1 GBP = 92.20 INR                       

BREAKING NEWS

ബ്രിസ്‌കയ്ക്കു നവ നേതൃത്വം; ടോം ജേക്കബ് പ്രസിഡന്റായും ഷാജി വര്‍ക്കി ജനറല്‍ സെക്രട്ടറി; 2019 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ അറിയാം

Britishmalayali
മാനുവല്‍ മാത്യു

ബ്രിസ്റ്റോള്‍: ഒത്തൊരുമ കൊണ്ടും ജനപ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്‌ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടയുന്ന ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസ്സോസിയേഷന് പുതിയ നേതൃത്വമായി. പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന നിലവിലുള്ള കമ്മറ്റി യോഗത്തിനു ശേഷമാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത്. 

ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസ്സോസിയേഷനുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരും, മറ്റു അസോസിയേഷനുകളില്‍ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന 23 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ടോം ജേക്കബ്, ജനറല്‍ സെക്രട്ടറിയായി ഷാജി വര്‍ക്കി, ട്രഷററായി ജീവന്‍ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

ബെന്നി കുടിലില്‍ (വൈസ് പ്രസിഡന്റ്), സജി മാത്യു (ജോയിന്റ് സെക്രട്ടറി),തോംസണ്‍ വര്‍ഗീസ് (ജോയിന്റ് ട്രഷറര്‍), സന്തോഷ് ജേക്കബ് പുത്തേട്ട്, ജയ് ചെറിയാന്‍ (ആര്‍ട്സ് സെക്രട്ടറിമാര്‍), ജോര്‍ജ് തോമസ് (റെജി മണിയാലില്‍), ജോബിറ്റ് തോമസ് (സ്പോര്‍ട്സ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മനോജ് മാത്യു കുറുമ്പനാടം, റോണി ജെ മാണി, സുനില്‍ തോമസ്, ബോബി സൈമണ്‍, സാംസണ്‍ സാമുവേല്‍, പി. ഐ. ജോസഫ്, ബിജു പപ്പാറില്‍, റെജി തോമസ്, ജോസ് കാപ്പില്‍, രാജേഷ് നായര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മിറ്റി. 

തെരെഞ്ഞെടുപ്പുനു ശേഷം പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രെഷറര്‍ ബിജു എബ്രഹാം, ആര്‍ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു എന്നിവര്‍ ചേര്‍ന്ന് ബ്രിസ്‌ക ഫയലുകളും ആസ്തിവകകളും പുതിയ കമ്മറ്റിക്ക് ഔദ്യോഗികമായി കൈമാറി. തുടര്‍ന്ന് ടോം ജേക്കബ് ന്റെ അധ്യക്ഷതയില്‍ പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം ചേര്‍ന്ന് 2019 വര്‍ഷത്തേക്കുള്ള ബ്രിസ്‌കയുടെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കി. 

ബ്രിസ്‌ക അംഗങ്ങള്‍ സകാര്യാര്‍ത്ഥം അവധിയും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിനായി പരിപാടികളുടെ നിശ്ചിത തിയ്യതികളും തീരുമാനിച്ചു. ഇതനുസരിച്ചു ആദ്യത്തെ പ്രധാന പരിപാടിയായ സര്‍ഗോത്സവം ഏപ്രില്‍ 13 ശനിയാഴ്ച സൗത്തമേഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 18 നു ഈസ്റ്റേണ്‍ ലഷെര്‍ സെന്ററിലും ഫാമിലി ബാര്‍ബിക്യൂവും സ്പോര്‍ട്സ് ഡേ ജൂലൈ 13 നു സ്റ്റെപ്പില്‍ഹില്‍ പേജ് പാര്‍ക്കിലും ആണ് ക്രമീകരിക്കുന്നത്. ഓണാഘോഷത്തിന്റെ തുടക്കമായുള്ള ''ഓണം ഗെയിംസ് ' ഓഗസ്റ്റ് 31 നാണ്. അന്നേ ദിവസം  സൗത്തമേട് കമ്മ്യൂണിറ്റി സെന്ററില്‍ നാടന്‍ കളികള്‍ ഉള്‍പ്പെടുന്ന വിവിധ തരം മത്സരങ്ങള്‍ അരങ്ങേറും. ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അത്യുത്സാഹമേവുന്ന ഓണം സദ്യയും കലാപരിപാടികളും സെപ്റ്റംബര്‍ 21 ശനിയാഴ്ച ഗ്രീന്‍വേ സെന്ററില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 9 വരെയാണ്. ഒരു പുതിയതുടക്കമെന്ന നിലയില്‍ മുന്‍ വര്‍ഷങ്ങളിലെ പരിപാടികള്‍ക്കുപരിയായി ഈ വര്‍ഷം ബ്രിസ്റ്റോളിലെ വിവിധ സ്ഥലങ്ങളില്‍ കുടുംബ വിനോദ സായാഹ്നങ്ങള്‍ സംഘടിപ്പിക്കും. 

വളരെ ലളിതവും എന്നാല്‍ പ്രയോജനപ്രദവുമായ പ്രസ്തുത പ്രോഗ്രറമ്മിന്റെ ആരംഭം കുറിക്കുന്നത് ഫിഷ്പോണ്ടിലും സൗത്തമേഡ്ലുമാണ്. മാര്‍ച്ച് 9 നു ഫിഷ്പോന്‍ഡ്‌സ് സെന്റ് ജോസഫ്‌സ് ഹാളിലും മെയ് 4 നു സൗത്തമേട് കമ്മ്യൂണിറ്റി സെന്ററിലും നടക്കുന്ന പ്രസ്തുത കുടുംബവിനോദ സായാഹ്നങ്ങള്‍ ഏവര്‍ക്കും നവ്യാനുഭവമേകുമെന്നു കമ്മറ്റി പ്രതീക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category