1 GBP = 87.90 INR                       

BREAKING NEWS

ശബരിമലയില്‍ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കും; മകന്‍ തുഷാര്‍ മത്സരിക്കുകയുമില്ല; വെള്ളാപ്പള്ളിയുടെ നില്‍പ്പ് ഇടത് പക്ഷത്ത് തന്നെ; എസ്എന്‍ഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വെട്ടിലാക്കുന്നത് ബിജെപിയെ; പൊളിയുന്നത് മകനെ മത്സരിപ്പിക്കാനിറക്കി അച്ഛനെ മെരുക്കാനുള്ള അമിത് ഷായുടെ തന്ത്രം; ബിജെപി-ബിഡിജെഎസ് ബന്ധം വിള്ളലിലേക്ക്

Britishmalayali
kz´wteJI³

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ല. തുഷാറിനെ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വരുന്നത്. എസ്എന്‍ഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അങ്ങനെയാണ് യോഗം അംഗങ്ങളുടെ പൊതു അഭിപ്രായമെന്നും വെള്ളാപ്പള്ളി പറയുന്നു. ഇപ്പോള്‍ ഇടത് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളിയെയും മെരുക്കാന്‍ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കഴിയുമെന്ന ബിജെപിയുടെ കണക്കൂകൂട്ടലാണ് തെറ്റിയത്.

ഈഴവ വോട്ടുകളെ ബിജെപിക്കൊപ്പം നിര്‍ത്താനാണ് തൂഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ തുഷാറിനെ മത്സരിപ്പിക്കാനായിരുന്നു ശ്രമം. ഇത് മനസ്സിലാക്കിയാണ് വെള്ളാപ്പള്ളി രംഗത്തു വന്നത്. മത്സരിച്ചാലും തുഷാര്‍ തോല്‍ക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. ബിജെപി മുന്നണിക്ക് തിരുവനന്തപുരത്ത് മാത്രമേ ജയസാധ്യതയുള്ളൂ. ഇത് മനസ്സിലാക്കിയാണ് മകനെ രക്ഷിച്ചെടുക്കാനുള്ള നീക്കം വെള്ളാപ്പള്ളി നടത്തുന്നത്. ഇതിനൊപ്പം എസ്എന്‍ഡിപിയുടെ പിന്തുണ ഇടതു സര്‍ക്കാരിനെതിരല്ലെന്ന് വരുത്താനും കഴിയും. ഇതിനൊപ്പം ശബരിമല വിഷയത്തിലും വെള്ളാപ്പള്ളി നിലപാട് മാറ്റി. ആചാര സംരക്ഷണത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞ വെള്ളാപ്പള്ളി അവിടേയും പിന്നോട്ട് പോകുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയതാണ്. അതേക്കുറിച്ച് ഇനി വിവാദം വേണ്ട. വിവാദമുണ്ടാക്കിയിട്ടും കാര്യമില്ല. അന്തിമവിധി എന്തായാലും അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റം പറയുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയിട്ടില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ആതായത് ഇടതു പക്ഷത്ത് ഉറച്ച് നില്‍ക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. സര്‍ക്കാരിന്റെ നവോത്ഥാന സമിതി ചെയര്‍മാന്‍ കൂടിയാണ് വെള്ളാപ്പള്ളി. ഈ സാഹചര്യത്തിലാണ് ബിജെപിക്കൊപ്പം മകന്‍ നില്‍ക്കുന്നതിനെ വെള്ളാപ്പള്ളി എതിര്‍ക്കുന്നത്. തൂഷാര്‍ മത്സരിച്ചാല്‍ സ്വാഭാവികമായും വെള്ളാപ്പള്ളിക്ക് പിന്തുണയ്ക്കേണ്ടി വരും. ഇതിന് വേണ്ടികൂടിയാണ് വെള്ളാപ്പള്ളിയുടെ മകനെ മത്സരിപ്പിക്കാന്‍ കരുനീക്കം നടത്തിയത്.

തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ ബിഡിജെഎസും ബിജെപിയും തമ്മിലെ ബന്ധം തകരുമെന്നും റിപ്പോര്‍ട്ടുണ്ട്. ജയസാധ്യതയുള്ള തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ ബിഡിജെഎസിന് സീറ്റ് കൊടുക്കാന്‍ പോലും ബിജെപി ദേശീയ അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് സൂചന. അങ്ങനെ എന്‍ഡിഎ മുന്നണിയെ വലിയ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. ബിഡിജെഎസിലെ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. ഇത് ബിഡിജെഎസിനെ പിളര്‍പ്പിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഏതായാലും വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടെ തുഷാര്‍ സ്വീകരിക്കുന്ന നിലപാടാകും നിര്‍ണ്ണായകം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാമതിലിലും വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെ എന്‍ഡിഎ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്റെ നിലപാടിനൊപ്പമാണ് ബിഡിജെഎസിന്റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്സിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. ഈ മോഹം നടക്കില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട് വിശദീകരണം വ്യക്തമാക്കുന്നത്. തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഒരു പരിധിവരെ വെള്ളാപ്പള്ളി നടേശന്റെ ബിജെപിക്കെതിരെയായ പരസ്യ വിമര്‍ശനം കുറയുമെന്ന ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് തെറ്റുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനടക്കം മത്സര രംഗത്തുണ്ടായിട്ടും സുഭാഷ് വാസുവിനെ മാത്രം മല്‍സരിച്ച് തുഷാര്‍ മാറി നില്‍ക്കുകയായിരുന്നു. ഇത്തവണയും മല്‍സരിക്കുന്നതിനോട് തുഷാറിന് തീരെ യോജിപ്പില്ലെന്നാണ് സൂചന. വിജയം ഉറപ്പാക്കാനാവാത്തതാണ് ഇതിന് കാരണം. ശബരിമല സമരം തൊട്ട് ബിഡിജെഎസും തുഷാറും ബിജെപിയോടൊപ്പം പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. അയ്യപ്പ കര്‍മ്മ സമിതിയുടെ അയ്യപ്പ ജ്യോതിയിലും പങ്കെടുത്തില്ല. വെള്ളാപ്പള്ളിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെയാണ് തുഷാറിനെ മത്സരിപ്പിച്ച് വെള്ളാപ്പള്ളിയെ വെട്ടിലാക്കാന്‍ ബിജെപി നീക്കം നടത്തിയത്. ഇതാണ് എസ്എന്‍ഡിപി ഭാരവാഹികളുടെ പേരിലൂടെ വെള്ളാപ്പള്ളി വെട്ടുന്നത്.

എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എട്ട് മണ്ഡലങ്ങളാണ് മത്സരിക്കാന്‍ ബിജെപിയോട് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നത്. ഇത്രയും തരാനാകില്ലെന്ന് ബിജെപി അറിയിക്കുകയും ചെയ്തു. എട്ടു മണ്ഡലങ്ങളിലേക്ക് ഒന്‍പതു നേതാക്കളുടെ പട്ടിക സംസ്ഥാന കൗണ്‍സില്‍ യോഗം തയാറാക്കിയെന്ന റിപ്പോര്‍ട്ടുമെത്തി. ഇവര്‍ക്കു പുറമേ ജനപിന്തുണയുള്ള പൊതുവ്യക്തികളെ നിര്‍ത്താനുള്ള സാധ്യത പരിശോധിക്കും. തൃശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആലത്തൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബുവുമാണു പട്ടികയിലുള്ളത്. എന്‍ഡിഎ കണ്‍വീനര്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതിനാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്നു തുഷാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് മത്സരിച്ചേ മതിയാകൂവെന്ന് വെള്ളാപ്പള്ളി നിലപാട് എടുത്തത്.

ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, തൃശൂര്‍, വയനാട്, ആലത്തൂര്‍ എന്നിവയാണു ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ടത്. കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലത്തൂര്‍, വയനാട്, ഇടുക്കി മണ്ഡലങ്ങളാണു ബിജെപി വാഗ്ദാനം. ഇതേസമയം, ബിഡിജെഎസിനു നാലു സീറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്കുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category