1 GBP = 89.80 INR                       

BREAKING NEWS

ഇനി മുതല്‍ എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് ഇഷ്ടം പോലെ ഓവര്‍ടൈം കിട്ടും; ഓവര്‍ടൈമിനായി മാത്രം എല്ലാ ആശുപത്രികളും പ്രത്യേക സംവിധാനം; ഓവര്‍ടൈം ഗുണമാകുമ്പോള്‍ പണിയാകുന്നത് വന്‍ പ്രതിഫലം വാങ്ങിയുള്ള ഏജന്‍സി ജോലികള്‍ ചെയ്യുന്നവര്‍ക്ക്

Britishmalayali
kz´wteJI³

രേ സമയം നഴ്‌സുമാര്‍ക്ക് ഗുണമെന്നും ദോഷമെന്നും പറയുന്ന പരിഷ്‌കാരവുമായി എന്‍എച്ച്എസ് രംഗത്ത്. ആഴ്ചയില്‍ 37. 5 മണിക്കൂര്‍ എന്ന കോണ്‍ട്രാക്ട്ച്വല്‍ ഔവേര്‍സില്‍  നഴ്‌സുമാരുടെയും ഡോക്ടര്‍മാുടെയും സേവനം നിര്‍ത്താതെ അവരെ കൊണ്ടു പരമാവധി ജോലി ചെയ്യിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രദ്ധേയമാകുന്നത്. ഇതു നടപ്പിലായാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാം. ഓവര്‍ ടൈമിനുള്ള സ്‌പെഷ്യല്‍ റേറ്റും ലഭിക്കും. എന്നാല്‍ ഏജന്‍സി ജോലിക്കാരുടെ എണ്ണം കുറച്ചു ഈ പരിഷ്‌കാരം വരുന്നതു കൊണ്ട് ഏജന്‍സി പണി ചെയ്യുമ്പോള്‍ ലഭിച്ചിരുന്ന വന്‍ തുക പ്രതിഫലം നഷ്ടമാകും എന്ന കുഴപ്പം ഇതിന്റെ ഭാഗമാകും. സാധാരണ ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം ഓവര്‍ടൈമിനു ലഭിക്കുമെങ്കിലും ഏജന്‍സി ജോലിക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലം ലഭിക്കുകയില്ല എന്നതാണ് ഏജന്‍സി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാകുന്നത്.

പുതിയ നീക്കത്തിലൂടെ വര്‍ഷത്തില്‍ എന്‍എച്ച്എസിന് അഡ്മിനിസ്ട്രേറ്റേറ്റീവ് പോസ്റ്റുകളില്‍ ഏജന്‍സി സ്റ്റാഫുകളെ വെട്ടിക്കുറച്ച് കൊണ്ട് 100 മില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് ഒരു റിവ്യൂവിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടുന്ന ഏജന്‍സി സ്റ്റാഫുകള്‍ക്ക് പകരം താല്‍ക്കാലിക ഒഴിവുകളില്‍ ഇന്റേണല്‍ പൂളില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിലൂടെ വേജ് ബില്ലില്‍ അഞ്ചിലൊന്ന് കുറവ് വരുത്താനാകുമെന്നാണ് ഹോസ്പിറ്റല്‍ റെഗുലേറ്റര്‍മാര്‍ പറയുന്നത്. വാര്‍ഡുകളിലെ ഒഴിവുകള്‍ നികത്താനായി ചെലവേറിയ താല്‍ക്കാലിക ഡോക്ടര്‍മാരെയും നഴ്സുമാരെയും  നിയമിക്കുന്നത് നിര്‍ത്തി ചെലവ് ചുരുക്കാന്‍ ഹോസ്പിറ്റലുകളോട് കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

ഈ നയം അഡ്മിനിസ്ട്രേഷന്‍ അല്ലെങ്കില്‍ എസ്റ്റേറ്റ് വര്‍ക്കര്‍മാരുടെ കാര്യത്തിലും അനുവര്‍ത്തിക്കാനാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇംപ്രൂവ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഏജന്‍സി സ്റ്റാഫുകളെ ഷോട്ട് ടേം സ്പെഷ്യല്‍ പ്രൊജക്ടുകളിലേക്ക് മാത്രം ഉപയോഗിക്കാനും  മറ്റ് വേക്കന്‍സികള്‍ നികത്താന്‍ ഉപോഗിക്കരുതെന്നുമാണ് പുതിയ നിര്‍ദേശം.2017 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അഡ്മിനിസ്ട്രേഷന്‍, ഐടി, എച്ച്ആര്‍ എന്നിവയടക്കമുള്ള ഏരിയകളില്‍ ജോലി ചെയ്യുന്ന നോണ്‍ ക്ലിനിക്കല്‍ ഏജന്‍സി സ്റ്റാഫുകള്‍ക്കായി  223 മില്യണ്‍ പൗണ്ട് പൊടിച്ച് കളഞ്ഞുവെന്നാണ് വിശകലനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. 

2017-18ല്‍ ഏജന്‍സി വര്‍ക്കര്‍മാര്‍ക്കായി എന്‍എച്ച്എസ് സെക്ടര്‍ ചെലവഴിച്ച മൊത്തം തുകയുടെ ഒമ്പത് ശതമാനം വരുമിതെന്നും കണ്ടെത്തിയിട്ടുണ്ട്.നോണ്‍ ക്ലിനിക്കല്‍ ഏജന്‍സി ജോലിക്കാരെ നിയമിക്കുന്നത് കുറയ്ക്കുന്നതില്‍ എന്‍എച്ച്എസ് സമീപവര്‍ഷങ്ങളിലായി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വെട്ടിക്കുറയ്ക്കല്‍ വരുത്തി പൗണ്ടുകള്‍ ലാഭിക്കേണ്ടതുണ്ടെന്നുമാണ്  എന്‍എച്ച്എസ് ഇംപ്രൂവ്മെന്റ് ചീഫ് എക്സിക്യൂട്ടീവായ ഇയാന്‍ ഡാല്‍ട്ടന്‍ പറയുന്നത്.ഇതിലൂടെ ലാഭിക്കാവുന്ന വന്‍ തുക പേഷ്യന്റ് കെയറിനും കൂടുതല്‍ സുസ്ഥിരമായ ഒരു എന്‍എച്ച്എസ് തൊഴില്‍ സേനയെ പിന്തുണക്കാനുമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. 

ഏജന്‍സി വര്‍ക്കര്‍മാരെ നിയമിക്കുന്നതില്‍ 2015 ല്‍ പരിധിയേര്‍പ്പെടുത്തിയത് മുതല്‍ ഈ വകയില്‍ ചെലവഴിക്കുന്ന തുക വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളെ വന്‍ തോതില്‍ സഹായിക്കാന്‍ എന്‍എച്ച്എസ് ഇംപ്രൂവ്മെന്റിന് സാധിച്ചിട്ടുണ്ട്. ഇത് പ്രകാരം ഈ വകയില്‍ മൂന്നിലൊന്ന് തുക അതായത് 2015-16ലെ 3.6 ബില്യണ്‍ പൗണ്ടില്‍ നിന്നും 2017-18ല്‍ 2.4 ബില്യണ്‍ പൗണ്ടായി വെട്ടിക്കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഏജന്‍സി സ്റ്റാഫുകളെ നിയമിക്കുന്നത് ഹോസ്പിറ്റലുകളുടെ ചെലവേറ്റുമെന്നും സ്റ്റാഫുകളുടെ ധാര്‍മികത ഇല്ലാതാക്കുമെന്നും കഴിഞ്ഞ വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മുന്നറിയിപ്പേകിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category