1 GBP = 92.30 INR                       

BREAKING NEWS

തായ് രാജകുടുംബത്തിലെ 'വനിതാ രത്നം' രാഷ്ട്രീയ ഗോദായിലേക്ക്; തായ് രാജാവിന്റെ സഹോദരി ഉബോല്‍രത്തന രാജകന്യ സിരിവധന ബര്‍നാവദി മത്സരത്തിനിറങ്ങുന്നത് 67-ാം വയസില്‍; സൈന്യത്തിന്റെ പിന്‍ബലത്തോടെ ഭരിക്കുന്ന പ്രയുത് ചാന്‍ഒച മുഖ്യ എതിരാളി; സഹോദരിയുടെ സ്ഥാനാര്‍ത്ഥിത്വം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനവുമായി തായ്ലന്റ് രാജാവ്

Britishmalayali
kz´wteJI³

ബാങ്കോക്ക്: രാഷ്ട്രീയത്തില്‍ നിന്നും എക്കാലത്തും അകലം പാലിച്ചിട്ടുള്ള തായ് രാജകുടുംബത്തില്‍ നിന്നും രാഷ്ട്രീയ ഗോദയിലേക്ക് പുതു ചുവട് വയ്പ്പ്. തായ്ലന്റ് രാജാവ് മഹാവജിരലോങ്കോണിന്റെ മൂത്തസഹോദരി ഉബോല്‍രത്തന രാജകന്യ സിരിവധന ബര്‍നാവദി (67) യാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ചുവട് വയ്ക്കുന്നത്. വരുന്ന മാര്‍ച്ച് 24നാണ് തെരഞ്ഞെടുപ്പ്.


മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടാണ് ബര്‍നാവദി മത്സരിക്കുന്നത്. ഇപ്പോള്‍ സൈന്യത്തിന്റെ പിന്‍ബലത്തിലാണ് തായ്ലന്റില്‍ ഭരണം. ഇതോടെ പ്രധാനമന്ത്രി പ്രയുത് ചാന്‍ഒച ബര്‍നാവദിയുടെ മുഖ്യ എതിരാളിയാകുമെന്ന് ഉറപ്പായി. 2005ല്‍ പട്ടാള അട്ടിമറിയില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയാണ് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ നേതാവ്.

രാജാവിന്റെ ആശീര്‍വാദത്തോടെയാണ് ഉബോല്‍രത്തന രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് ആദ്യം സൂചനകളെത്തിയെങ്കിലും ഇതു സത്യമല്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 1972ല്‍ അമേരിക്കക്കാരനെ വിവാഹം ചെയ്ത ശേഷം ഉബോല്‍രത്തന രാജപദവി ഉപേക്ഷിച്ചിരുന്നു. 26 വര്‍ഷം യുഎസിലായിരുന്ന ഉബോല്‍രത്തന 1998 ല്‍ വിവാഹമോചനം നേടി. 2016 ഒക്ടോബര്‍ 13ന് അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മൂത്തപുത്രിയാണ്.

വിമര്‍ശനവുമായി തായ്ലന്റ് രാജാവ്
പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തായ് രാജകുമാരിയുടെ തീരുമാനത്തെ വിമര്‍ശിച്ച് തായ്‌ലന്റ് രാജാവ്. രാജകുടുംബത്തില്‍ നിന്നും പുറത്തുപോയ സഹോദരിയുടെ ഈ സ്ഥാനാര്‍ത്ഥിത്വം ഭരണഘടനാ വിരുദ്ധവും അനുചിതവുമാണെന്നാണ് രാജ വാജിറാലോഗ്‌കോര്‍ണിന്റെ വിമര്‍ശനം. ഉപോല്‍രാടാനാ മത്സരിക്കുകയാണെങ്കില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യത്തെ തായ് കുടുംബാംഗം എന്നതു ചരിത്രമാകും.

എന്നാല്‍ സഹോദരിയുടെ ഈ നീക്കം തായ് രാജാവ് വളരെ അസഹിഷ്ണുതയോടെയാണ് കണ്ടത്. എന്നാല്‍ രാജകുടുംബാംഗം എന്ന നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും ഉപേക്ഷിച്ചാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന് വിമര്‍ശനത്തിനുള്ള മറുപടിയായി തായ് രക്‌സാ ചാറ്റ് പ്രതികരിച്ചു.

തായ്‌ലന്റിലെ ഏതൊരു സാധാരണ പൗരനും, ന്യായമായും ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ എനിക്കുമുണ്ട്, ഭരണഘടനാപരമായി ലഭിക്കുന്ന ആ അധികാരം മാത്രം ഉപയോഗിച്ചാണ് ഞാന്‍ തായ് രക്‌സാ ചാറ്റ് പാര്‍ട്ടിയുടെ പേരില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ തായ് രാജകുടുംബത്തിലെ മുന്‍ അംഗവും അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഉപോല്‍രാടാനാ വിശദീകരിച്ചു.

മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയുടെ സഖ്യകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച തായ് രക്ഷ ചാറ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയാകും ഇവര്‍ മത്സരിക്കുക. ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിച്ചതോടെയാണ് ഉപോല്‍രാടാനാ രാജകന്യ സിറിവധാന ബര്‍ണ്ണവാദി രാജകുടുംബത്തിലെ അധികാരങ്ങളൊക്കെ ഉപേക്ഷിച്ച് രാജ്യത്തെ ഒരു സാധാരണ പ്രജയായി ജീവിക്കാന്‍ തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category