1 GBP = 92.50 INR                       

BREAKING NEWS

ആള്‍ മാറി മെസേജ് ഇട്ടാല്‍ ഇനി മെസഞ്ചറിലും ഡിലീറ്റ് ഓപ്ഷന്‍; പത്തു മിനിറ്റിനകം ഏതു സന്ദേശവും നിങ്ങള്‍ക്ക് സ്വയം ഡിലീറ്റ് ചെയ്യാം; വാട്സാപ്പിന്റെ ഓപ്ഷന്‍ മെസഞ്ചറിലും ആയതോടെ ആശ്വാസത്തോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍

Britishmalayali
kz´wteJI³

ന്നിലധികം പേരോട് തിരക്കിട്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ ചാറ്റുമ്പോള്‍ ആളുമാറി മെസേജ് അയച്ച് പോകുന്ന അമളി മിക്കവര്‍ക്കും പറ്റാറുണ്ട്. ഇത്തരത്തില്‍ അയച്ച് പോകുന്ന സന്ദേശങ്ങള്‍ മറുഭാഗത്തുള്ളയാള്‍ കാണുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നാളിതുവരെ മെസഞ്ചറിലില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് പൊല്ലാപ്പിലായിട്ടുള്ളത്. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ക്ക് അറുതിയേകിക്കൊണ്ട് ഈ വിധത്തിലുള്ള മെസേജുകള്‍ ഡീലിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വാട്സാപ്പിലേതിന് സമാനമായി ഫേസ്ബുക്ക് മെസഞ്ചറിലും ലഭ്യമാകാന്‍ പോവുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇതു പ്രകാരം മെസഞ്ചറില്‍ അയക്കുന്ന ഏതു സന്ദേശവും പത്തു മിനിറ്റിനകം നമുക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്സാപ്പില്‍ മാത്രം ലഭ്യമായിരുന്ന ഈ ഓപ്ഷന്‍ മെസഞ്ചറിലും കിട്ടാന്‍ പോകുന്നതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ ആശ്വാസത്തിലാണ്. ഇത്തരത്തിലുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാക്കണമെന്ന് നിരവധി യൂസര്‍മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. അവരുടെ വികാരം മാനിച്ച് കൊണ്ടാണ് ഫേസ്ബുക്ക് അവസാനം ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇതു പ്രകാരം മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ അബദ്ധത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ പോലും നമുക്ക് പത്തു മിനുറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്ത് തൊന്തരവ് ഒഴിവാക്കാനാവും.  ഈ പുതിയ ഓപ്ഷന്‍ പരീക്ഷണാര്‍ത്ഥം പോളണ്ട്, ബോള്‍വിയ, കൊളംബിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. പൈലറ്റ് പ്രോഗ്രാം വന്‍ വിജയമായതിനെ തുടര്‍ന്നാണ് ലോകമെമ്പാടുമുള്ള മെസഞ്ചര്‍ യൂസര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ ലഭ്യമാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ പുതിയ ഓപ്ഷന്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് മെസഞ്ചര്‍ യൂസര്‍മാര്‍ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രകാരം അയച്ച മെസേജ് പത്ത് മിനുറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അതായത് നാം നേരത്തെ മെസഞ്ചറില്‍ ചാറ്റിയ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ചുരുക്കം. ഇത്തരത്തില്‍ ഒരു മെസേജ് ഡിലീറ്റ് ചെയ്യുന്നതിനെ തുടര്‍ന്ന് അത് മറ്റ് യൂസര്‍മാര്‍ക്ക് വ്യക്തമാക്കുന്ന വിധത്തില്‍ ഒരു മാര്‍ക്കര്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതുപ്രകാരം ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല നാം സെന്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും ലിങ്കുകളും മറ്റ് തരത്തിലുള്ള കണ്ടന്റുകളും പത്ത് മിനുറ്റിനുള്ളില്‍ നീക്കം ചെയ്യാനാവും.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ അയച്ച മെസേജിന് മുകളില്‍ ടാപ് ചെയ്ത് ഹോള്‍ഡ് ചെയ്യണം. തുടര്‍ന്ന് 'റിമൂവ്' സെലക്ട് ചെയ്യണം. തുടര്‍ന്ന് അവിടെ നിന്നും 'റിമൂവ് ഫോര്‍ യു' അല്ലെങ്കില്‍' റിമൂവ് ഫോര്‍ എവരി വണ്‍' എന്നീ ഓപ്ഷന്‍ നമുക്ക് കാണാന്‍ സാധിക്കും. ഇതില്‍ ആദ്യത്തേത് സെലക്ട് ചെയ്താല്‍ അയച്ച മെസേജ് നമ്മുടെ കാഴ്ചപ്പാടില്‍ നിന്നും രണ്ടാമത്തേത് സെലക്ട് ചെയ്താല്‍ ഏവരുടെയും കാഴ്ചപ്പാടില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category