1 GBP = 86.00INR                       

BREAKING NEWS

യുകെയില്‍ നിന്നും നാട്ടിലെത്തി കൊലക്കേസില്‍ പ്രതിയായ ടിസന്‍ കുരുവിളയെ ജില്ലാ കോടതി വെറുതെ വിട്ടപ്പോള്‍ കാമുകിക്ക് ജീവപര്യന്തം; കാമുകിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യക്ക് സന്ദേശമയച്ച വിരുതനെ അഴിയെണ്ണിക്കുമെന്ന് ആക്ഷന്‍ ഹീറോ സിഐ ബൈജു പൗലോസ് ബ്രിട്ടീഷ് മലയാളിയോട്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ലണ്ടന് സമീപം റെഡ്ഡിങ്ങില്‍ സ്റ്റുഡന്റ് വിസയില്‍ എത്തി ഭാര്യയുമായി കഴിഞ്ഞിരുന്ന ടിസന്‍ ഫിലിപ്പ് എന്ന യുവാവിനെ യുകെ മലയാളികള്‍ ഏറെക്കുറെ മറന്നിരിക്കും. എന്നാല്‍ എട്ടു വര്‍ഷം മുന്‍പ് കാമുകിക്കൊപ്പം ചേര്‍ന്നു ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ടിസന്‍ ആയിരുന്നു ഇന്നലെ കേരളത്തിലെ മാധ്യമങ്ങളുടെ ഇഷ്ട വിഷയം. നീണ്ട കാലത്തേ വിചാരണയ്ക്കൊടുവില്‍ തെളിവുകളുടെ അഭാവത്തില്‍ ടിസനെ ശിക്ഷ നല്‍കാതെ വെറുതെ വിട്ട ജില്ലാ സെഷന്‍സ് കോടതി കാമുകിയായ സാജിതയെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു.

ബന്ധുവിന് വേണ്ടി വിവാഹാലോചന നടത്തി ഫോണിലൂടെയുള്ള അന്വേഷണം പരിചയവും ബന്ധവും ആയി വളര്‍ന്നത്തോടെ ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ വകവരുത്തി ടിസനോടൊപ്പം യുകെയില്‍ എത്താന്‍ ഉള്ള ആഗ്രഹമാണ് ഇപ്പോള്‍ സജിതയെ ജീവപര്യന്തം ജയിലില്‍ കഴിയാന്‍ ഇടയാക്കിയ കേസിലെ ഒന്നാം പ്രതിയാക്കി മാറ്റിയത്. എന്നാല്‍ ശിക്ഷയില്‍ നിന്നും കോടതിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട ടിസനെ വീണ്ടും മേല്‍ക്കോടതിയില്‍ എത്തിച്ച് അര്‍ഹമായ ശിക്ഷ വാങ്ങിച്ചു നല്‍കാന്‍ ഉള്ള ഒരുക്കത്തിലാണ് കേരള പോലീസ്.

ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകള്‍ കേസ് തുടക്കത്തില്‍ അന്വേഷിച്ച കേരള പൊലീസിലെ സ്റ്റാര്‍ ഹീറോ ആയ സി ഐ ബൈജു പൗലോസ് ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കുകയും ചെയ്തു. കോടതി വിധി എത്തിയ ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതികരണം അറിയുന്നതിന് വേണ്ടി ബ്രിട്ടീഷ് മലയാളിയില്‍ നിന്നും ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സൂചന നല്‍കിയതും. കേരളം ആകാംഷയോടെ കാത്തിരുന്ന നടി അപകീര്‍ത്തിക്കപ്പെട്ട കേസില്‍ മികച്ച കുറ്റാന്വേഷണം നടത്തിയ സി ഐ ബൈജു പൗലോസ് തൃക്കാക്കരയില്‍ ചുമതലയില്‍ ഉണ്ടായിരുന്ന സമയത്താണ്  പോള്‍ വര്‍ഗീസ് കൊലപാതകം നടക്കുന്നത്.

