1 GBP = 90.10 INR                       

BREAKING NEWS

സ്റ്റാഫോര്‍ഡില്‍ വീടിന് തീ പിടിച്ചു വെന്തു മരിച്ചത് മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികള്‍; 24 കാരിയായ അമ്മയും 28കാരനായ അച്ഛനും ഇളയ കുഞ്ഞുമായി രക്ഷപ്പെട്ടു; കുഞ്ഞുങ്ങളുടെ നിലവിളി കാതില്‍ നിന്നും മായാതെ അയല്‍പക്കക്കാര്‍

Britishmalayali
kz´wteJI³

ന്നലെ പുലര്‍ച്ചെ 2.30നു സ്റ്റാഫോര്‍ഡില്‍ വീടിന് തീപിടിച്ചു നാലു കുട്ടികള്‍ വെന്തു മരിച്ചു. മൂന്നു വയസിനും എട്ടു വയസിനും ഇടയില്‍ പ്രായമുള്ളവരാണ് ദാരുണമായി മരിച്ചത്. ഇവരുടെ 24കാരിയായ അമ്മയും 28കാരനായ അച്ഛനും ഇളയ കുഞ്ഞുമായി രക്ഷപ്പെടുകയും ചെയ്തു. പൊള്ളലേറ്റ് ഇഞ്ചിഞ്ചായി മരിച്ച കുഞ്ഞുങ്ങളുടെ നിലവിളി കാതില്‍ നിന്നും മായുന്നില്ലെന്നാണ് അയല്‍പ്പക്കക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. നതാലി യൂണിറ്റ്, ക്രിസ് മൗള്‍ട്ടന്‍ എന്നിവരാണ് കുട്ടികളുടെ അച്ഛനമ്മമാര്‍. റിലെ, കീഗന്‍, ടില്ലി, ഓല്ലി എന്നിവരാണ് വീടിനുള്ളിലെ തീയില്‍ അകപ്പെട്ടു മരിച്ചിരിക്കുന്നത്.

തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് ആര്‍ത്തു കരഞ്ഞ് ഇവരുടെ അമ്മ നതാലി തെരുവിലൂടെ ഓടിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീടിനു പുറത്തേക്ക് എടുക്കുമ്പോള്‍ ഫയര്‍ക്രൂസും എമര്‍ജന്‍സി സര്‍വീസുകളും ഗാര്‍ഡ് ഓഫ് ഹോണര്‍ നടത്തിയിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അച്ഛനമ്മമാരും ഇളയ കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും അത്ര സാരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.  കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളുടെ ടെഡി ബിയര്‍ അടക്കമുള്ള കളിപ്പാട്ടങ്ങള്‍ കണ്ടത് ഹൃദയഭേദകമായിരുന്നുവെന്ന് ഈ കുടുംബത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

മരിച്ച കുട്ടികള്‍ പഠിച്ചിരുന്ന മാര്‍ഷ്ലാന്‍ഡ് സ്പെഷ്യല്‍ സ്‌കൂളിലെ അധികൃതരും സഹപാഠികളും ഇന്നലെ രാത്രി ഇവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. കുട്ടികളുടെ ബെഡ്റൂമുകളിലൊന്നില്‍ നിന്നായിരുന്നു തീ പിടിത്തം ആരംഭിച്ചിരുന്നതെന്നാണ് അയല്‍ക്കാരിലൊരാള്‍ സാക്ഷ്യപ്പെടുത്തുന്നത്. തുടര്‍ന്ന് ഈ അഗ്‌നി വീടിന്റെ ശേഷിക്കുന്ന ഭാഗത്തേക്കും എളുപ്പം കത്തിപ്പടരുകയായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്. തീ വീടിന്റെ മേല്‍ക്കൂര വരെ തകര്‍ത്ത് കത്തിപ്പടര്‍ന്നിരുന്നുവെന്നും ഫോട്ടോകള്‍ വെളിപ്പെടുത്തുന്നു.

വീട്ടില്‍ നിന്നും പൊട്ടിത്തെറികള്‍ ഇടക്കിടെ കേട്ടിരുന്നു. ജനാലകളും വാതിലുകളും തകരുകയും അതിലൂടെ അഗ്‌നിസ്ഫുലിംഗങ്ങള്‍ പുറത്തേക്ക് വരുകയും ചെയ്തിരുന്നു. ഒരു ലോക്കല്‍ ഹൗസിംഗ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നിരിക്കുന്നത്. ഇതുവരെ തീപിടിത്തത്തെക്കുറിച്ച് ഈ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. പുറകിലെ ഒരു ബെഡ്റൂമില്‍ നിറയെ തീയായിരുന്നുവെന്നും അത് തീര്‍ത്തും തകര്‍ന്നിരിക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.  തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് കടന്ന ദമ്പതികളെയും കുഞ്ഞിനെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും അയല്‍വാസികളിലൊരാള്‍ സാക്ഷ്യപ്പെടുത്തുന്നു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category