1 GBP = 92.50 INR                       

BREAKING NEWS

ചാമ്പ്യന്‍ പട്ടം 'ഉലഞ്ഞു പക്ഷേ ഇളകിയില്ല'; രഞ്ജി ട്രോഫി കിരീടം നിലനിര്‍ത്തി വിദര്‍ഭ; തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സൗരാഷ്ട്രയെ മുട്ടുകുത്തിച്ചത് 78 റണ്‍സിന്; വിദര്‍ഭയ്ക്ക് വിജയം സമ്മാനിച്ചത് ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയുടെ പ്രകടനം

Britishmalayali
kz´wteJI³

നാഗ്പൂര്‍; രഞ്ജി ട്രോഫി കലാശ കളിയില്‍ വിജയം കൈപിടിയിലൊതുക്കി നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ. കഴിഞ്ഞ ഒരു വര്‍ഷമായി കേട്ടുപരിചയിച്ച 'വിദര്‍ഭ' എന്ന നാമത്തിന് ഒരു വര്‍ഷം കൂടി ഇളക്കം തട്ടിയില്ല. ആവേശം അവസാന ദിനത്തിലേക്കു നീണ്ട തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സൗരാഷ്ട്രയെ 78 റണ്‍സിനു തകര്‍ത്താണ് വിദര്‍ഭ രഞ്ജി കിരീടം നിലനിര്‍ത്തിയത്.

രണ്ടാം ഇന്നിങ്സില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര 58.4 ഓവറില്‍ 127 റണ്‍സിനു പുറത്തായി. സാക്ഷാല്‍ ചേതേശ്വര്‍ പൂജാരയുടേത് അടക്കം നാലാം ദിനം മൂന്നു വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെ ഇന്നു മൂന്നു വിക്കറ്റുകള്‍ കൂടി നേടി സൗരാഷ്ട്രയെ ചുരുട്ടികൂട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് പിഴുത അക്ഷയ് വഖാരെ പൂര്‍ണ പിന്തുണ നല്‍കി. സ്‌കോര്‍: വിദര്‍ഭ 312, 200. സൗരാഷ്ട്ര 307, 127

24 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സര്‍വാതെ രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് പിഴുതത്. ഒന്നാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേടിയ സര്‍വാതെ മല്‍സരത്തിലാകെ 11 വിക്കറ്റ് പോക്കറ്റിലാക്കി. രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സ് നേടിയ സര്‍വാതെയായിരുന്നു വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. സര്‍വാതെയാണ് കളിയിലെ കേമനും.

സൗരാഷ്ട്രയുടെ ബാറ്റിങ് പ്രതീക്ഷയായ ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിങ്സിലും ഒരു റണ്ണുമായി മടങ്ങിയതോടെ വിദര്‍ഭയുടെ വിജയപ്രതീക്ഷകള്‍ പച്ചപിടിക്കുകയായിരുന്നു. 206 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സൗരാഷ്ട്ര നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 58 റണ്‍സെന്ന നിലയിലായിരുന്നു. ജയിക്കാന്‍ അവസാന ദിവസം അവര്‍ക്കു 148 റണ്‍സ് കൂടി വേണമായിരുന്നെങ്കിലും 69 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. അര്‍ധസെഞ്ചുറി നേടിയ വിശ്വരാജ ജഡേജയാണ് വിജയത്തിനായുള്ള വിദര്‍ഭയുടെ കാത്തിരിപ്പ് നീട്ടിയത്. ജഡേജ 137 പന്തില്‍ ആറു ബൗണ്ടറികളോടെ 52 റണ്‍സെടുത്തു.

ഇന്നലെ രണ്ടാം ഇന്നിങ്സില്‍ രണ്ടു വിക്കറ്റിന് 55 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന വിദര്‍ഭയ്ക്ക് 147 റണ്‍സിലെത്തിയപ്പോഴേക്ക് 8 വിക്കറ്റ് നഷ്ടമായിരുന്നു. 96 റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്ത ധര്‍മേന്ദ്ര ജഡേജയാണ് വിദര്‍ഭയുടെ മുന്‍നിരയ്ക്കു വെല്ലുവിളിയായത്. എന്നാല്‍ മോഹിത് കാലെ 38 റണ്‍സും എട്ടാം നമ്പരിലെത്തി ആദിത്യ സര്‍വാതെ 49 റണ്‍സും നേടിയതോടെ വിദര്‍ഭയുടെ സ്‌കോര്‍ 200 റണ്‍സിലെത്തി. ആദ്യ ഇന്നിങ്സിലും മുന്‍നിരയുടെ തകര്‍ച്ചയ്ക്കു ശേഷം വിദര്‍ഭയെ രക്ഷിച്ചതു വാലറ്റമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category