തുടര്‍ന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ഇദ്ദേഹം ഉള്‍പ്പെട്ട സംഘമാണ് സജിതയെയും ടിസനെയും അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് കൃത്യമായ തെളിവുകളോടെ കോടതിയില്‍ എത്തിച്ചിട്ടും ടിസന്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത് നിയമ വൃത്തങ്ങളെ അമ്പരപ്പിക്കുകയാണ്. കൊലപാതകത്തില്‍ ടിസന്റെ പങ്കാളിത്തം കൃത്യമായി തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ല എന്ന കോടതിയുടെ നിഗമനമാണ് ഇയാളെ ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയത്. എന്നാല്‍ ഈ കേസില്‍ ടിസനും അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

കൊലപാതകം നടന്ന ദിവസം ടിസന്‍ സാജിതക്കൊപ്പം പോള്‍ വര്‍ഗീസിന്റെ വീട്ടില്‍ ഉണ്ടായിരുന്നു എന്ന വാദമാണ് പോലീസ് വീണ്ടും ഉന്നയിക്കുക. കൊലപാതക ശേഷം പോള്‍ വര്‍ഗീസിന്റെ വീട്ടില്‍ നിന്നും ലാന്‍ഡ് ഫോണ്‍ മുഖേനെ ടിസന്‍ തന്റെ ഡ്രൈവറെ ബന്ധപ്പെട്ടതിനു ഉള്ള തെളിവാണ് പോലീസ് മുഖ്യ ആയുധമാക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിക്ക് നടന്ന ഫോണ്‍ വിളിയുടെ വിശദംശങ്ങള്‍ ഡ്രൈവറുടെ സാക്ഷി കോടതിയില്‍ എത്തിച്ചിരുന്നു.

ലാന്‍ഡ് ഫോണില്‍ നിന്നുള്ള വിളി ആയിരുന്നതിനാല്‍ പ്രതിഭാഗം അഭിഭാഷകന് ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ ചിന്ത. അതിനാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം നല്‍കി പ്രോസിക്യൂഷന്‍ വാദിച്ചിരിക്കില്ല എന്നാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ഫോണ്‍ വഴി അല്ലാത്ത കോള്‍ ആയിരുന്നതിനാല്‍ പ്രതി സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു എന്നും ഇത് കൊലപാതകത്തിലെ പങ്കിലേക്കു വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവാണ് എന്നുമായിരിക്കും പോലീസ് ഇനി കോടതിയില്‍ സമര്‍ത്ഥിക്കുക. ഈ നിര്‍ണായക തെളിവിന്റെ സാധ്യതയിലാണ് അന്ന് ടിസനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതെന്നും സി ഐ ബൈജു പൗലോസ് ഓര്‍മ്മിക്കുന്നു. 

അതിനിടെ കേസില്‍ ദിവസങ്ങള്‍ക്കകം പോലീസ് വഴിത്തിരിവ് കണ്ടെത്തുകയും ടിസനും സജിതയും കസ്റ്റഡിയില്‍ ആകുകയും ചെയ്തതോടെ ഒരു ഇരട്ട കൊലപാതകം കൂടിയാണ് വഴി മാറി പോയത്. പോള്‍ വര്‍ഗീസ് കൊല്ലപ്പെട്ട 2011 ഫെബ്രുവരി 22നു ശേഷം ടിസന്റെ ഭാര്യ അവധി ആഘോഷിക്കാന്‍ നാട്ടില്‍ എത്താനിരിക്കുക ആയിരുന്നു. ഭാര്യ എത്തിക്കഴിഞ്ഞാല്‍ മലമ്പുഴയിലോ മറ്റോ സന്ദര്‍ശനം നടത്തുമ്പോള്‍ വധിക്കാനും ടിസണിനു പദ്ധതി ഉണ്ടായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പോലീസ് പിടിയില്‍ പെട്ടില്ലായിരുന്നെകില്‍ നിര്‍ഭാഗ്യവതിയായ ആ യുവതിയും കൊല്ലപ്പെടുമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. ടിസന്‍ കേസില്‍ പെട്ടതോടെ റെഡ്ഡിങ്ങില്‍ ഒരു മലയാളി കുടുംബത്തിന്റെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്ന ഈ യുവതി ഒരു വര്‍ഷം കഴിഞ്ഞാണ് പിന്നീടു യുകെയില്‍ നിന്നും നാട്ടില്‍ മടങ്ങി എത്തിയത്. വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്കു മടങ്ങിയത് എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. 

ഫോണ്‍ സംഭാഷണത്തിലൂടെ തന്നെക്കാള്‍ പ്രായം കൂടിയ സജിതക്ക് വശംവദനനായ ടിസന്‍ ഭാര്യക്കൊപ്പമുള്ള നാട്ടിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കുകയും തുടര്‍ന്ന് ഒറ്റയ്ക്ക് നാട്ടില്‍ എത്തുകയുമായിരുന്നു. കാമുകിയുമായി കൂടുതല്‍ അടുക്കുന്നതിനു വേണ്ടിയായിരുന്നു ഈ യാത്ര. ബയോ കെമിസ്ട്രി ബിരുദധാരിയായ ഇയാള്‍ നാട്ടിലെ ബന്ധുവായ വൈദികന്റെ സഹായത്തോടെ കോളേജില്‍ ജോലി തരപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് നാട്ടില്‍ എത്തിയതും തുടര്‍ന്ന് സജിതയുമായി ഭാവി കാര്യങ്ങള്‍ പദ്ധതിയിട്ടതും.

