1 GBP = 92.50 INR                       

BREAKING NEWS

പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ടെമ്പിളില്‍ 20 ന്; ഈസ്റ്റ്ഹാം എംപി സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി എത്തും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഫെബ്രുവരി ഇരുപതിന് പന്ത്രണ്ടാമത് ആറ്റുകാല്‍ പൊങ്കാലക്കു ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യുകെയിലുള്ള ദേവീ ഭക്തര്‍ക്കായി ഈ വര്‍ഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയാണ്.

ഫെബ്രുവരി 20 നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൂജാ കര്‍മ്മങ്ങള്‍ ആരംഭിക്കും. ആയിരത്തോളം ഭഗവതീ ഭക്തര്‍ ഇത്തവണ ദേവീ സാന്നിദ്ധ്യവും, അനുഗ്രഹവും, സായൂജ്യവും തേടി യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. നിരവധി അനുഗ്രഹ അനുഭവ സാക്ഷ്യങ്ങളുമായിട്ടാണ് ഓരോ വര്‍ഷവും ദേവീ ഭക്തര്‍ പൊങ്കാലയ്ക്ക് വന്നു ചേരുന്നത്. സന്താന സൗഭാഗ്യം-രോഗ ശാന്തി തുടങ്ങി നിരവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതായി ദേവീ ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രാര്‍ത്ഥനയുടെയും, വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്ന് പോവുവാന്‍ കഴിയുന്നതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു.

ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുര്‍ഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് ദീപം പകര്‍ന്നു നല്‍കുന്നതോടെ പൊങ്കാലയുടെ ആരംഭം കുറിക്കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

ഈസ്റ്റ്ഹാം എംപിയും, മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി ഈ വര്‍ഷവും പങ്കു ചേരും. കൗണ്‍സിലര്‍മാര്‍, കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടാവും. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കു മെമ്പര്‍മാരോടൊപ്പം നിരവധി ദേവീ ഭക്തരുടെ നീണ്ട നിരതന്നെ പൊങ്കാലയര്‍പ്പിക്കുന്നതായിരിക്കും. ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുന്നത്. ഏവരെയും സ്നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബിഎഡ്ബ്ലുഎന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡോ. ഓമന ഗംഗാധരന്‍ - 07766822360, ശ്രീ മുരുകന്‍ ടെമ്പിള്‍ - 02084788433
address: London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category