1 GBP = 87.90 INR                       

BREAKING NEWS

ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താന്‍ ഓടിച്ചത് അയ്യപ്പകോപം ! ശ്രീധരന്‍ പിള്ളയ്ക്ക് രാവിലേയും രാത്രിയിലും നിലപാട് മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പകോപം തന്നെ; ബിജെപി നേതാവിന് 14 ദിവസം ജയിലില്‍ കഴിയേണ്ടി വന്നതും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയടയ്ക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്'; മുകേഷ് എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗമിങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ചും ശബരിമല കര്‍മ്മ സമിതിയ്ക്കെതിരെ വിമര്‍ശനം നടത്തിയും മുകേഷ് എംഎല്‍എ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.  ബിജെപി നേതാക്കള്‍ നേരിട്ട ദുരിതങ്ങള്‍ അയ്യപ്പ കോപം മൂലമാണെന്നും താന്‍ അയ്യപ്പ വിശ്വാസിയാണെന്നും വ്യക്തമാക്കുന്ന രീതിയിലായിരുന്നു മുകേഷ് എംഎല്‍എയുടെ പ്രസംഗം.

ബിജെപി നേതാക്കളായ കെ. സുരേന്ദ്രന് ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ചും ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ പിഴയടയ്ക്കേണ്ടി വന്നതിനെ പറ്റിയും പറഞ്ഞ മുകേഷ് അത് അയ്യപ്പ കോപം മൂലമാണെന്നും വ്യക്തമാക്കി. നിയമസഭയില്‍ നടന്ന പ്രസംഗത്തിന്റെ വീഡിയോയും ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടത്.

നിയമസഭയില്‍ മുകേഷ് നടത്തി പ്രംസഗത്തിന്റെ പൂര്‍ണ രൂപം

'കൊല്ലത്ത് നടന്ന ഒരു സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തില്‍ ശബരിമല വിഷയം ചര്‍ച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ഇടത് പക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരില്‍ ഒരാള്‍ തന്നോട് ചോദിച്ചു. മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല ആ ചോദ്യത്തിന് പിന്നിലൊരു തെറ്റിദ്ധാരണ ഉണ്ട്.

ആര്‍എസ്എസുകാരും ബിജെപിക്കാരുമാണ് ശബരിമലയില്‍ പോകുന്ന എല്ലാവരും എന്ന തെറ്റിദ്ധാരണ. ഇത്തരം ധാരണകള്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ട്'. മുകേഷ് പറഞ്ഞു.

'അയ്യപ്പന്റെ ശക്തിയില്‍ വിശ്വാസമുണ്ടോ എന്ന് സംഘാടകര്‍ ചോദിച്ചു. ഉണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. അതിന് കാരണമുണ്ടെന്നും ഞാന്‍ പറഞ്ഞു. 'ശബരിമല കര്‍മ്മ സമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചത് അയ്യപ്പ കോപം കാരണമാണ്. ശ്രീധരന്‍ പിള്ളയ്ക്ക് രാവിലെയും രാത്രിയും നിലപാട് മാറ്റി മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പ കോപം കൊണ്ടുതന്നെ.

ബിജെപിയുടെ പ്രധാന നേതാവ് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്.ബിജെപിയുടെ വനിതാ നേതാവിനെ കൊണ്ട് 25,000 രൂപ കോടതിയില്‍ പിഴ അടപ്പിച്ചതും അയ്യപ്പനാണ്. ഇതൊക്കെ അയ്യപ്പന്റെ ശക്തിതന്നെയാണ് സര്‍'. അയ്യപ്പ കോപമുണ്ട് എന്നതിന്റെ ഉദാഹരണമായി മുകേഷ് ചൂണ്ടിക്കാട്ടി.

'സര്‍, ഒരു സംശയം, സുപ്രീം കോടതി വിധി നടപ്പാക്കി എന്നതുകൊണ്ടാണല്ലോ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ഉണ്ടായത്. വിധി നടപ്പിലാക്കിയിരുന്നവെങ്കിലോ? അപ്പോഴും ഉണ്ടാകുമായിരുന്നു പ്രക്ഷോഭം. സുപ്രീം കോടതി വിധി ധിക്കരിച്ച സര്‍ക്കാര്‍ രാജി വയ്ക്കുക എന്നതാകുമായിരുന്നു മുദ്രാവാക്യം. സര്‍, കേരളത്തെ ജാതിഭ്രാന്തിലേക്ക് വലിച്ചിഴച്ച ഈ കോലാഹലം എന്തിനുവേണ്ടിയായിരുന്നു?' മുകേഷ് ചോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category