1 GBP = 92.50 INR                       

BREAKING NEWS

ഒരു മണിക്കൂര്‍ പൂര്‍ണ നഗ്‌നനായി വീടു വൃത്തിയാക്കാന്‍ 30 പൗണ്ട്; നഗ്‌നനായി കെട്ടിപ്പിടിക്കണമെങ്കില്‍ 45 പൗണ്ട്; നിന്ന് തിരിയാന്‍ നേരമില്ലാത്ത വിധം ബുക്കിംഗ് നടത്തി സ്ത്രീകള്‍

Britishmalayali
kz´wteJI³

ബ്രൈറ്റണിലെ ഡാനിയേല്‍ എയ്റ്റ്കെന്‍ എന്ന 26കാരന്‍ പുതിയൊരു തരത്തിലുള്ള ക്ലീനിംഗ് ഹൗസ് തുടങ്ങി ശ്രദ്ധേയനായിരിക്കുകയാണ്. ഇതു പ്രകാരം 30 പൗണ്ട് നല്‍കിയാല്‍ ഇദ്ദേഹം പൂര്‍ണനഗ്‌നനായി ഒരു മണിക്കൂര്‍ നേരം വീട് വൃത്തിയാക്കിക്കൊടുക്കുന്നതായിരിക്കും. നഗ്‌നനായി കെട്ടിപ്പിടിക്കണമെങ്കില്‍ 45 പൗണ്ടാണ് ഡാനിയേല്‍ കസ്റ്റമര്‍മാരില്‍ നിന്നും ഈടാക്കുക. പുതിയ ഓഫര്‍ പരസ്യം ചെയ്തതോടെ തനിക്ക് സ്ത്രീകളില്‍ നിന്നും വന്‍തോതില്‍ ബുക്കിംഗ് ലഭിക്കുന്നുണ്ടെന്നും നിന്ന് തിരിയാന്‍ നേരമില്ലാതായിരിക്കുന്നുവെന്നും ഡാനിയേല്‍ വെളിപ്പെടുത്തുന്നു.

തനിക്ക് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള പണം എളുപ്പം സ്വരൂപിക്കുന്നതിനാണ് ഡാനിയേല്‍ ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഈ നൂതന ആശയം ഒരു തമാശയെന്ന നിലയിലായിരുന്നു ഈ യുവാവ് തന്റെ മാതാപിതാക്കന്‍മാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് വെറും രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹം ഈ വേറിട്ട ക്ലീനിംഗ് ഹൗസ് ആരംഭിച്ചത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ വ്യത്യസ്ത സര്‍വീസിന് ബുക്കിംഗുകളുടെ പ്രളയമാണെന്നും ഡാനിയേല്‍ സാക്ഷ്യപ്പെടുത്തുന്നു.

മുമ്പ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായി ജോലി ചെയ്തിരുന്ന ഡാനിയേലിന് പ്രഫഷണല്‍ ഹഗറായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. നിലവില്‍ യാതൊരു വിധത്തിലുള്ള വസ്ത്രവും ധരിക്കാതെ വീടുകളില്‍ ക്ലീനിംഗിനെത്തുന്ന ഡാനിയേല്‍ കൈകളില്‍ മാരിഗോള്‍ഡ് നിറത്തിലുള്ള ഗ്ലൗസുകള്‍ മാത്രമാണ് അണിയുന്നത്. തന്റെ ബിസിനസിനായി ഒരു ഫേസ്ബുക്ക് പേജും ഇദ്ദേഹം സെറ്റ് ചെയ്തിരിക്കുന്നു. താന്‍ ക്ലീനിംഗിന് ഏറ്റെടുക്കുന്ന വീടുകളുടെ ഓരോ കോണും നൂല്‍ബന്ധമില്ലാതെ നന്നായി ശുചിയാക്കാറുണ്ടെന്നും ഈ സമയത്ത് കസ്റ്റമറുമായി നല്ല രീതിയില്‍ സംസാരിക്കാറുണ്ടെന്നും ഡാനിയേല്‍ വെളിപ്പെടുത്തുന്നു.

ഇതില്‍ നിന്നും സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് അധികം വൈകാതെ തനിക്കൊരു വീട് വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു. ഈ ജോലിക്ക് താരതമ്യേന അവസരങ്ങള്‍ കുറവാണെങ്കിലും തനിക്കിതില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇപ്പോള്‍ പെരുകി വരുന്ന ബുക്കിംഗിലൂടെ തെളിഞ്ഞെന്നും  യുവാവ് അവകാശപ്പെടുന്നു. ഒരാഴ്ച ആറോളം വീടുകളാണ് ഡാനിയേല്‍ ഇപ്പോള്‍ ക്ലീനാക്കുന്നത്. പുരുഷന്‍മാര്‍ക്ക് പുറമെ നിരവധി സ്ത്രീകളും തന്റെ കസ്റ്റമര്‍മാരെയെത്തുന്നുവെന്നാണ് ഡാനിയേല്‍ വെളിപ്പെടുത്തുന്നത്. തന്റെ പുതിയ ബിസിനസ് അനുദിനം വളര്‍ച്ച പ്രാപിക്കുമെന്ന ആത്മവിശ്വാസമാണ് ഇദ്ദേഹത്തിനുള്ളത്. ക്ലീനിംഗിനൊപ്പം തന്റെ കസ്റ്റമേര്‍സിന് ആവശ്യമെങ്കില്‍ ടച്ച് തെറാപ്പി സര്‍വീസ് പ്രദാനം ചെയ്യാനും ഡാനിയേല്‍ തയ്യാറാകുന്നു. ഇതിനു മണിക്കൂറിന് 45 പൗണ്ടാണ് ചാര്‍ജീടാക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category