1 GBP = 97.60 INR                       

BREAKING NEWS

ട്രാഫോര്‍ഡ് മലയാളി അസോസിയേഷനെ ഇനി ബിജു കുരിയന്‍ നയിക്കും; ടോണി ജോണ്‍ സെക്രട്ടറിയും ലിജോ ജോണ്‍ ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും പ്രമുഖ മലയാളീ അസോസിയേഷനായ ട്രാഫോര്‍ഡ് മലയാളീ അസോസിയേഷനെ ഈ വര്‍ഷം ബിജു കുര്യന്‍ നയിക്കും. യഥാക്രമം ഡോണി ജോണ്‍ (സെക്രെട്ടറി), ലിജോ ജോണ്‍ (ട്രഷറര്‍) സ്റ്റാന്‍ലി ജോണ്‍ (വൈസ് -പ്രസിഡന്റ്) സാജു ലാസര്‍ (ജോയിന്റ് സെക്രെട്ടറി) ആയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി മീന മാത്യു, ഷൈബി ബിജു, ഹൈഡി ബിനോയിയെയും തിരഞ്ഞെടുത്തു.

മികച്ച പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഈ വര്‍ഷത്തെ പരിപാടികള്‍ മാര്‍ച്ച് മൂന്നാം തിയതി ട്രാഫോഡിലെ എക്സ് സര്‍വീസ്മെന്‍ ഹാളില്‍ വച്ച് നടക്കുന്ന ഫാമിലി ഡേ ആന്‍ഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും. ട്രാഫോര്‍ഡ് മങ്കമാര്‍ ഒരുക്കുന്ന വ്യത്യസ്തമായ വിഭവങ്ങള്‍ പരിപാടിയുടെ മാറ്റു കൂട്ടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category