1 GBP = 93.30 INR                       

BREAKING NEWS

എസ്സെന്‍സിന്റെ 'ഹോമിനം 19' ഡബ്ലിനിലും ലണ്ടനിലും; നവോത്ഥാന സന്ദേശവുമായി രവിചന്ദ്രന്‍ സി, സുനില്‍ പി. ഇളയിടം, വൈശാഖന്‍ തമ്പി എന്നിവര്‍ എത്തും

Britishmalayali
kz´wteJI³

പ്രൊഫ. രവിചന്ദ്രന്‍ സി, പ്രൊഫ, സുനില്‍ പി. ഇളയിടം, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ യുകെയില്‍ ഒരേ വേദിയില്‍ എത്തുന്നു. എസ്സെന്‍സ് യുകെയുടെയും അയര്‍ലണ്ടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെയ് നാലിനു ശനിയാഴ്ച ഡബ്ലിനിലും മെയ് ആറിനു ലണ്ടനിലും വെച്ച് നടത്തപ്പെടുന്ന പൊതു പരിപാടിയിലാണ് മൂവരുടെയും പ്രഭാഷണങ്ങള്‍ അരങ്ങേറുന്നത്.

മലയാളികള്‍ യൂറോപ്പിലേക്ക് കുടിയേറിയത് തന്നെ ഈ സമൂഹം മുന്‍പോട്ടു വയ്ക്കുന്ന പുരോഗമന ചിന്താഗതികള്‍ നമ്മുടെ സമൂഹത്തെക്കാള്‍ മികച്ചതായിരുന്നു എന്നതുകൊണ്ടാണ്. എന്നാല്‍ ആ പുരോഗമന ചിന്തകള്‍ മുന്‍പോട്ടു കൊണ്ടു പോകുന്നതിനു പകരം ഈ സമൂഹം പണ്ടേ തന്നെ ഉപേക്ഷിച്ച് ആചാരങ്ങള്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. കുട്ടികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ ശാസ്ത്ര പുസ്തകങ്ങള്‍ക്ക് പകരം അന്ധവിശ്വാസ പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുന്നു.

ഈ ആചാരങ്ങളൊക്കെ ഇന്ത്യയില്‍ ഇല്ലാതായാല്‍ പോലും ഇവയെല്ലാം ഈ സമൂഹത്തില്‍ നിലനിര്‍ത്തണമെന്നു ചിന്തിക്കുന്ന മനോവിഭ്രാന്തികള്‍ക്കു നടുവിലാണ് ഹോമിനം 19 പ്രസക്തമാകുന്നത്. ഒഴുക്കിനെതിരെ നീന്തുക എന്നതു ജീവിച്ചിരിക്കുന്ന ഒരാള്‍ക്കു മാത്രം സാധ്യമാവുന്ന കാര്യമാണ്. ഒരുപാടുപേര്‍ പുരോഗമനപരമായി ചിന്തിക്കാന്‍ തുടങ്ങി എന്നതാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് തുടക്കമിട്ടത്. ആ മാറ്റം മുമ്പോട്ടു കൊണ്ടു പോവുക എന്നത് നമ്മുടെ കടമയാണ്. ഈ അവസരത്തിലാണ് സി രവിചന്ദ്രന്‍, സുനില്‍ പി ഇളയിടം, വൈശാഖന്‍ തമ്പി എന്നിവരുടെ യുകെ ആന്റ് അയര്‍ലണ്ട് പരിപാടി ആയ ഹോമീനം 19 നടത്തപ്പെടുന്നത്.

പ്രൊഫസര്‍ രവിചന്ദ്രന്‍ സി: 
ഒരു മലയാളി സ്വതന്ത്ര ചിന്തകനും, യുക്തിവാദിയും, പ്രഭാഷകനും ആണ് രവിചന്ദ്രന്‍ സി. ഈ മൂന്നുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ്. പ്രമുഖ നിരീശ്വരവാദിയായ  റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെലൂഷന്‍' എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ 'നാസ്തികനായ ദൈവം' ഇദ്ദേഹത്തിന്റെ കൃതികളില്‍ ഒന്നാണ്. കേരള ശാസ്ത്ര സാഹിത്യ പുരസ്‌കാര ജേതാവ് കൂടിയാണ് പ്രൊഫസര്‍ രവിചന്ദ്രന്‍ സി.

പ്രൊഫസര്‍ സുനില്‍ പി. ഇളയിടം:
കേരളത്തിലെ യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയന്‍ മാര്‍ക്‌സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചു. ഒരു ഉജ്വല വാഗ്മി കൂടിയായ ഇദ്ദേഹം മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ച് നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി. ഇളയിടം ഒരു മികച്ച ഗ്രന്ഥകര്‍ത്താവ് കൂടിയാണ്.

ഡോ.വൈശാഖന്‍ തമ്പി:
പ്രശസ്ത ശാസ്ത്ര പ്രചാരകനും, പ്രഭാഷകനുമാണ് ഡോ.വൈശാഖന്‍ തമ്പി. അതിസങ്കീര്‍ണ്ണവും, ദുര്‍ഗ്രാഹ്യവുമായ ശാസ്ത്ര തത്ത്വങ്ങള്‍ തീര്‍ത്തും ലളിതവും, സരളവുമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന രീതിയില്‍ ധാരാളം പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഒരു ഫിസിക്‌സ് അധ്യാപകനാണ്. സയന്‍സ് സംബന്ധിയായ പുസ്തകങ്ങളും, ലേഖനങ്ങളും എഴുതി വരുന്നു. 2017-18 ലെ മികച്ച ശാസ്ത്ര പ്രചാരകനുള്ള എസ്സെന്‍സ് പുരസ്‌കാര ജേതാവ് കൂടിയാണ് ഡോ.വൈശാഖന്‍ തമ്പി.
ഡബ്ലിനിലെ വേദിയുടെ വിലാസം
Scientology Auditorium Tallaght, Dublin 24, D24 CX39
ലണ്ടനിലെ വേദിയുടെ വിലാസം
Bray Spring West Academy Feltham,TW13 7EF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category