1 GBP = 92.50 INR                       

BREAKING NEWS

അനുഗ്രഹമേകാന്‍ മാര്‍ സാമ്പ്രിക്കലും, ഫാ.സോജി ഓലിക്കലും; മുതിര്‍ന്നവര്‍ക്ക് മലയാള ശുശ്രൂഷകള്‍ മാത്രമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ

Britishmalayali
kz´wteJI³

ബര്‍മിങ്ഹാം: യേശുനാമത്തില്‍ പ്രകടമായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നേര്‍സാക്ഷ്യവുമായി പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ഇത്തവണ മുതിര്‍ന്നവര്‍ക്ക് മലയാളത്തില്‍ മാത്രമായിരിക്കും കണ്‍വന്‍ഷന്‍. ഇംഗ്ലീഷ് കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കില്ല. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പതിവുപോലെ ഇംഗ്ലീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 

യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറുമായ  റവ. ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ ഇത്തവണ ആത്മാക്കളെ നേടാന്‍ ആത്മാവില്‍ ജ്വലിച്ചുള്ള പ്രഘോഷണങ്ങളിലൂടെ ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്ന സുവിശേഷം പങ്കുവയ്ക്കാന്‍  പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ  ഡോ. ജോണ്‍ ഡി എത്തിച്ചേരും.

അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് .മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും. കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് കിങ്ഡം ടീമുകള്‍ നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോ തവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത്  കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. 'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് 'എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു.

കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.കണ്‍വന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും വീണ്ടും 9 ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ്
ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം  Near J1 of the M5)B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍സണ്‍ - 07506810177, ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ മാത്യു 07515368239.Sandwell and Dudleyട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബിജു എബ്രഹാം - 07859 890267

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category