റ്യന്‍ അബ്രാഹത്തിന്റെയും തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നു. ബിബിന്‍ അബ്രഹാമിന്റെ മികച്ച പിന്തുണ കിട്ടിയിട്ടും ഹണിബീസിന് ഈ മത്സരത്തില്‍ വ്യക്തമായ ഒരു ലീഡ് നേടിയെടുക്കാന്‍ സാധിച്ചില്ല. വിളിച്ച എല്ലാ ലേലവും വിജയിച്ച സാജു മാത്യുവിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ പുണ്യാളന്‍സിനെ തറപറ്റിച്ച് വെല്‍സ് ഗുലാന്‍സ് വിജയക്കൊടി പാറിച്ചു. മനോഷ് ചക്കാല ക്യാപ്റ്റനും തോമസ് വരിദ് കൂട്ടാളിയുമായ വെല്‍സ് ഗുലാന്‍സ് പത്തിന് എതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ് ബിജോയ് തോമസ് ക്യാപ്റ്റനും ആല്‍ബര്‍ട്ട് ജോര്‍ജ് കൂട്ടാളിയുമായ പുണ്യാളന്‍സിനെ  തോല്‍പിച്ചത്. കളിയുടെ തുടക്കം മുതല്‍ പുണ്യാളന്‍സ് ലീഡ് ചെയ്യുകയായിരുന്നെങ്കിലും 10 -8 എന്ന നിലയില്‍ മുന്നേറുമ്പോള്‍ അപ്രതീക്ഷിതമായ ഒരു സീനിയര്‍ ലേലവും തുടര്‍ന്നുള്ള മൂന്നു ലേലവും തോല്‍പ്പിച്ച് വെല്‍സ് ഗുലാന്‍സ് വിജയം ഉറപ്പിക്കുകയായിരുന്നു. ഈ മാസം നടക്കാനുള്ള അടുത്ത കളിയില്‍ പുണ്യാളന്‍ നേരിടുന്നത് കണ്ണൂര്‍ ടൈഗേര്‍സിനെ ആണ്. വിളിച്ച എല്ലാ ലേലവും വിജയിച്ച മനോഷ് ചക്കാലയെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗിലെ മത്സരങ്ങള്‍ മുറുകുമ്പോള്‍ എവര്‍ ഗ്രീന്‍ തൊടുപുഴ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ട്രീസ എമി ക്യാപ്റ്റനും ജുബിന്‍ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ല എതിരാളികളായ അനീഷ് കുര്യന്‍ ക്യാപ്റ്റനായും സിനിയ ജേക്കബ് കൂട്ടാളിയായും മത്സരിക്കുന്ന എവര്‍ ഗ്രീന്‍ തൊടുപുഴയെ തറപറ്റിച്ചത് പത്തിനെതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ്. തുടക്കത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അല്‍പം വൈകാതെ തന്നെ തരികിട തോം തിരുവല്ല 12-8 എന്ന നിലയില്‍ അവരുടെ ആധിപത്യം സ്ഥാപിച്ചെടുത്തു. ഒരു തിരിച്ചു വരവിന് അവസരം കൊടുക്കാതെ 15-10 എന്ന നിലയില്‍ വിജയം ഉറപ്പിച്ചു. വിളിച്ച ആറു ലേലവും വിജയിച്ച ജുബിന്‍ ജേക്കബിനെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

മറ്റൊരു മത്സരത്തില്‍ സുജ ജോഷി ക്യാപ്റ്റനായും ദിപു പണിക്കര്‍ കൂട്ടാളിയുമായ സ്റ്റാര്‍ ചലഞ്ചേഴ്സ് എതിരാളികളായ റോയല്‍സ് കോട്ടയത്തെ തകര്‍ത്തത് ഒന്‍പതിന് എതിരെ പതിനഞ്ചു പോയിന്റുകള്‍ക്കാണ്. ഇക്കഴിഞ്ഞ സഹൃദയ ടൂര്‍ണമെന്റില്‍ ജേതാക്കളായ ജോഷി സിറിയക് കാപ്റ്റനും വിജു വര്‍ഗീസ് കൂട്ടാളിയുമായ റോയല്‍സ് കോട്ടയം ഒട്ടേറെ വിജയസാധ്യത കല്‍പിക്കപ്പെട്ട ടീം ആണ്. തുടക്കത്തില്‍ തന്നെ ഒരു സീനിയറും ഒരു കോഡ് വിളിയുമടക്കം എതിരാളികളെ വിറപ്പിച്ച റോയല്‍സ് കോട്ടയത്തെ തുടര്‍ച്ചയായ ഏഴു പോയിന്റുകള്‍ കരസ്ഥമാക്കി സ്റ്റാര്‍ ചലഞ്ചേഴ്‌സ് തളക്കുകയായിരുന്നു. വിളിച്ച ഒരു ലേലവും തോല്‍ക്കാതെയാണ് സ്റ്റാര്‍ ചലഞ്ചേഴ്സ് ഈ മത്സരത്തില്‍ വിജയക്കൊടി പറിച്ചത്. വരാനിരിക്കുന്ന പല അട്ടിമറി വിജയങ്ങളുടെയും തുടക്കമായിരിക്കാം ഇതെന്ന് സൂചിപ്പിക്കാതെ വയ്യ. ഏറ്റവും കൂടുതല്‍ ലേലങ്ങള്‍ വിജയിച്ച ദിപു പണിക്കാരെ മാന്‍ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചിരിക്കുന്നു.

ടിസിഎല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് രണ്ടാം പാദ മത്സരത്തില്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിന് ഉജ്വല വിജയം. ട്രീസ എമി ക്യാപ്റ്റനും ജുബിന്‍ ജേക്കബ് കൂട്ടാളിയുമായ തരികിട തോം തിരുവല്ലയെ ഏഴിന് എതിരെ പതിനഞ്ചു പോയിന്റിനാണ് ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഉള്ള സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സ് വിജയിച്ചത്. സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെയില്‍സിന്റെ ആദ്യ ലേലം പരാജയപ്പെടുത്തിയ തരികിട തോം തിരുവല്ലയെ വളരെ പെട്ടെന്ന് തന്നെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സിനു സാധിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച ജെയ്‌സണ്‍ ആലപ്പാട്ട് വീണ്ടും മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category