1 GBP = 92.30 INR                       

BREAKING NEWS

നല്ല ഭക്ഷണവും വിദ്യാഭ്യാസവും ലക്ഷ്യം; ബ്രി ട്ടനിലെ രണ്ടു സംഘടനകള്‍ക്ക് സഹായവുമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും പങ്കു ചേരാം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും ആയിരം പൗണ്ട് മാറ്റിവച്ച് ബ്രിട്ടനിലെ രണ്ടു സംഘടനകള്‍ക്ക് സഹായം നല്‍കുവാന്‍ ചാരിറ്റി ഫൗണ്ടേഷന്റെ തീരുമാനം. ഇതനുസരിച്ച് ബ്രിട്ടനിലെ 'മേരിസ് മീല്‍', സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രോജക്ട്' എന്നീ രണ്ടു സഘടനകള്‍ക്കാണ് 500 പൗണ്ട് വീതം നല്‍കുന്നത്. ഇതോടൊപ്പം വിര്‍ജിന്‍ മണി വഴി സമാഹരിക്കുന്ന തുക കൂടി ചേര്‍ത്താല്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത, നല്ല ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത നൂറിലധികം കുരുന്നുകള്‍ക്കാണ് ഇതുവഴി സഹായം നല്‍കുവാന്‍ കഴിയുക.

ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്തുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും അതുവഴി ലോകത്തെ ദാരിദ്ര്യവും പട്ടിണിയും ഉന്മൂലനം ചെയ്യുവാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന 'മേരിസ് മീല്‍', സമൂഹത്തിലെ ആലംബഹീനരും ഭവനരഹിതരുമായ നൂറ്റമ്പതോളം വ്യക്തികള്‍ക്ക് സന്തോഷപ്രദമായ ഉച്ചഭക്ഷണം നല്‍കുന്ന സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രോജക്ട് എന്നിവര്‍ക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പുതിയ അപ്പീലായ മേരീസ് മാല്‍ ആന്റ് എസ്.എസ്.എല്‍ പ്രൊജക്ട് ഫണ്ട് റെയ്‌സിംഗ് എന്ന അപ്പീല്‍ വഴി സഹായം ലഭിക്കുന്നത്.
സ്‌കോട്ട്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മേരിസ് മീല്‍' ഇന്ത്യയടക്കം ഏകദേശം ഇരുപതോളം രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ ഭക്ഷണം ദിനംപ്രതി നല്‍കുന്ന സംഘടനയാണ്. കൂടാതെ പ്രസ്തുത രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങളടക്കമുള്ള അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കുകയും ചെയ്യുന്നു. നല്‍കുന്ന തുകയുടെ 93 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുവെന്നത് ഇവരുടെ പ്രത്യേകതയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന തുക നമ്മള്‍ ആവശ്യപ്പെടുകയെങ്കില്‍ ഇന്ത്യയില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

സ്‌കൂള്‍ ഭക്ഷണം നല്‍കി പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്തുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും അതുവഴി ലോകത്തെ ദാരിദ്ര്യവും പട്ടിണിയും ഉന്മൂലനം ചെയ്യുവാനുമുള്ള അവസരമാണ് 'മേരിസ് മീല്‍' അവരുടെ ചാരിറ്റി പ്രവര്‍ത്തനം വഴി ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അഡൈ്വസറി കമ്മിറ്റി അംഗമായ സിബി തോമസ് 'മേരിസ് മീല്‍' ന്റെ കമ്മ്യൂണിറ്റി അംബാസഡറായി സ്തുത്യര്‍ഹമായ സേവനമാണ് സാമൂഹിക രംഗത്ത് നല്‍കികൊണ്ടിരിക്കുന്നത്. ഫൗണ്ടേഷന്‍ നടത്തിയ 'കേരളാ ഫ്ളഡ്സ് റിലീഫ് അപ്പീലി'ലേയ്ക്ക് സിബിയുടെ നേതൃത്വത്തില്‍ സന്ദര്‍ലാന്റ് മലയാളികള്‍ ആയിരം പൗണ്ടിന് മുകളില്‍ സംഭാവന ചെയ്തിരുന്നു.

