1 GBP = 86.00INR                       

BREAKING NEWS

എന്താണ് ബാക്ക്സ്റ്റോ പ്പ്? ബാക്ക്സ്റ്റോപ്പ് ആര്‍ക്കാണ് ദോഷം ചെയ്യുക? ബ്രക്സിറ്റ് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിഷയത്തെ കുറിച്ച്

Britishmalayali
kz´wteJI³

ബ്രക്സിറ്റ് കരാറിനെ പറ്റിയും ബ്രക്സിറ്റ് വിലപേശലുകളെ പറ്റിയും പറയുമ്പോള്‍ മിക്കവാറും കേള്‍ക്കുന്ന ഒരു പദമാണ് ''ബാക്ക്സ്റ്റോപ്പ്'' എന്നത്. ഇതൊരു വിവാദ വിഷയമാണെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഇതെന്താണെന്ന് വ്യക്തമായും കൃത്യമായും അറിയാത്തവരുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ എന്താണ് ഈ ബാക്ക്സ്റ്റോപ്പ്? ബാക്ക്സ്റ്റോപ്പ് ആര്‍ക്കാണ് ദോഷം ചെയ്യുക? ബ്രക്സിറ്റ് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിഷയത്തെ കുറിച്ചുള്ള ചില അടിസ്ഥാന വസ്തുതകളാണ് ഇവിടെ വിവരിക്കുന്നത്.

എന്താണ് ഈ ബാക്ക്സ്റ്റോപ്പ്? 
യുകെ ബ്രസല്‍സുമായുണ്ടാക്കിയ 585 പേജ് വരുന്ന ബ്രക്സിറ്റ് ഡീലിലെ ഒരു ഇന്‍ഷുറന്‍സ് ക്ലോസാണ് ബാക്ക്സ്റ്റോപ്പ് എന്നത്. ഈ ഡീല്‍ പാസായാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ 2020 ഡിസംബര്‍ 31 വരെ യുകെയ്ക്ക് ബാധകമായിരിക്കും. എന്നാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും യുകെയിലുള്ള നോര്‍ത്തേണ്‍ അയര്‍ലന്റിനും യൂറോപ്യന്‍ യൂണിയനിലുള്ള റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനും ഇടയിലുള്ള 310 മൈല്‍ അതിര്‍ത്തിയില്‍ യാതൊരു വിധ പരിശോധനയും ബ്രക്സിറ്റിന് ശേഷം തിരിച്ചു കൊണ്ടു വരില്ലെന്ന ഉറപ്പാണ് ബാക്ക് സ്റ്റോപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ പരിശോധനകള്‍ വരുന്ന അവസരത്തെ ഹാര്‍ഡ് ബോര്‍ഡര്‍ എന്നാണ് വിളിക്കുന്നത്.

ബാക്ക് സ്റ്റോപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ബാക്ക് സ്റ്റോപ്പിന് കീഴില്‍ യൂറോപ്യന്‍ യൂണിന്‍ കസ്റ്റംസ് നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് യുകെയാകമാനം ബാധകമായിരിക്കും. ഇത് ബ്രക്സിറ്റിനെ പിന്തുണക്കുന്ന എംപിമാരില്‍ കടുത്ത അരിശമുണ്ടാക്കുന്നുണ്ട്. തെരേസയുടെ ബ്രക്സിറ്റ് ഡീലിനെ കോമണ്‍സില്‍ ബ്രക്സിറ്റര്‍മാരായ എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്താന്‍ മുഖ്യ കാരണമായി വര്‍ത്തിച്ചത് ഇതാണ്. ഇത്തരത്തില്‍ ബാക്ക്സ്റ്റോപ്പ് താല്‍ക്കാലികമായി യുകെക്ക് മേല്‍ നിലവില്‍ വന്നാല്‍ യുകെയ്ക്ക് യൂണിയന് പുറത്തുള്ള മറ്റ് രാജ്യങ്ങളുമായി വ്യാപാരക്കരാറിലെത്താന്‍ പോലും സാധിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പേകുന്നു.