സജിതയോടൊപ്പം കിടക്ക പങ്കിടവേ യുകെയില്‍ നിന്നും വിളിച്ചിരുന്ന ഭാര്യയോട് കൂസലൊന്നുമില്ലാതെ സംഭാഷണം നടത്തുമായിരുന്നുവെന്ന വിവരവും അന്വേഷണ ഘട്ടത്തില്‍ ടിസന്‍ വെളിപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കു യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ തന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ ഇത്തരം വിദഗ്ധ കരുനീക്കങ്ങള്‍ നടത്തിയത്. അതേ സമയം സജിതയാകട്ടെ സാധാരണക്കാരനായ ഭര്‍ത്താവിന്റെ തുച്ഛവരുമാനത്തില്‍ കേരളത്തില്‍ ഒതുങ്ങി ജീവിക്കുന്നതിനു പകരം പണക്കാരനായ വിദേശ മലയാളിയുടെ ഭാര്യയായി ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടതോടെയാണ് ഏതു വിധത്തിലും പോള്‍ വര്‍ഗീസിനെ ഇല്ലാതാക്കണം എന്ന പദ്ധതിയില്‍ മുഖ്യ റോള്‍ ഏറ്റെടുക്കാന്‍ തയാറായത്.

പിടിക്കപ്പെടാതിരിക്കാന്‍ പല വിധത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത ഇരുവരും പ്രഭാത ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കിയാല്‍ രാവിലെ ജോലിക്കു ബൈക്കില്‍ യാത്ര ചെയ്യുന്ന പോള്‍ അപകടത്തില്‍ പെട്ടു മരിക്കുമെന്നും ഇതു സ്വാഭാവിക മരണമായി ബന്ധപ്പെട്ടവരെ വിശ്വസിപ്പിക്കാമെന്നും കരുതിയിരുന്നു. എന്നാല്‍ മരണം സംഭവിക്കാതെ ഗുരുതര പരുക്ക് മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ തങ്ങളുടെ പ്ലാന്‍ വിജയിക്കില്ല എന്ന ടിസന്റെ ചിന്തയാണ് അത്താഴം നല്‍കി ഉറക്കിയ ശേഷം കൊലയെന്ന പ്ലാനിലേക്ക് എത്തിയത്. മക്കള്‍ക്കും കൊല നടന്ന ദിവസം ഉറക്കഗുളിക നല്‍കിയാണ് സജിത പദ്ധതി കുറ്റമറ്റതാക്കി മാറ്റിയത്. പോളിന്റെ വൃദ്ധയായ മാതാവിനും ഉറക്കഗുളിക നല്‍കി ടിസനൊപ്പം കൊച്ചിയില്‍ കറങ്ങിയിരുന്നതായും ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ സജിത വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം സ്വാഭാവിക മരണം എന്ന രീതിയില്‍ പ്ലാന്‍ ചെയ്ത ഗൂഢാലോചന സി ഐ ബൈജു പൗലോസ് ഉള്‍പ്പെടുന്ന സമര്‍ത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പൊളിയുക ആയിരുന്നു. ഒടുവില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നാം പ്രതിയായ സജിത ജീവപര്യന്തം തടവ് അനുഭവിക്കാന്‍ ജയിലിലേക്കും ആസൂത്രണ പങ്കാളിയും കാമുകനായ ടിസന്‍ സുഖ ജീവിതത്തിലേക്കും എത്തുകയാണ്.

എന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്ന പോലീസ് നീതിബോധത്തിന്റെ ഭാഗമായി ഈ കേസ് വീണ്ടും മേല്‍ക്കോടതിയില്‍ എത്തിയാല്‍ ടിസന്‍ കൂടി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷ വളരുകയാണ്. മുന്‍പും കീഴ്‌കോടതി കണ്ടെത്താതെ പോയ കാര്യങ്ങള്‍ മേല്‍ക്കോടതിയില്‍ എത്തുമ്പോള്‍ കുറഞ്ഞ ശിക്ഷ വര്‍ദ്ധിപ്പിക്കും വിധം ഒട്ടേറെ കേസുകള്‍ കേരളത്തില്‍ തന്നെ ഉണ്ടായിട്ടുള്ളതിനാല്‍ ടിസനും അര്‍ഹമായ ശിക്ഷ കിട്ടും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category