1 GBP = 87.90 INR                       

BREAKING NEWS

ശബരിമല വിഷയത്തില്‍ ഏറ്റവും നേട്ടം ഉണ്ടാക്കിയത് സുകുമാരന്‍ നായര്‍; നാല് നായന്മാര്‍ കൂടുന്നിടത്ത് കുറ്റം പറഞ്ഞു കൊണ്ടിരുന്ന ജനറല്‍ സെക്രട്ടറി രാഷ്ട്രീയ ഭേദമന്യേ സര്‍വ്വ നായന്മാരുടേയും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും പാലക്കാടും അടക്കം സര്‍വ്വ മണ്ഡലങ്ങളിലും പിണറായിയെ പാഠം പഠിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി; പിണറായിയുടെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പാക്കാന്‍ തിരുവനന്തപുരം ഒഴികെ മറ്റിടങ്ങളില്‍ എല്ലാം യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആലോചന

Britishmalayali
kz´wteJI³

കോട്ടയം: ശബരിമലയിലെ യഥാര്‍ത്ഥ ഹീറോ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ്. നാരായണ പണിക്കരില്‍ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരന്‍ നായര്‍ ഏറ്റെടുക്കുമ്പോള്‍ വിവാദ പുരുഷനായിരുന്നു സുകുമാരന്‍ നായര്‍. സമുദായ അംഗങ്ങള്‍ തന്നെ പലവിധ സംശയങ്ങള്‍ ഉയര്‍ത്തി. അദ്ദേഹത്തിന്റെ അര്‍ഹത പോലും ചോദ്യം ചെയ്തു. സര്‍ക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരന്‍ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി സുകുമാരന്‍ നായര്‍ മുമ്പോട്ട് പോയി. എന്നാല്‍ ശബരിമല വിഷയത്തിലൂടെ എന്‍ എസ് എസിന്റെ യഥാര്‍ത്ഥ നേതാവായി സുകുമാരന്‍ നായരും മാറുകയാണ്. ആചാര വിഷയങ്ങളില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്ന സുകുമാരന്‍ നായര്‍ ചതിച്ചവര്‍ക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എന്‍ എസ് എസ് നീക്കം. ഇത് തിരുവനന്തപുരം ഒഴികെ എല്ലായിടത്തും കോണ്‍ഗ്രസിന് ഗുണകരമായി മാറുമെന്നാണ് സൂചന.

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചു. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന് പണി കൊടുക്കാനാണ് തീരുമാനം. പ്രതിഷേധത്തില്‍ പരിവാറുകാരുടെ പിന്തുണ മാത്രമാണ് എന്‍ എസ് എസിന് രാഷ്ട്രീയമായി ലഭിച്ചത്. അതുകൊണ്ട് തന്നെ പരിവാറുകാര്‍ക്ക് വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ബിജെപിയെ എന്‍ എസ് എസ് പിന്തുണയ്ക്കും. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനും പിന്തുണയുണ്ടാകും. മഞ്ചേശ്വരത്ത് എന്‍ എസ് എസ് നിര്‍ണ്ണായക സ്വാധീന ശക്തിയല്ല. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥിതി അതല്ല. അതുകൊണ്ട് തന്നെ എന്‍ എസ് എസ് നിലപാട് നിര്‍ണ്ണായകമാണ്. അതിനാല്‍ എന്‍ എസ് എസ് നിലപാട് ബിജെപിക്ക് ഗുണകരമാകും. ബിജെപിയോടാണ് താല്‍പ്പര്യമെങ്കിലും തിരുവനന്തപുരത്തിന് പുറത്ത് ലോക്സഭാ സീറ്റില്‍ ബിജെപിയെ പിന്തുണയ്ക്കുന്നത് പിണറായി സര്‍ക്കാരിന് നേട്ടമാകുമെന്നാണ് എന്‍ എസ് എസ് നിലപാട്. അതുകൊണ്ട് തന്നെ അവിടെയെല്ലാം യുഡിഎഫിനെ തുണയ്ക്കാനാണ് ആലോചന.

പിണറായി സര്‍ക്കാരിനെ എങ്ങനേയും തോല്‍പ്പിക്കണമെന്നതാണ് സുകുമാരന്‍ നായരുടെ നിലപാട്. സിപിഎം പരസ്യമായി തന്നെ എന്‍ എസ് എസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വെല്ലുവിളിക്കുകയും ചെയ്തു. സമുദായത്തിന്റെ പിന്തുണ സുകുമാരന്‍ നായര്‍ക്കില്ലെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ സിപിഎമ്മിനെ പാഠം പഠിപ്പിക്കാനാണ് തീരുമാനം. ആറ്റിങ്ങലിലും പാലക്കാടും അടക്കം തോല്‍പ്പിക്കാനാണ് തന്ത്രങ്ങള്‍ മെനയുന്നത്. നായര്‍ സമുദായത്തിന് സ്വാധീനമുള്ളിടത്തെല്ലാം കരുതലോടെ കാര്യങ്ങള്‍ നീക്കം. ശബരിമല വികാരം വിശ്വാസികളില്‍ നിറയ്ക്കുന്നത തരത്തിലാകും ഇടപെടല്‍. ഒരിക്കലും പ്രതീക്ഷിക്കാത്ത ചതിയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നാണ് എന്‍ എസ് എസ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റേതായി പ്രചരിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലും സുകുമാരന്‍ നായര്‍ക്ക് എതിര്‍പ്പൊന്നുമില്ല. അതും യുഡിഎഫിന് അനുകൂലമായി മാറും. ഏതായാലും സുകുമാരന്‍ നായര്‍ നേതാവായി മാറി കഴിഞ്ഞുവെന്ന് കോണ്‍ഗ്രസും തിരിച്ചറിയുന്നു.

