1 GBP = 90.10 INR                       

BREAKING NEWS

യുകെ മലയാളികളുടെ കണ്ണുനീര്‍ തോരുന്നില്ല; അരുണിനു പിന്നാലെ വിടവാങ്ങിയത് ഹള്ളിലെ മലയാളി; മോര്‍ട്ടണ്‍ ന്യൂറോ രോഗം ബാധിച്ച് മരണമടഞ്ഞത് ചാലക്കുടി സ്വദേശി; ചാക്കോച്ചന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ഫെബ്രുവരി മൂന്നാം തീയതിയാണ് സന്ദര്‍ലാന്റിലെ അരുണ്‍ നെല്ലിക്കുന്നേല്‍ ബ്രയിന്‍ ട്യൂമര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. അരുണിന്റെ വിയോഗ ദുഃഖം മാറി വരവേ യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഹള്ളിലെ ബ്രിഡ്‌ലിംഗ്ടണില്‍ താമസിക്കുന്ന ചാക്കോച്ചന്‍ ആണ് മരണത്തിനു കീഴടങ്ങിയത്. 45 വയസ് മാത്രമായിരുന്നു ചാക്കോച്ചന്റെ പ്രായം. ഇന്ന് രാവിലെ 12 മണിയോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി മോട്ടോർ ന്യുറോൺ ഡിസീസ് എന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. ഞരമ്പുകളെ ബാധിക്കുന്ന അസുഖമാണ് മോര്‍ട്ടണ്‍ ന്യൂറോ. കൈയ്ക്ക് ആണ് ആദ്യം ബലക്ഷയം വന്നത്. പിന്നീടത് ശരീരമാകെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുഴുവനായും കിടപ്പിലായിരുന്നു ചാക്കോച്ചന്‍. ട്യൂബു വഴിയും പരസഹായത്തോടെയും ആയിരുന്നു കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നു. വിദഗ്ധ ചികിത്സകളും മികച്ച പരിപാലനവും നല്‍കിയെങ്കിലും ചാക്കോച്ചന്റെ ജീവന്‍ കാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്‌ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ദീപ ആണ് ഭാര്യ. രണ്ടു ചെറിയ പെണ്‍മക്കളുണ്ട്. നേരത്തെ ഡെവനിലെ എക്‌സിറ്റര്‍ എന്ന സ്ഥലത്തായിരുന്നു ചാക്കോച്ചനും കുടുംബവും താമസിച്ചിരുന്നത്. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് ബ്രിഡ്‌ലിംഗ്ടണിലേക്ക് എത്തിയത്. ഹള്ളിലെ മലയാളി സമൂഹം മുഴുവന്‍ കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. 

ചാക്കോച്ചനെ കാണുവാനായി അദ്ദേഹത്തിന്റെ മാതാവും ദീപയുടെ മാതാപിതാക്കളും വിസിറ്റിംഗ് വിസയില്‍ ബ്രിഡ്‌ലിംഗ്ടണില്‍ എത്തിയിട്ടുണ്ട്. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും. ബോഡി നാട്ടിലേക്കു കൊണ്ടു പോകാനാണ് ദീപയുടെ ആഗ്രഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category