നമ്മള്‍ നല്‍കുന്ന മുഴുവന്‍ തുകയും ഒരു പെന്‍സ് പോലും വക മാറ്റാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം ചിലവഴിക്കുന്ന സൗത്താംപ്ടണിലെ ചെറിയൊരു പ്രൊജക്ടാണ് സൗത്താംപ്ടണില്‍ മൂന്ന് മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 'സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രോജക്ട്.' എല്ലാ ഞായറാഴ്ചകളിലും സമൂഹത്തിലെ ആലംബഹീനരും ഭവനരഹിതരുമായ നൂറ്റമ്പതോളം വ്യക്തികള്‍ക്ക് സന്തോഷപ്രദമായ ഉച്ചഭക്ഷണം പ്രദാനം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. സമൂഹത്തിലെ ഏതൊരാള്‍ക്കും ഇവരുടെ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതാണ്. ഭക്ഷണത്തിന്റെ ചിലവും ഭക്ഷണം വിളമ്പുന്ന ഹാളിന്റെ വാടകയുമടക്കുമുള്ള ചിലവുകള്‍ക്കാണ് ഇവര്‍ മറ്റുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നത്. യാതൊരു പ്രതിഫലേശ്ചയുമില്ലാതെ 180ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു.

ജനോപകാരപ്രദങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചും വളരെ സുതാര്യവുമായ രീതിയില്‍ നമ്മുടെയിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു കൈത്താങ്ങു നല്‍കുവാന്‍ ഞങ്ങള്‍ക്കൊപ്പം വിര്‍ജിന്‍ മണി വഴി നിങ്ങളും ചെറിയ സഹായങ്ങള്‍ നല്‍കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. മുന്‍പ്, ആന്റണി നാളന്‍ ട്രസ്റ്റ്, ഡയബറ്റിസ് യുകെ, യോര്‍ക് ഷെയര്‍ എയര്‍ ആംബുലന്‍സ്, ഡി. ഇ. സി, ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ, ലന്‍ബറിസ് മൗണ്ടന്‍ റെസ്‌ക്യൂ തുടങ്ങിയ ലോക്കല്‍ ചാരിറ്റികളെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സഹായിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രൂപീകരിച്ച് ആറു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലും യുകെയിലുമായി ചാരിറ്റി ഫൗണ്ടേഷന്‍ ഇതുവരെ ആറു ലക്ഷം പൗണ്ടോളം വിതരണം ചെയ്തു. ഇതില്‍ സിംഹഭാഗവും കേരളത്തില്‍ അസുഖങ്ങള്‍ നിമിത്തം ദുരിതം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും മറ്റു സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങള്‍ക്കും നല്‍കിയപ്പോള്‍ യുകെയിലെ ഇംഗ്ലീഷ് ചാരിറ്റികളെയും ഇക്കാലയളവില്‍ ചെറിയ തോതിലാണ് സഹായിക്കാന്‍ സാധിച്ചത്. 

യുകെയിലെ ഏതെങ്കിലും ലോക്കല്‍ ചാരിറ്റിയ്ക്ക് സപ്പോര്‍ട്ട് ചെയ്തിട്ട് നാളിതുവരെ ആറു മാസത്തില്‍ അധികമായതിനാല്‍ ജനറല്‍ ഫണ്ടില്‍ നിന്ന് ഒരു തുക ഇതിലേക്കായി നീക്കിവെയ്ക്കണമെന്ന അഭിപ്രായം ട്രസ്റ്റില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അപ്പീല്‍ നടത്തുവാന്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചത്. ഇങ്ങനെയാണ് ജനറല്‍ ഫണ്ടിലുള്ള നാലായിരം പൗണ്ടില്‍ നിന്നും ആയിരം പൗണ്ട് വരെ യുകെയിലെ ഏതെങ്കിലും ഒരു ചാരിറ്റിയെ തിരഞ്ഞെടുത്ത് നല്‍കണമെന്ന നിര്‍ദ്ദേശം ട്രസ്റ്റ് അംഗീകരിച്ചത്.

