1 GBP = 87.90 INR                       

BREAKING NEWS

എനിക്കൊന്നും കേള്‍ക്കുന്നില്ല... ആരാണെന്റെ ചെവി അടപ്പിച്ചത്... എനിക്ക് കേള്‍ക്കണം..വാശിപിടിച്ച് നിയശ്രീമോള്‍ കരയുമ്പോള്‍ പൊന്നോമന കേള്‍ക്കെ ആശ്വാസവാക്കുപോലും പറയാനാവാതെ രാജേഷും അജിതയും; കുഞ്ഞിന് വിനയായത് ട്രെയിന്‍ യാത്രയ്ക്കിടെ കേള്‍വി ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്; കുഞ്ഞു നിയയ്ക്ക് ശബ്ദത്തിന്റെ മാധുര്യം വീണ്ടും നുണയാന്‍ ആകുമോ?

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: 'എനിക്ക് കേള്‍ക്കണം... ആരാണെന്റെ ചെവി അടപ്പിച്ചത്.. എനിക്കൊന്നും കേള്‍ക്കുന്നില്ല എന്ന് പറഞ്ഞ് ആ പിഞ്ചോമന പൊട്ടിക്കരയുന്നു. കരഞ്ഞു തളരുന്നു. മകള്‍ നിയശ്രീ കേള്‍ക്കെ ഒരു ആശ്വാസവാക്കെങ്കിലും പറഞ്ഞ് കരച്ചിലടക്കാന്‍പോലും ആവാതെ മാതാപിതാക്കളായ രാജേഷും അജിതയും. മകളെ ദുരവസ്ഥയിലേക്കും തങ്ങളെ ദുഃഖത്തിലേക്കും ത്ള്ളിവിട്ടത് ഒരു മോഷണമാണെന്ന് വേദനയോടെ പറയുകയാണ് മാതാപിതാക്കള്‍.

രണ്ട് വയസ്സുള്ള നിയശ്രീമോളുടെ വാശിയില്‍ മനം നൊന്ത് കഴിയുകയാണ് അവര്‍. നിയശ്രീയുടെ കരച്ചില്‍ അടങ്ങുന്നില്ല. ഒടുവില്‍ അച്ഛന്റെ മാറത്ത് തളര്‍ന്ന് ഉറങ്ങിപ്പോകുന്നു. കേള്‍വിശേഷി ഇല്ലാതെയാണ് നിയശ്രീ മോള്‍ പിറന്നത് ശബ്ദത്തിന്റെ മാധുര്യം നുണയാന്‍ തുടങ്ങിയിട്ട് നാല് മാസമേ ആയുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോക്ലിയര്‍ ഇംപ്ലന്റ് ശസ്ത്രിക്രിയ നടത്തി കാക്കയുടേയും പൂച്ചയുടേയും ശബ്ദം അവള്‍ കേട്ടു തുടങ്ങി. അചഛനെ അച്ഛാ എന്നും അമ്മയെ അപ്പാ എന്നുമാണ് ഇവള്‍ വിളിക്കാറ്. ടാറ്റാ എന്നും തത്തയെന്നും ഭൗ ഭൗ എന്നും പറഞ്ഞ് തുടങ്ങിയതായിരുന്നു. അതിനിടെയാണ് നിയശ്രീയുടെ കേള്‍വിക്ക് ഭംഗമായി ഒരു മോഷണം നടന്നത്.

സ്പീച്ച് തെറാപ്പിക്കായി ആഴ്ചയില്‍ മൂന്ന് തവണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് കഴിഞ്ഞ ശനിയാഴ്ച അച്ഛന്‍ കെ.പി. രാജേഷ് നിയശ്രീയേയും അമ്മ അജിതയേയും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനില്‍ കയറ്റി വിട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര. കോക്ലിയര്‍ ഇംപ്ലാന്റ്‌മെന്റ് ചെയ്തതിന്റെ സ്പീച്ച് പ്രോസസര്‍ ബാഗില്‍ സൂക്ഷിച്ചിരുന്നു. നിയശ്രീ അമ്മയുടെ മടിയിലായിരുന്നു. ട്രെയിനില്‍ നിലത്ത് വച്ച ബാഗില്‍ ഭദ്രമായി സൂക്ഷിച്ചതായിരുന്നു സ്പീച്ച് പ്രോസസറും ഹിയറിങ് എയ്ഡും. കോഴിക്കോട് ട്രെയിനിറങ്ങി മെഡിക്കല്‍ കോളേജ് ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നിന്നപ്പോഴാണ് സ്പീച്ച് പ്രോസസറും ഹിയറെയ്ഡും മോഷണം പോയതായി മനസ്സിലായത്. ബാഗിന്റെ രണ്ട് വശത്തെ സിബ്ബും തുറന്ന നിലയിലായിരുന്നുവെന്ന് നിയശ്രീയുടെ അമ്മ അജിത പറയുന്നു.