ഐറിഷ് അതിര്‍ത്തി പ്രശ്നത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 2021 ജനുവരി ഒന്ന് മുതല്‍ ബാക്ക് സ്റ്റോപ്പ് നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്കായി ബ്രിട്ടന് ട്രാന്‍സിഷന്‍ കാലം നീട്ടാന്‍ സാധിക്കും. എന്നാല്‍ ഒരു സംയുക്ത കമ്മിറ്റിക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ ഒഫീഷ്യലുകള്‍ ഇത് വീറ്റോ ചെയ്യും.

ബാക്ക് സ്റ്റോപ്പ് ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതെന്തിന്?
നിരവധി കാരണങ്ങളാലാണ് ബാക്ക് സ്റ്റോപ്പ് പദ്ധതിയെ ബ്രക്സിറ്റിനെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്.

മറ്റു രാജ്യങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഒപ്പ് വയ്ക്കുന്നതിന് യുകെയ്ക്ക് തടസമാകുന്നു
ബാക്ക് സ്റ്റോപ്പ് നിലവില്‍ വന്നാല്‍ അക്കാലത്ത് യുകെയ്ക്ക് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായി വ്യാപാരക്കരാറിലൊപ്പിടാനാവില്ല. അതായത് ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ പോലുളള രാജ്യങ്ങളുമായി യുകെക്ക് കരാറിലൊപ്പിടാന്‍ സാധിക്കില്ല.  അതായത് ബാക്ക് സ്റ്റോപ്പ് മൂലം യൂറോപ്യന്‍ യൂണിയനുമായി യുകെ ഒരു കസ്റ്റംസ് യൂണിയന്‍ പങ്ക് വയ്ക്കുന്നത് തുടരുന്നതിനാലാണിത്.

യൂറോപ്യന്‍ യൂണിയന്റെ കെണിയില്‍ നിന്നും മോചനം ലഭിക്കില്ല
ബ്രക്സിറ്റ് സംഭവിച്ചാലും യൂണിയന്റെ പിടിയില്‍ നിന്നും യുകെയ്ക്ക് തീര്‍ത്തും മോചനം ലഭിക്കുന്നതിന് ബാക്ക് സ്റ്റോപ്പ് തടസമാകും. അതായത് ബാക്ക്സ്റ്റോപ്പിന് ഒരു നിശ്ചിത കാലപരിധി നേടാന്‍ തെരേസക്ക് ഇനിയും സാധിക്കാത്തതിനാലാണിത്. ആദ്യം 2021 ഡിസംബര്‍ 31 വരെ മാത്രം ബാക്ക് സ്റ്റോപ്പ് നിലനിര്‍ത്താനായിരുന്നു തെരേസ ആവശ്യപ്പെട്ടത്. എന്നാല്‍ യൂണിയന്‍ ഇതിന് വഴങ്ങിയിട്ടില്ല. ബാക്ക് സ്റ്റോപ്പില്‍ നിന്നും യുകെക്ക് ക്രമേണ വിട്ടു പോകുന്നതിനുള്ള ഒരു മെക്കാനിസം തെരേസ ആവശ്യപ്പെട്ടെങ്കിലും അതും യൂണിയന്‍ നിരസിച്ചു.

ഇതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്റിനെ വ്യത്യസ്തമായി ട്രീറ്റ് ചെയ്യും
ബാക്ക് സ്റ്റോപ്പ് നടപ്പിലായാല്‍ നോര്‍ത്തേണ്‍ അയര്‍ലന്റിനെ യുകെയുടെ മറ്റുള്ള ഭാഗങ്ങളില്‍ വ്യത്യസ്തമായി ട്രീറ്റ് ചെയ്യുമെന്നതാണ് പ്രധാന ആരോപണം.  ഇതിനെതിരെ തെരേസയുടെ ഡിയുപി സഖ്യകക്ഷി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്റിനെ വേറിട്ട് പരിഗണിക്കുന്നത് യുകെയുടെ ഐക്യത്തെ തകര്‍ക്കുമെന്നാണ് ഡിയുപി മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category