1 GBP = 92.50 INR                       

BREAKING NEWS

തുടക്കം തകര്‍ച്ചയോടെ..! തിരിച്ചടിച്ച് ടെയ്ലറും കോളിന്‍ ഗ്രാന്‍ഡ്ഹോമും; ന്യൂസിലാന്റിന് ഭേദപ്പെട്ട സ്‌കോര്‍; ക്രുണാലിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 159റണ്‍സ്

Britishmalayali
kz´wteJI³

ഓക്ലന്‍ഡ്: ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായിരുന്നെങ്കിലും മധ്യനിരയില്‍ റോസ് ടെയ്ലറും കോളിന്‍ ഗ്രാന്‍ഡ്ഹോമും പിടിച്ചു നിന്നതോടെ 158 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ആതിഥേയര്‍ എത്തുകയായിരുന്നു. ടോസ് നേടിയ ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ക്ക് 50 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കെയാണ് ഇരുവരും കൂട്ടു ചേരുന്നത്.

ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച ഗാന്‍ഡ്ഹോമെ 28 പന്തില്‍ നാലു സിക്സറുകളോടെ അര്‍ധശതകം പൂര്‍ത്തിയാക്കി. 36 പന്തില്‍ 42 റണ്‍സെടുത്ത ടെയ്ലര്‍ ഉറച്ച പിന്തുണ നല്‍കി. ടിം സീഫെര്‍ട്ട് (12), കോളിന്‍ മണ്‍റോ (12), ഡാരില്‍ മിച്ചല്‍ (1), കെയ്ന്‍ വില്യംസണ്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍ ആയിരിക്കെ സീഫെര്‍ട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. കൂറ്റനടിക്കാന്‍ മണ്‍റോയാവട്ടെ കവറില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി.

എന്നാല്‍ മിച്ചലിന് വിനയായത് തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനമാണ്. ക്രുനാലിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിരുന്നു. വില്യംസണാവട്ടെ ക്രുനാല്‍ പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

രണ്ടാം ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദ്ദിക്കിനും ഖലീലിനും ഭുവനേശ്വറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category