നാല് ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് സ്പീച്ച് പ്രോസസര്‍. ശസ്ത്ര ക്രിയക്ക് മുമ്പ് ഉപയോഗിച്ച ഹിയറെയ്ഡ് 45,000 രൂപക്ക് വാങ്ങിച്ചതായിരുന്നു. ഇവ രണ്ടുമാണ് കവര്‍ന്നെടുത്തത്. ഒന്നും കേള്‍ക്കാനാവാതെ നിയശ്രീ കടുത്ത പ്രതിഷേധത്തിലാണ്. പക്ഷേ, മോഷണത്തിന്റെ കാര്യമൊന്നും തിരിച്ചറിയാത്ത, കളവില്ലാത്ത കുഞ്ഞു മനസ്സില്‍ ഇപ്പോള്‍ ആരോടെന്നില്ലാത്ത പ്രതിഷേധം ഉയരുകയാണ്.

കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ ഹിയറെയ്ഡ് ഉപയോഗിച്ച് പരിശീലനം തുടങ്ങിയിരുന്നു. ആംഗ്യ ഭാഷയില്ലാതെ സംസാരിപ്പിക്കണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കേള്‍വിയില്ലാതെ വന്നപ്പോള്‍ കുട്ടി ആംഗ്യഭാഷ ശീലിച്ചാല്‍ ഇതുവരെ ചെയ്ത പരിശീലനമെല്ലാം പാഴാകും. അതാണ് അചഛനമ്മമാരുടെ ഭയം. മോഷ്ടാക്കള്‍ ഈ സ്ഥിതി മനസ്സിലാക്കി കുട്ടിയുടെ ശ്രവണ സഹായികള്‍ എത്തിച്ചു തരുമെന്ന അച്ഛനമ്മമാരുടെ പ്രതീക്ഷ അസ്തമിക്കുകയാണ്. ആ കാത്തിരിപ്പിന് ഇന്നേക്ക് ഒരാഴ്ച തികയുന്നു.

പുലര്‍ച്ചെ അഞ്ച് മണിക്കുണര്‍ന്ന് നിയശ്രീക്ക് കാക്കയുടേയും പക്ഷികളുടേയും ശബ്ദം കേള്‍ക്കണം. ഉണര്‍ന്നാലുടന്‍ സ്പീച്ച് പ്രോസസസര്‍ ചെവിയില്‍ വെച്ചു കൊടുക്കാറാണ് പതിവ്. അതോടെ അവള്‍ ശബ്ദങ്ങള്‍ കേട്ട് ആനന്ദിക്കും. ഇപ്പോള്‍ അതെല്ലാം പഴങ്കഥയായി മാറി. തയ്യല്‍ ജോലിക്ക് പോകുന്ന അമ്മയും വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ അച്ഛനും ഇപ്പോള്‍ ഏത് സമയവും അവളെ പരിചരിക്കേണ്ട അവസ്ഥയാണ്.

ഇക്കാരണങ്ങളാല്‍ അവര്‍ക്ക് ജോലിക്ക് പോകാനുമാവുന്നില്ല. മൂന്ന്‌പെരിയക്കടുത്ത ചോരക്കുളത്തെ രാജേഷിന്റെ വീട്ടില്‍ നിന്നും ചാലക്കുന്നിലെ അമ്മയുടെ വീട്ടില്‍ കഴിയുകയാണ് നിയശ്രീ. നിയശ്രീക്ക് വീണ്ടും കേള്‍ക്കണം. അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category