1 GBP = 87.90 INR                       

BREAKING NEWS

പുതുമുഖങ്ങളും സ്ത്രീ പ്രാതിനിധ്യവുമായി ബേസിങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികള്‍; രാജേഷ് ബേബി പ്രസിഡന്റായി പുതിയ ഭരണസമിതി

Britishmalayali
kz´wteJI³

യു.കെ യിലെ പ്രവാസി മലയാളി സംഘടനകളിലെ പ്രബലമായ ബേസിങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭരണസമതി നിലവില്‍ വന്നു. പുതുമുഖങ്ങളെ കൊണ്ടും സ്ത്രീ പ്രാതിനിധ്യത്താലും ഏറെ ശ്രദ്ധയം ആവുകയാണ് ഭരണ സമതി. മൂന്നു പേര്‍ ഒഴികെ ബാക്കി മുഴവന്‍ ആളുകളും പുതു മുഖങ്ങള്‍ ആണ്. പുതുമയാര്‍ന്നതും വേറിട്ടതും ആയ പരിപാടികള്‍ക്കാവും മുന്‍ഗണന.
 
മലയാളം സ്‌കൂള്‍ ഉള്‍പ്പെടെ ഭാവി തലമുറയെ ലക്ഷ്യമാക്കി ചില കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.അസോസിയേഷന്റെ മുന്‍ സെക്രട്ടറി രാജേഷ് ബേബിയാണ് പുതിയ പ്രസിഡന്റായി ചുമതല ഏറ്റിരിക്കുന്നത്.എന്‍ എച്ച്.എസ്സ് സ്റ്റാഫ് ആയി ജോലി നോക്കുന്ന രാജേഷ് നല്ല ഒരു കലാപ്രവര്‍ത്തകനും ,സാമുദായിക രംഗത്ത് നിറ സാനിധ്യവും ആണ്. ബയിസിംഗ് സ്റ്റോക് ക്‌നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയ രാജേഷ് ക്‌നാനായ സൗത്ത് ആംപ്ടണ്‍ റീജിയനല്‍ ട്രസ്റ്റിയായി ഇപ്പോള്‍ചുമതല വഹിക്കുന്നു.

സിജോ ജേക്കബ് എന്ന പുതുമുഖം ആണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഊര്‍ജ്വസ്വലനും കര്‍മ്മനിരതനും ആയ സിജോ റെനല്‍ നഴ്‌സായി ജോലി നോക്കുന്നു. മികച്ച നേതൃത്വ പാടവം ആണ് സിജോയെ സെക്രട്ടറി സ്ഥാനത്തിന് അര്‍ഹനാക്കി തീര്‍ത്തത്. യുവ കലാകാരനായ ജോബി തോമസ് ആണ് ട്രഷറര്‍.യൂറോഫിന്‍സ് സയന്റിഫിക്കല്‍ എന്ന സ്ഥാപനത്തില്‍ ഗ്രൂപ്പ് ടെക്‌നിക്കല്‍ മാനേജര്‍ ആയ ജോബി ബാലജനസഖ്യം പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ചെറു പ്രായം മുതല്‍ പ്രവര്‍ത്തിച്ചു പോന്ന ആള്‍ ആണ്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് ബേസിങ്‌സ്്‌റ്റോക്ക്് മലയാളി അസോസിയേഷനില്‍ സ്ത്രീ സാന്നിദ്ധ്യവും നേതൃത്വവും ഉണ്ടാകുന്നത്.ദീര്‍ഘ കാലങ്ങളായി കുട്ടികള്‍ക്ക് നൃത്ത പരിശീലനം നല്‍കുന്ന ബിനുസിബിയാണ് സംഘടനയുടെ ഉപാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ബിനു സ്റ്റാഫ് നേഴ്‌സായി ബേസിങ്‌സ്്‌റ്റോക്ക് എന്‍.എച്ച് എസ്സില്‍ ജോലി ചെയ്തു പോരുന്നു.

സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായ എല്‍സാ റ്റിറ്റി ജോസ് ആണ് ജോയിന്റ് സെക്രട്ടറി, നല്ല നേതൃത്വ പാടവും കര്‍മ്മ നിരതയും കൈമുതലായുള്ള എല്‍സാ എന്‍ എച്ച് എസ്സില്‍ വാര്‍ഡ് സിസ്റ്റര്‍ ആണ്.ഇന്റേര്‍ണല്‍ ഓഡിറ്ററായി ചുമതല ഏറ്റ പൗലോസ് പാലാട്ടി സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലമായി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും മുന്‍ പ്രസിഡന്റും ആണ്. എന്‍ എച്ച് എസ്സില്‍ ഐറ്റി എന്‍ജിനിയറായി പ്രവര്‍ത്തിക്കുന്നു.

കൂടാതെ ഏഴ് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. ഐ റ്റി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന മാക്‌സണ്‍ എരിഞ്ചേരി,സ്റ്റാഫ് നേഴ്‌സായ ജസ്സി സാജു ,എന്‍ എച്ച് എസ്സ് വാര്‍ഡ് സിസ്റ്റര്‍ മീനു ബിനു,, ഡെപ്യൂട്ടി സിസ്റ്റര്‍ സജിനി ഫിലിപ്പ്,അസോസിയേറ്റ് പ്രാക്ടീഷനര്‍ ബിനീഷ് അഗസ്റ്റിന്‍, എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ബിജു എബ്രഹാം, സാം തിരുവാതിലില്‍ എന്നിവര്‍ ആണ് കമ്മറ്റിയിലുള്ളത്.

കലാ കായിക സാംസ്‌കാരിക മേഖലകളില്‍ നിറ സാനിദ്ധ്യവും നേതൃത്വം പൂര്‍ത്തി പോരുകയും ചെയ്യുന്ന അനവധി പേര്‍ ഈ സംഘടനയില്‍ ഉണ്ട് എന്നതും ഇതേ വരെ ഒറ്റകെട്ടായി നിലകൊള്ളാന്‍ കഴിയുന്നു എന്നതും സംഘടനയുടെ പ്രശക്തി വര്‍ദ്ധി പ്പിക്കുന്നു. എണ്‍പതിലധികം കുടുംബങ്ങളുടെ സജീവ സാന്നിദ്ധ്യം ഉള്ള ഈ സംഘടനയില്‍ ഡപ്യൂട്ടേഷനില്‍ എത്ത പെട്ട അനേകര്‍ അതിഥികളായും എത്തുന്നു.മുന്‍കാലങ്ങളിലെ നേതൃത്വം നല്‍കിയ കരുത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോട് പ്രവര്‍ത്തിക്കുവാനുള്ള ഒരുക്കത്തില്‍ ആണ് ഭാരവാഹികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category