1 GBP = 92.30 INR                       

BREAKING NEWS

രഞ്ജി ട്രോഫി കീരീടം ചൂടാന്‍ സൗരാഷ്ട്രയ്ക്ക് വേണ്ടതി 206 റണ്‍സ്; ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സ് ലീഡ് നേടിയ വിദര്‍ഭ 200ന് പുറത്ത്; ആറ് വിക്കറ്റ് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരെ പിടിച്ച് കെട്ടി ധര്‍മേന്ദ്രസിന്‍ഹ് ജഡേജ; വിജയലക്ഷ്യം പിന്തുടരുന്ന സൗരാഷ്ട്രയ്ക്കും മോശം തുടക്കം; ചെതേശ്വര്‍ പുജാര സംപൂജ്യനായി പുറത്ത്; രഞ്ജി ട്രോഫി ഫൈനല്‍ ആവശകരമായ അന്ത്യത്തിലേക്ക്

Britishmalayali
kz´wteJI³

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയ്ക്കെതിരെ സൗരാഷ്ട്രയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യം. നേരത്തെ ഒന്നാമിന്നിങ്സില്‍ 5 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് രണ്ടാമിന്നിങ്സില്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും വെറും 200 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു സൗരാഷ്ട്ര. ഇന്നലെ 58ന് രണ്ട് എന്ന നിലയില്‍ കല്‍അവസാനിപ്പിച്ച വിദര്‍ഭയ്ക്ക ഇന്ന് ശേഷിച്ച എട്ട് വിക്കറ്റുകള്‍ 142 ണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളു.

നായകന്‍ ഫായിസ് ഫസല്‍ (10), സഞ്ചയ് റാംസ്വാമി (16), വെറ്ററന്‍ ബാറ്റ്സ്മാന്‍ വസീം ജാഫര്‍ (11) എന്നിവര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നിട്ടും നിറം മങ്ങിയതും. ഗണേശ് സതീഷ് (35) മോഹിത് കാലെ (38) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാതെ വന്നതോടെയാണ് വിദര്‍ഭ തകര്‍ന്നത്. ഒരവസരത്തില്‍ 134ന് 7 എന്ന നിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് വീഴുകയും പിന്നീട് 147ന് 8 എന്ന സ്‌കോറിലേക്കും വീണിരുന്നു. 6 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ ധര്‍മേന്ദ്രസിന്‍ഹ് ജഡേജയാണ് വിദര്‍ഭയെ തകര്‍ത്തത്.

49 റണ്‍സ് നേടിയ അദിത്യ സര്‍വതെ, 15 റണ്‍സ് നേടിയ ഉമേഷ് യാദവ് എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സ്നെല്‍ പട്ടേല്‍ (12) , ഹാര്‍വ്വിക് ദേശായി (8), ചെതേശ്വര്‍ പുജാര (0) എന്നിവരാണ് പുറത്തായത്. അദിത്യ സര്‍വ്വതെയ്ക്കാണ് മൂന്ന് വിക്കറ്റും ലഭിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട് ലഭിക്കുമ്പോള്‍ സൗരാഷ്ട്ര 9 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 എന്ന നിലയിലാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category