1 GBP = 89.80 INR                       

BREAKING NEWS

രണ്ട് വര്‍ഷമായി ചാക്കോച്ചന്‍ കഴിഞ്ഞിരുന്നത് അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍; ഭര്‍ത്താവിനെ പരിചരി ക്കാന്‍ ജോലി ഉപേക്ഷിച്ച് ഭാര്യ ഒപ്പം നിന്നു; ഹള്ളിലെ മലയാളി വിടപറയുന്നത് വേദനയുടെ ലോകത്ത് നിന്നും

Britishmalayali
kz´wteJI³

പുതുവര്‍ഷം പിറന്നതിന് പിന്നാലെ യുകെ മലയാളികളെ തേടിയെത്തുന്ന മൂന്നാമത്തെ മരണമാണ് ഇന്നലെ ഉണ്ടായത്. ജനുവരി പിറന്ന ഉടനെ ഉണ്ടായ ഹള്ളിലെ പ്രദീപ് നായരുടെ മരണവാര്‍ത്തയും പിന്നാലെ ഫെബ്രുവരിയില്‍ ഉണ്ടായ അരുണ്‍ എന്ന ചെറുപ്പക്കാരന്റെ മരണ വാര്‍ത്തയുടെയും ദു:ഖം വിട്ട് മാറും മുമ്പെ ആണ്  ഹള്ളില്‍ മലയാളി യുവാവിന്റെ മരണവാര്‍ത്ത എത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഏറെ നാളായി ചികിത്സയിലായിരുന്ന ചാക്കോച്ചനെ മരണം വിളിക്കുന്നത്. 47 വയസ് മാത്രമായിരുന്നു പ്രായം. 
ഒന്നനങ്ങാന് പോലും വയ്യാത്ത അവസ്ഥയില്‍ കിടപ്പിലായിരുന്ന ചാക്കോച്ചന് വേദനയുടെ ലോകത്ത് നിന്നുമാണ് യാത്രയായത്. കഴിഞ്ഞ മൂന്നു വര്‍ഷമായിമോട്ടോര്‍ ന്യൂറോണ്‍ഡിസീസ്   എന്ന അപൂര്‍വ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു ചാക്കോച്ചന്‍. തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കി. ഈ രോഗം ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു.

വീട്ടില്‍ ഒരുക്കിയ പ്രത്യേക ആം ചെയറില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മുന്‍പോട്ട് പോയികൊണ്ടിരുന്നത്. കിടന്നാല്‍ ശ്വസിക്കാന്‍ തടസം ഉണ്ടായിരുന്നു. ഭര്‍ത്താവ് രോഗക്കിടക്കയിലായതോടെ ജോലി ഉപേക്ഷിച്ച് നില്ക്കുകയായിരുന്നു രജിസ്‌ട്രേഡ് നഴ്‌സ് കൂടിയായ ഭാര്യ ദീപ. വര്‍ക്ക് പെര്‍മിറ്റില്‍ ആയിരുന്ന ഇവര്‍ക്ക് ഗവണ്‍മെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.
 
മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്‌ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ദീപ ആണ് ഭാര്യ. പ്രൈമറി ക്‌ളാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ്  കുടുംബം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി യുകെയില്‍ എത്തിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലും പിന്നീട് ദീപക്ക് വര്‍ക്ക് പെര്‍മിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് ബ്രിഡ്ലിംഗ്ടണിലേക്ക് എത്തിയത്.

ചാക്കോച്ചനെ കാണുവാനായി അദ്ദേഹത്തിന്റെ മാതാവും ദീപയുടെ മാതാപിതാക്കളും വിസിറ്റിംഗ് വിസയില്‍ ബ്രിഡ്ലിംഗ്ടണില്‍ എത്തിയിട്ടുണ്ട്. സംസ്‌കാരം ചാക്കോച്ചന്റെയും ഭാര്യയുടെയും ആഗ്രഹ പ്രകാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ പാരിഷ് വികാരി ഫാ ആന്റണിയുടെ നേതൃത്വത്തില്‍ ഈ  ്പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് നടത്തിവരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category