മേരി ക്യൂറി പോലെയുള്ള മറ്റനേകം സംഘടനകളുടെ പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും നമ്മള്‍ നല്‍കുന്ന തുകയുടെ നല്ലൊരു ഭാഗവും ഇവരുടെ ചാരിറ്റി ഇതര പ്രവര്‍ത്തനങ്ങളിലേക്ക് പോകുമെന്നാതിനാല്‍ ഇത്തരം ചാരിറ്റികളെ ആദ്യം തന്നെ പരിഗണനയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൊടുക്കുന്നത് പോലെയുള്ള മുഴുവന്‍ (ഗിഫ്റ്റ് എയിഡ് വേറെയും) തുകയോ അല്ലെങ്കില്‍ നല്ലൊരു ശതമാനമെങ്കിലും നേരിട്ട് ബെനിഫിഷ്യറിയുടെ കയ്യില്‍ എത്തിക്കുന്ന ചാരിറ്റിയെ കണ്ടെത്തുവാനും ബുദ്ധിമുട്ടാണെന്നുളള വസ്തുതയും മുന്നിലെത്തി. ബ്രിട്ടീഷ് റെഡ് ക്രോസ്സ് പോലെയുള്ള പ്രമുഖ ചാരിറ്റികള്‍ നിലവില്‍ ലോകത്തുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നുണ്ടെങ്കിലും അവരുടെ വലുപ്പവും വ്യാപ്തിയും കണക്കിലെടുത്ത് താരതമ്യേന ചെറിയ പ്രാദേശിക സന്നദ്ധസംഘടനകള്‍ക്ക് തുക കൈമാറുന്നതാണ് ഉചിതമെന്നും വിലയിരുത്തപ്പെടുകയുണ്ടായി.

ഈയൊരവസരത്തിലാണ് പ്രാദേശികമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നത് അഭികാമ്യമാവും എന്ന തീരുമാനത്തിലെത്തുന്നത്. നമ്മള്‍ നല്‍കുന്ന ഓരോ ചെറിയ തുക പോലും ഈ പ്രദേശത്തെയും മറ്റ് രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തില്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുന്നമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫൗണ്ടേഷന്‍ നീക്കി വെച്ചിരിക്കുന്ന ആയിരം പൗണ്ടില്‍ നിന്നും രണ്ട് ചാരിറ്റികള്‍ക്കായി അഞ്ഞൂറ് പൗണ്ട് വീതം നല്‍കുവാന്‍ തുടര്‍ന്ന് ട്രസ്റ്റ് തീരുമാനിക്കുന്നത്.

ഇതനുസിച്ചാണ് ട്രസ്റ്റിലും അഡൈ്വസറി കമ്മിറ്റിയിലും ചാരിറ്റികളെ കണ്ടെത്തുന്നതിനേക്കുറിച്ച് പ്രത്യേകം അഭിപ്രായങ്ങള്‍ ആരായുകയുണ്ടായത്. തുടര്‍ന്ന് അഡൈ്വസറി കമ്മിറ്റി അംഗവും സുന്ദര്‍ലാന്‍ഡില്‍ നിന്നുളള പ്രമുഖ ജീവകാരുണ്യ- സാമൂഹ്യപ്രവര്‍ത്തകനുമായ സിബി തോമസ് അദ്ദേഹം കമ്മ്യുണിറ്റി അംബാസഡറായി പ്രവര്‍ത്തിക്കുന്ന 'മേരിസ് മീല്‍' എന്ന ചാരിറ്റിയെ മുന്‍പ് പരിചയപ്പെടുത്തിയിരുന്നത് അനുസരിച്ച് 500 പൗണ്ട് നല്‍കി പിന്തുണയ്ക്കുവാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. അതുപോലെ തന്നെ സൗത്താംപ്ടണില്‍നിന്നുളള 'സൗത്താംപ്ടണ്‍ സണ്‍ഡേ ലഞ്ച് പ്രോജക്ട്' എന്ന ചാരിറ്റിയുടെ പേര് സൗത്താംപ്ടണില്‍നിന്നു തന്നെയുള്ള ചാരിറ്റി ട്രഷറര്‍ സൈമണ്‍ ജേക്കബ് നിര്‍ദേശിക്കുകയും മറ്റൊരു 500 പൗണ്ട് നീക്കി വച്ച് ട്രസ്റ്റ് ആ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category