1 GBP = 86.00INR                       

BREAKING NEWS

സംസ്ഥാനങ്ങള്‍ പൊലീസ് മുഷ്‌ക്കുപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ നേരിടാന്‍ തുടങ്ങിയാല്‍ ഇന്ത്യ ഒരു പാക്കിസ്ഥാന്‍ ആയി മാറും; സംസ്ഥാന പൊലീസും കേന്ദ്ര സേനയും ഏറ്റുമുട്ടേണ്ടി വരുന്നത് അരാജകത്വത്തിന്റെ പേടിപ്പെടുത്തുന്ന തുടക്കം; മോദി വിരോധത്തിന്റെ പേരില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ മമതാ ബാനര്‍ജിയെ അനുവദിക്കരുത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോകത്തെ ഏറ്റവും സമ്പന്നവും പരിഷ്‌കൃതവുമായ അമേരിക്കയ്ക്കു പോലും ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തവണയല്ല പല തവണ വനിതയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്നത് പുരുഷനായിരുന്നെങ്കിലും യഥാര്‍ത്ഥ ശക്തി സ്ത്രിയുടേതായിരുന്നു. സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യം നല്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതമെന്ന് പറയാം. അതിനായി അനേകം വനിതാ നേതാക്കന്മാരെ നമുക്ക് എടുത്ത് കാട്ടാന്‍ കഴിയും.

മോദിസര്‍ക്കാരിലെ നിര്‍മ്മല സീതാരാമനും സുഷമ്മ സ്വരാജുമൊക്ക അതിന്റെയോക്കെ ഉദാഹരങ്ങളാണ്. എന്നാല്‍ ജയലളയിതയെപ്പോലെ കരുത്തുള്ള ഒരു വനിതാ നേതാവിനെ ആധുനിക ഇന്ത്യ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടു കരുത്തുള്ള നേതാക്കളില്‍ ഒരാള്‍ ബംഗാളിലെ മമതാ ബനര്‍ജിയും ഉത്തര്‍ പ്രദേശിലെ മായാവതിയുമാണ്. മായാവതിക്കും ജയലളിതയ്ക്കും ഇല്ലാത്ത ചില ഗുണങ്ങള്‍ മായാവതിക്കുണ്ട്. ലളിത ജീവിതം നയിക്കുന്ന ഒരു സ്ത്രീയാണ് അവര്‍. കേന്ദ്ര റെയില്‍വെ മന്ത്രി ആയിരുന്നപ്പോള്‍ പോലും മാരുതി 800 മാത്രം സഞ്ചരിച്ചിരുന്ന ഒരു സാധാരണക്കാരിയായ അഴിമതി വിരുദ്ധയായ ഒരു വനിതാ നേതാവ്.

മോദി വിരുദ്ധ സഖ്യത്തിന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കോപ്പുകൂട്ടുമ്പോള്‍ സ്വഭാവികമായും നേതൃ രംഗത്തേയ്ക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖയായി മമതാ ബനര്‍ജി മാറുന്നത് അവരുടെ സ്വതസിദ്ധമായ ധൈര്യം തന്റേടവും കൊണ്ടാണ്. മാത്രമല്ല ദേശീയ പാര്‍ട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മിന് 10 സീറ്റുകള്‍ തികയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ 30 സീറ്റുകള്‍ നേടുമെന്ന് ഉറപ്പുള്ള ഒരു പാര്‍ട്ടിയുടെ നേതാവാണ് മമതാ ബനര്‍ജി. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിനെ തുരങ്കം വയ്ക്കുന്നതിനോ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുന്നതിനോ പരിഹാരമല്ല. ഇന്നലെ രാത്രി മുതല്‍ നമ്മള്‍ ബംഗാളില്‍ നിന്ന് കാണുന്ന കാഴ്ചകളോക്കെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

മോദി വിരുദ്ധ സഖ്യത്തിന്റെ പടയാളി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയ്ക്ക് നല്‍കുന്ന ഏകപക്ഷീയമായ പിന്തുണ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറയുന്നതില്‍ വേദനയുണ്ട്. മമത ആരോപിക്കുന്നതു പോലെ കേന്ദ്രത്തിന്റെയും ബിജെപിയുടെയും പ്രതികാര രാഷ്ട്രീയ ഉണ്ടെങ്കില്‍കൂടി തന്നെ നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനപരമായ സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിക്ക് ഉണ്ട്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category