വിശ്വാസികളെ ഒപ്പം നിര്‍ത്തിയാണ് എന്‍ എസ് എസിന്റെ നേതാവായുള്ള സുകുമാരന്‍ നായരുടെ മാറ്റം. മാതൃഭൂമിയില്‍ മീശ നോവലില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടല്‍ സുകുമാരന്‍ നായര്‍ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തില്‍ പത്രം ബഹിഷ്‌കരിക്കാന്‍ സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. എന്നാല്‍ കരയോഗത്തിലൂടെ നായര്‍ സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി മീശയ്ക്കെതിരായ വികാരം കത്തിച്ചു. വലിയ നഷ്ടമാണ് മാതൃഭൂമിക്കുണ്ടായത്. വലിയ തോതില്‍ സര്‍ക്കുലേഷന്‍ കുറഞ്ഞു. ഭീമ പോലും പരസ്യം നല്‍കല്‍ നിര്‍ത്തി. ഇതോടെയാണ് സുകുമാരന്‍ നായര്‍ സ്വാധീന ശേഷിയുള്ള സമുദായ നേതാവായി മാറിയത് കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞത്. ശബരിമലയില്‍ പ്രക്ഷോഭത്തിന് കാരണവും സുകുമാരന്‍ നായരുടെ നിലപാടായിരുന്നു.

ശബരിമല യുവതി പ്രവേശനത്തെ ആര്‍ എസ് എസും ബിജെപിയും കോണ്‍ഗ്രസും തുടക്കത്തില്‍ അനുകൂലിച്ചു. എന്നാല്‍ പ്രതിഷേധത്തിനള്ള എന്‍ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തര്‍ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആര്‍എസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എന്‍ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകള്‍ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരന്‍ നായരുടെ പിന്തുണയായിരുന്നു. ഇത് തിരുവനന്തപുരത്ത് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. കേരളത്തില്‍ ഉടനീളം വോട്ട് ഉയര്‍ത്താന്‍ സാഹചര്യമൊരുക്കുമെന്നും വിലയിരുത്തി. എന്നാല്‍ തിരുവനന്തപുരത്തിന് പുറത്ത് ബിജെപിക്ക് വലിയ തോതില്‍ വോട്ടുയര്‍ന്നാല്‍ അത് സിപിഎമ്മിന് വിജയമൊരുക്കുമെന്നാണ് ആശങ്ക.
ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത തിരുവനന്തപുരത്തിന് പുറത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് എന്‍ എസ് എസ് ആലോചന നടത്തുന്നത്. ശബരിമല പ്രതിഷേധങ്ങളുടെ കാലത്ത് ഇടതു പക്ഷം ജയിച്ചാല്‍ അത് ഭക്തരുടെ പരാജയമായി വിലയിരുത്തും. ഇത് മനസ്സിലാക്കിയാണ് എന്‍ എസ് എസ് ഇത്തരമൊരു ആലോചനയിലേക്ക് കാര്യങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇടതുമുന്നണിയുമായി 'സമദൂരം' പാലിച്ചു വന്ന എന്‍.എസ്.എസ് ഇടതു വിരുദ്ധ 'ശരി ദൂരത്തിലേക്ക് 'ചായുന്നത് ഗുണകരമാകുമൈന്ന കോണ്‍ഗ്രസിനും അറിയാം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ കൈയയച്ചു പിന്തുണച്ച എന്‍.എസ്.എസ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ കളം മാറുന്നതിന്റെ രാഷ്ട്രീയ അനുകൂലത യുഡിഎഫ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമര്‍ശനത്തിന് അതേ നാണയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തിരിച്ചടി നല്‍കിയതോടെ ഇഴ ചേരാനാവാത്ത വിധം അകല്‍ച്ച പ്രകടമായി. നേതൃത്വം പറയുന്നത് അണികള്‍ കേള്‍ക്കില്ലെന്ന് സുകുമാരന്‍ നായരെ കുത്തി ഇടതു മുന്നണി കണ്‍വീനര്‍ ഏ.വിജയരാഘവന്‍ പറഞ്ഞത് ഇടതുമുന്നണിയോട് എന്‍.എസ്.എസ് തിരിഞ്ഞതിന്റെ സാക്ഷ്യപത്രവുമായി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ആദ്യാവസാനം ഉറച്ചു നിന്നത് ബിജെപി അനുകൂല നിലപാടായി വ്യാഖ്യാനിക്കുമ്പോഴും എന്‍.എസ്.എസിന് ഏറെ താത്പര്യമുള്ള കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എത്തിയത് നിര്‍ണ്ണായകമായി. സമദൂരം ഉപേക്ഷിച്ചെന്ന് മനസിലാക്കിയാണ് നിഴല്‍ യുദ്ധം നടത്താതെ രാഷ്ടീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരിയുടെ പ്രസ്താവന.
കോടിയേരിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെത്തിയെന്നത് ശ്രദ്ധേയമാണ് . എന്‍.എസ്.എസിന് മേല്‍ കുതിരകയറാതെ കോടിയേരി ആദ്യം എന്‍.എസ്.എസ് ചരിത്രംപഠിക്കണമെന്നതായിരുന്നു മുല്ലപ്പള്ളിയുടെ ഉപദേശം. യു.ഡി.എഫ് കണ്‍വീനറും എന്‍.എസ്.എസിനെ പിന്തുണയ്ക്കാനെത്തി. ശബരിമല യുവതി പ്രവേശന വിവാദത്തോടെയാണ് എന്‍.എസ്.എസ് സിപിഎം നേതൃത്വവുമായി അകന്നത്. ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതോടെ അകല്‍ച്ച രൂക്ഷമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category